കൈകൾ കൂപ്പി നമസ്ക്കരിച്ചുകൊണ്ട് കാട്ടാനയുടെ അരികിലേക്ക് നടന്ന് യുവാവ്. ഇതിന്റെ ദൃശ്യങ്ങൾ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ നിറയുകയാണ്. തമിഴ്നാട് ധര്‍മപുരിയില്‍ നിന്നുള്ളതാണ് ഈ ദൃശ്യം. വിഡിയോയിക്കെതിരെ കടുത്ത വിമര്‍ശനമാണ് ഉയരുന്നത്. വിഡിയോയില്‍ യുവാവ് കാട്ടാനയ്ക്കടുത്തേക്ക് നടന്നടുക്കുന്നത് കാണാം. പിന്നീട് കൈകൾ കൂപ്പി നമസ്കരിച്ചും കൈ ഉയര്‍ത്തിയുമെല്ലാം ഇയാൾ റോഡരികിൽ കാട്ടാനയുടെ മുന്നിൽ അഭ്യാസപ്രകടനങ്ങൾ നടത്തി.
കാട്ടാനയ്ക്കു മുന്നിൽ കൈകൾ ഉയർത്തി നിന്ന് അതുവഴിയെത്തിയ വാഹനങ്ങളെയും ഇയാൾ നിയന്ത്രിച്ചു. ഇതിനിടയില്‍ ആന കാട്ടിലേക്ക് മാറുന്നതും മണ്ണും കുറ്റിച്ചെടികളും മറ്റും തുമ്പിക്കൈകൊണ്ട് മുൻകാലുകൾ കൊണ്ടും ഇയാള്‍ക്ക് നേരെ വലിച്ചെറിയുകയും ചെയ്തു. എന്നാല്‍ ഇതൊന്നും കാര്യമാക്കാതെയായിരുന്നു ഇയാളുടെ സാഹസിക പ്രകടനങ്ങള്‍.
ഐഎഫ്‌എസ് ഓഫിസർമാരായ സാകേത് ബഡോലയും രമേഷ് പാണ്ഡെയുമാണ് ട്വിറ്ററിലൂടെ വിഡിയോ പങ്കുവച്ചത്. എന്നാല്‍ ആനയെ പ്രകോപിപ്പിക്കുന്ന വിധത്തിലുള്ള യുവാവിന്‍റെ പ്രവൃത്തികള്‍ക്കെതിര വലിയ വിമര്‍ശനമാണ് സമൂഹമാധ്യമങ്ങളിൽ ഉയരുന്നത്. ആത്മഹത്യാപരം എന്നെഴുതിയാണ് രമേഷ് പാണ്ഡെ വിഡിയോ പങ്കുവച്ചിരിക്കുന്നത്. കാട്ടാന ഇയാളുടെ ചെയ്തികൾ ക്ഷമിച്ച് ഇയാളെ പോകാൻ അനുവദിച്ചതാകാമെന്നാന്നാണ് ഭൂരിപക്ഷത്തിന്റെയും അഭിപ്രായം. ഇയാളെ എന്തായാലും ശിക്ഷിക്കണം എന്ന് അവകാശപ്പെടുന്നവരുമുണ്ട്.
English Summary: Man walks in front of elephant with folded hands in viral video. Internet is angry