ADVERTISEMENT

പാമ്പുകളും കീരികളും നേർക്കുനേർ കണ്ടാൽ പോരാട്ടം ഉറപ്പാണ്. വിഷപ്പാമ്പുകളെയും വിഷമില്ലാത്തവയെയും കീരികൾ ആക്രമിക്കാറുണ്ട്. പാമ്പുകളെ ആഹാരമാക്കാനും ഇവയ്ക്ക് മടിയില്ല. എന്നാൽ ഇവിയൊരു പാമ്പിന് വിനയായത് കീരികളിലൊന്നിനെ ഇരയാക്കാനുള്ള ശ്രമമായിരുന്നു. അതിന് പാമ്പ് കൊടുക്കേണ്ടി വന്നത് അതിന്റെ ജീവൻതന്നെയായിരുന്നു. സൗത്താഫ്രിക്കയിൽ കാണപ്പെടുന്ന സമൂഹമായി ജീവിക്കുന്ന ജീവികളാണ് ബാൻഡഡ് മങ്കൂസ് വിഭാഗത്തിൽ പെടുന്ന കീരികൾ. സംഘം ചേർന്നാണ് ഇവയുടെ ജീവിതം. 20 കീരികളോളം ഒരു സംഘത്തിൽ കാണും. കുഞ്ഞുങ്ങളെ വളർത്തലും ഇരതേടലും ശത്രുക്കളെ നേരിടുന്നതുമൊക്കെ ഇവർ ഒറ്റക്കെട്ടായി നിന്നാണ്. അത്തരമൊരു ദൃശ്യമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ നിറയുന്നത്.

 

ബാൻഡഡ് കീരികളുടെ സംഘത്തിലൊന്നിനെ പെരുമ്പാമ്പ് ഇരയാക്കാൻ ശ്രമിച്ചതാണ് പോരാട്ടത്തിൽ കലാശിച്ചത്. കീരിയെ വരിഞ്ഞു മുറുക്കാൻ പെരുമ്പാമ്പ് ശ്രമിച്ചതും സംഘത്തിലുള്ള മറ്റു കീരികളെല്ലാം ചേർന്ന് പാമ്പിനെ കടിച്ചുപറിക്കാൻ തുടങ്ങി. പാമ്പിന്റെ വാലുമുതൽ തലവരെ കീരിക്കൂട്ടം കടിച്ചുവലിച്ചു. കീരികളിലൊന്ന് പാമ്പിന്റെ വായയിൽ കടിച്ചുതൂങ്ങിക്കിടന്ന് ആക്രമിക്കുന്നതും ദൃശ്യത്തിൽ വ്യക്തമാണ്. ആക്രമണം രൂക്ഷമായതോടെ പാമ്പ് ഇരയുടെ മേലുള്ള പിടിയയച്ചു. എങ്കിലും കീരിക്കൂട്ടം വാശിയോടെ പോരാട്ടം തുടർന്നു. സമീപത്തെ വീട്ടിവുണ്ടായിരുന്ന വ്യക്തിയാണ് ജനാലയിലൂടെ ഈ കാഴ്ച കണ്ടതും അത് ക്യാമറയിൽ പകർത്തിയതും.

 

മുതുകിൽ വരകളുള്ള പൂച്ചയുടെ വലുപ്പം വരുന്ന ജീവികളാണ് ബാൻഡഡ് കീരികൾ. 12 മുതൽ 18 ഇഞ്ച് വരെ നീളമുണ്ടാകും ഇവയ്ക്ക്. പഴുതാരകളും ചെറു പ്രാണികളും പക്ഷികളും പങിമുട്ടകളുമൊക്കെയാണ് ഇവയുടെ ആഹാരം. പഴങ്ങളും പാമ്പുകളും ഇവയുടെ ആഹാരത്തിൽ ഉൾപ്പെടും. സാവന്ന പുൽമേടുകളിൽ ഇവയെ ധാരാളമായി കാണാൻ സാധിക്കും. പ്രബലനായ ആൺ കീരിയായിരിക്കും സംഘത്തിന്റെ തലവൻ. എതിരാളികളെ സംഘം ചേർന്നു നേരിടാൻ ഇവയ്ക്ക് പ്രത്യേക സാമർഥ്യമുണ്ട്.

 

English Summary: Python Trying To Make Kill Comes Under Attack From Mongoose Band

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com