പടയപ്പയ്ക്കു മുൻപിൽ എന്ത് ഗേറ്റ്! മാലിന്യ സംസ്കരണ പ്ലാന്റിന്റെ ഇരുമ്പ് ഗേറ്റ് തകർത്ത് പടയപ്പ

The vegetables were kept, but the patayapa in ‘charge’, the gate was broken
Grab Image from video shared by Manorama News
SHARE

മൂന്നാർ കല്ലാർ എസ്റ്റേറ്റിലെ മാലിന്യ സംസ്കരണ പ്ലാന്റിലെ ഇരുമ്പ് ഗേറ്റ് തകർത്ത് ഒറ്റയാൻ പടയപ്പ. പ്ലാന്റിലെ പച്ചക്കറി അവശിഷ്ടങ്ങൾ കഴിക്കാൻ ആന എത്തുന്നത് പതിവായതോടെ തടയാനായി സ്ഥാപിച്ച ഗേറ്റ് ആണ് പടയപ്പ തകർത്തത്. പ്ലാന്റിൽ എത്തി സ്ഥിരമായി ഭക്ഷണ അവശിഷ്ടങ്ങളും കേടായ പച്ചക്കറികളും കഴിക്കുന്നത് പടയപ്പയുടെ സ്ഥിരം ഏർപ്പാടായിരുന്നു. പതിവായി കാട്ടാന എത്തിയതോടെ തൊഴിലാളികൾക്ക് ജോലി ചെയ്യാൻ പറ്റാത്ത അവസ്ഥയായി. 

ഇതോടെയാണ് പ്ലാന്റിന് മുൻപിൽ ഇരുമ്പ് ഗേറ്റ് സ്ഥാപിച്ചത്. പക്ഷേ, പടയപ്പയ്ക്കു മുൻപിൽ എന്ത് ഗേറ്റ് ! അവൻ അതും തകർത്തെറിഞ്ഞു. പടയപ്പയ്ക്ക് കഴിക്കാൻ ഗേറ്റിനു മുമ്പിൽ പച്ചക്കറികൾ പ്ലാൻറ് അധികൃതർ വയ്ക്കാറുണ്ട്. ഇത് അകത്താക്കിയ ശേഷമാണ് പ്ലാന്റിന്റെ കവാടം പൊളിച്ചത്. ആദ്യം ഗേറ്റിനു മുൻപിൽ വന്ന് നിന്ന പടയപ്പ മടങ്ങിപ്പോയി. രാത്രി മടങ്ങി വന്നാണ് ഗേറ്റ് പൊട്ടിച്ചെറിഞ്ഞത്.

പൊതുവിൽ അക്രമകാരി അല്ലെങ്കിലും പ്ലാന്റിലേക്ക് പടയപ്പ കയറി വരുന്നത് തൊഴിലാളികൾക്ക് ഉണ്ടാക്കുന്ന ആശങ്ക തെല്ലൊന്നുമല്ല. കഴിഞ്ഞദിവസം ഗേറ്റിനു മുൻപിൽ ആന നിൽക്കുന്നത് കണ്ടു ജീവനക്കാരികൾ കിലോമീറ്ററുകൾ താണ്ടി മറ്റു വഴികളിലൂടെയാണ് വീട്ടിലേക്ക് പോയത്.പടയപ്പ മാത്രമല്ല പ്രദേശത്ത് ഭീതി ഉണ്ടാക്കുന്നത്. കഴിഞ്ഞദിവസം രാത്രിയിൽ മൂന്നാർ എംആർഎസ് സ്കൂളിന് മുറ്റത്ത് കുട്ടിയാനകൾ അടക്കം നാല് ആനകളാണ് വന്ന് തമ്പടിച്ചത്. 

English Summary: The vegetables were kept, but the patayapa in ‘charge’, the gate was broken

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

കാത്തിരിപ്പോടെ ലോക സിനിമാ പ്രേക്ഷകർ

MORE VIDEOS