ബസ് നിറയെ ആളുകൾ, കടുവ അഴികളിൽ പിടിച്ചുകയറി; കാവൽനിന്ന് മറ്റ് കടുവകളും- വിഡിയോ
Mail This Article
വന്യമൃഗങ്ങളെ തൊട്ടരികിൽ കാണാൻ പലരും ജംഗിൾ സഫാരി നടത്താറുണ്ട്. കാടിനുള്ളിൽ വാഹനം എത്തിയാൽ പിന്നെ മൃഗങ്ങൾ മനുഷ്യരെ തേടിയെത്തും. അത്തരത്തിൽ ഒരു കാഴ്ചയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളുടെ ശ്രദ്ധയാകർഷിക്കുന്നത്. കാട്ടിലെത്തിയ ആളുകൾ തിങ്ങിനിറഞ്ഞ ബസ് കടുവകൾ വളയുകയും വാഹനത്തിൽ പിടിച്ചുകയറാൻ ശ്രമിക്കുകയും ചെയ്യുന്ന വിഡിയോയാണ് പുറത്തുവന്നിരിക്കുന്നത്.
ബസ് വരുന്നത് കണ്ട കടുവകൾ ഇരകൾക്കായി തയാറെടുത്തു. അടുത്തെത്തിയതും ഒരു കടുവ വാഹനത്തിൽ പിടിച്ചുകയറി. ബസ് പതുക്കെ മുന്നോട്ട് നീങ്ങിയപ്പോഴും കടുവ പിടിവിടാൻ തയാറായില്ല. ബസിനകത്തെ യാത്രക്കാരില്‍ ചിലർ ഈ ദൃശ്യങ്ങൾ മനോഹരമായി ഫോണിൽ പകർത്തുന്നത് ദൃശ്യങ്ങളില്‍ വ്യക്തമാണ്. വാഹനത്തിന്റെ വേഗത കൂട്ടിയതോടെ കടുവ കൈവിട്ടു. പിന്നാലെ മറ്റൊരു കടുവ ബസിനു പിറകെ പോകുന്നതും വിഡിയോയിൽ കാണാം.
English Summary: Video Of A Tiger Clinging Onto Tourist Bus During Jungle Safari Goes Viral