ആറാം നിലയിൽ നിന്ന് വീണ പൂച്ചയ്ക്ക് അത്ഭുത രക്ഷ; കാറിന്റെ ചില്ലുകൾ തകർന്നു

cat-accident-2
ഷിഫു, കാറിന്റെ ചില്ലുകൾ തകർന്ന നിലയിൽ (Photo: Facebook/ Toile 1 GIRL)
SHARE

ബാങ്കോക്കിൽ ആറാം നിലയിൽ നിന്ന് കാറിനുമുകളിൽ വീണ പൂച്ചയ്ക്ക് അത്ഭുത രക്ഷ. കാറിന്റെ ചില്ലുകൾ തകർന്നെങ്കിലും വളർത്തുപൂച്ചയായ ഷിഫു രക്ഷപ്പെട്ടെന്ന് കാറിന്റെ ഉടമയായ അപിവാത് ടോയൊതക വ്യക്തമാക്കി. കാറിന്റെയും പൂച്ചയുടെയും ചിത്രങ്ങൾ പങ്കുവച്ചുകൊണ്ടാണ് അദ്ദേഹം ഈ കഥ പുറംലോകത്തെ അറിയിച്ചത്.

ഒരു സ്ത്രീയുടെ ഉടമസ്ഥതയിലുള്ള പൂച്ചയാണ് ഷിഫു. 8.5 കിലോഗ്രാം ഭാരമുണ്ട്. ബാൽക്കണിയിലൂടെ നടക്കുന്നതിനിടെ കാൽവഴുതി ഷിഫു താഴേക്ക് പതിക്കുകയായിരുന്നു. ഉടൻതന്നെ പൂച്ചയെ ആശുപത്രിയിലെത്തിച്ചു. ഷിഫുവിന്റെ കൈകൾക്ക് ചെറിയ ഒടിവും മൂക്കിന് വീക്കവുമുണ്ടെന്ന് കാർ ഉടമ അറിയിച്ചു. കാറിന്റെ ചില്ല് തകർന്നതിൽ തനിക്ക് ദേഷ്യമില്ലെന്നും അപ്രതീക്ഷിതമായി നടന്ന സംഭവമാണെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, ഷിഫുവിന്റെ ഉടമയായ സ്ത്രീയിൽ നിന്ന് അധികൃതർ പിഴയായി 1,000 ബാട്ട് ( 2,382 രൂപ ) ഈടാക്കി. കെട്ടിടത്തിൽ വളർത്തുനായയെ വളർത്തരുതെന്ന നിയമം ലംഘിച്ചതിനാണ് പിഴ. നിലവിൽ ഷിഫുവിനെ മറ്റൊരിടത്തേക്ക് മാറ്റിയതായാണ് വിവരം.

English Summary: Cat Falls From 6th Floor And Crashes Into Car's Window, Miraculously Survives

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

വിവാഹം പ്ലാനിൽ ഇല്ല

MORE VIDEOS