കടിച്ചുകീറാൻ കാത്തിരുന്ന് 12 സിംഹങ്ങൾ, തോൽക്കാൻ തയാറാകാതെ കാട്ടുപോത്ത്: ഒടുവിൽ...– വിഡിയോ
Mail This Article
വെള്ളം കുടിക്കാൻ എത്തിയ കാട്ടുപോത്തിനെ 12 സിംഹങ്ങൾ ചേർന്ന് ആക്രമിക്കുന്നതിന്റെ വിഡിയോ വൈറലാകുന്നു. സൗത്ത് ആഫ്രിക്കയിലെ ക്രൂഗർ നാഷനൽ പാർക്കിലാണ് സംഭവം. പുൽമേടുകൾക്കിടയിലൂടെ ഒഴുകുന്ന നദിയിൽ വെള്ളം കുടിക്കാന്‍ കുനിഞ്ഞപ്പോൾ പലയിടത്തുമായി പതുങ്ങിയിരുന്ന സിംഹങ്ങൾ കാട്ടുപോത്തിനരികിൽ ചാടിവീഴുകയായിരുന്നു. കൃത്യസമയത്ത് തന്നെ ഇതു കണ്ട കാട്ടുപോത്ത് ചെറുത്തുനിൽപ്പ് തുടങ്ങി.
ഒരു വശത്തുനിന്ന് കുറച്ചു സിംഹങ്ങൾ ഒന്നിച്ച് ആക്രമിക്കാൻ എത്തുമ്പോൾ അവരെ വിരട്ടിയോടിക്കുന്നുണ്ട്. ഈ സമയം മറുവശത്തെ സിംഹങ്ങൾ കാട്ടുപോത്തിനെ ആക്രമിക്കാനും അടുക്കുന്നു. പിന്നിൽ നദിയായതിനാൽ വളഞ്ഞിട്ട് ആക്രമിക്കാൻ അവർക്കായില്ല. നിമിഷനേരം കൊണ്ട് കാട്ടുപോത്ത് എല്ലാ സിംഹങ്ങളെയും തുരത്തി നദിയിലേക്കിറങ്ങി. മറുകരയിലേക്ക് പോകുന്ന ഇരയെ നോക്കി സിംഹങ്ങൾ നിസഹായരായി നോക്കിനിൽക്കുന്നത് വിഡിയോയിൽ കാണാം. പിന്നീട് കൂട്ടത്തോടെ സിംഹങ്ങൾ കരവിടുകയായിരുന്നു. മറുകരയിൽ എത്തുന്നതുവരെ ശത്രുക്കൾ പിന്നിൽ ഉണ്ടോയെന്ന് കാട്ടുപോത്ത് തിരിഞ്ഞുനോക്കുന്നതും വിഡിയോയിൽ വ്യക്തമാണ്.
English Summary: Viral Video Shows Lone Buffalo Outsmarts Lions And Survives An Attack