കുടിക്കാൻ വെള്ളം നൽകിയ യുവതിയെ ആക്രമിച്ച് ആമ: വിഡിയോ

Turtle launches an attack on a woman while being fed
Grab Image from video shared on Twitter by StrangestMedia
SHARE

കുടിക്കാൻ വെള്ളം നൽകിയ യുവതിയെ ആക്രമിച്ച് ആമ. ഒരു വേലിക്ക് മറുപുറം നിൽക്കുന്ന ആമയ്ക്ക് കുപ്പിയിൽ കരുതിയ വെള്ളം കൊടുക്കാൻ ശ്രമിക്കുന്ന യുവതിയെയാണ് ആമ ആക്രമിക്കാൻ ശ്രമിച്ചത്. തുടക്കത്തിൽ വായ തുറന്നുവച്ച് യുവതി കൊടുക്കുന്ന വെള്ളം ആമ കുടിക്കുന്നുണ്ട്. ഇതോടെ ആമ ദാഹിച്ചിരിക്കുകയാണെന്ന് തോന്നുന്നു എന്ന് പറഞ്ഞുകൊണ്ട് ഇവർ വീണ്ടും വെള്ളമൊഴിച്ചു കൊടുക്കുകയും ചെയ്തു. ആമ വെള്ളം കുടിക്കുന്നതും വീണ്ടും കിട്ടാനായി കാത്തു നിൽക്കുന്നതും പ്രചരിക്കുന്ന വിഡിയോയിൽ കാണാം.

ആമകൾ മനുഷ്യരെ ആക്രമിക്കുന്ന സംഭവങ്ങൾ അധികം കേട്ടിട്ടില്ല എന്നതു തന്നെയാണ് ഈ വിഡിയോയെ വ്യത്യസ്തമാക്കുന്നത്. ഇടയ്ക്കുവച്ച് ആമയുടെ ശരീരം തണുപ്പിക്കാനായി അൽപം വെള്ളം യുവതി അതിന്റെ ശരീരത്തിലേക്കും ഒഴിച്ചുകൊടുത്തു. ആമയ്ക്ക് വെള്ളം ഇറക്കാനുള്ള സമയം കൊടുത്ത ശേഷം വീണ്ടും കുപ്പി നീട്ടുമ്പോഴായിരുന്നു അപ്രതീക്ഷിതമായ ആക്രമണം. സർവശക്തിയും എടുത്ത് യുവതിയുടെ കയ്യിൽ കടിക്കാനായി കുതിക്കുകയായിരുന്നു ആമ. യുവതി ഞെട്ടി പിന്നിലേക്ക് മാറിയത് കൊണ്ടുമാത്രമാണ് കടിയേൽക്കാതെ രക്ഷപ്പെട്ടത്.

സമാനമായ രീതിയിൽ മൃഗങ്ങളിൽ നിന്നു ആക്രമണമേറ്റ ധാരാളം ആളുകൾ തങ്ങളുടെ അനുഭവങ്ങളും വിഡിയോയുടെ കമന്റ് ബോക്സിൽ പങ്കുവയ്ക്കുന്നുണ്ട്. എന്തുകൊണ്ടാവാം ആമ അത്തരത്തിൽ പെരുമാറിയതെന്ന സംശയമാണ് ഭൂരിഭാഗം ആളുകളും പങ്കുവയ്ക്കുന്നത്. ഒരുപക്ഷേ കുപ്പി തട്ടിയെടുക്കാനാവാം അത് ശ്രമിച്ചതെന്ന് ചിലർ കുറിക്കുന്നു. എന്തുതന്നെയായാലും തികച്ചും നന്ദിയില്ലാത്ത പെരുമാറ്റമാണ് ആമ കാണിച്ചത് എന്നാണ് പലരും ചൂണ്ടിക്കാട്ടുന്നത്. മൃഗങ്ങളെ ആയാലും മനുഷ്യരെ ആയാലും ആളറിഞ്ഞു മാത്രമേ സഹായിക്കാൻ നിൽക്കാവൂ എന്ന് മുന്നറിയിപ്പ് നൽകുന്ന വിഡിയോയാണിതെന്നും അഭിപ്രായങ്ങൾ ഉണ്ട്.

ചുരുങ്ങിയ ദിവസങ്ങൾകൊണ്ട് 44 ലക്ഷത്തോളം ആളുകളാണ് വിഡിയോ കണ്ടത്. അതേസമയം കുപ്പിയിൽ നൽകിയ വെള്ളത്തിന്റെ രുചി ഇഷ്ടപ്പെടാഞ്ഞതിനാൽ ആമ ദേഷ്യം പ്രകടിപ്പിച്ചതാണെന്ന തരത്തിൽ രസകരമായ കമന്റുകളും ചിലർ കുറിക്കുന്നു. ഒരുപക്ഷേ ആവശ്യത്തിലധികം വെള്ളം നൽകിയതിനാൽ ബുദ്ധിമുട്ട് തോന്നിയത് മൂലം പെട്ടെന്ന് ഉണ്ടായ പ്രതികരണമായിക്കൂടെ ഇതെന്നാണ് ഒരു കൂട്ടരുടെ സംശയം. എന്തായാലും ആമകളെ കണ്ടാലും ഭയപ്പെടണം എന്ന് തിരിച്ചറിവ് ലഭിച്ചതിന് വിഡിയോ പോസ്റ്റ് ചെയ്ത വ്യക്തിയോട് നന്ദി പറയുന്നവരും കുറവല്ല.

English Summary: Turtle launches an attack on a woman while being fed. Watch terrifying encounter

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

കാത്തിരിപ്പോടെ ലോക സിനിമാ പ്രേക്ഷകർ

MORE VIDEOS