പാമ്പിനെ ‘ഫ്രൈ’ ചെയ്ത് യുവാവ്; അടുക്കളയിൽ മറ്റ് ജീവികളും: വിഡിയോയ്ക്ക് വിമർശനം

snake-1
വിഡിയോയിൽ നിന്നുള്ള ദൃശ്യം.
SHARE

പാമ്പിനെ ഫ്രൈ ചെയ്ത് അതിഥികൾക്ക് വിളമ്പുന്ന യുവാവിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു. പാമ്പിനൊപ്പം മറ്റ് ചില ജീവികളെയും യുവാവ് ഗ്രിൽ ചെയ്യുന്നുണ്ട്. മനുഷ്യന്റെ അതിരുകടന്ന ഭക്ഷണശൈലിയെന്നാണ് പലരും കമന്റ് ചെയ്യുന്നത്. മനുഷ്യന് കഴിക്കാൻ നിരവധി വിഭവങ്ങൾ ഉണ്ടായിട്ടും ഇതുപോലുള്ള ജീവികളെ ചുട്ടുതിന്നുന്നത് അംഗീകരിക്കാനാകില്ലെന്ന് ചിലർ വ്യക്തമാക്കി.

വൃത്തിയാക്കിയ നീളത്തിലുള്ള പാമ്പിന്റെ മാംസത്തിൽ മസാലപുരട്ടുകയും പിന്നീടത് പാത്രത്തിലിട്ട് വറുത്തെടുക്കുന്നതും വിഡിയോയിൽ കാണാം. വേവിച്ച മാസം ചെറുതായി മുറിച്ചാണ് എല്ലാവർക്കും വിതരണം ചെയ്യുന്നത്. നിരവധിപ്പേർ അത് കഴിക്കാനായി തയാറായി നിൽക്കുന്നതും വിഡിയോയിൽ കാണാം. കോഴിയിറച്ചിയുടെ രുചിയാണ് പാമ്പിനുള്ളതെന്ന് കഴിച്ചവർ അഭിപ്രായപ്പെട്ടു.

English Summary: Snake Meat Video: Man Stuffs and Roast Serpent for Feast, Netizens Divided Over Taste

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

മൂന്നുനേരം ഭക്ഷണം കിട്ടുന്നത് ലക്ഷ്വറി ആയിരുന്നു

MORE VIDEOS