ഇണചേരാതെ സ്വയം ഗർഭിണിയായി മുതല; ശാസ്ത്രലോകത്തിന് അത്ഭുതമായി ‘വെർജിൻ ബർത്ത്’

birth-crocodile
(Photo: Twitter/@rheytah)
SHARE

കോസ്റ്റാറിക്ക ∙ ശാസ്ത്രലോകത്തെ അത്ഭുതപ്പെടുത്തി ഇണചേരാതെ സ്വയം ഗർഭിണിയായി മുതല (crocodile). കോസ്റ്റാറിക്കയിലെ (Costa Rica) മൃഗശാലയിലാണ് അപൂർവ സംഭവം. ഭ്രൂണത്തിന് അമ്മ മുതലയുമായി 99.9 ശതമാനം ജനിതക സാമ്യം ഉണ്ടെന്ന് ഡിഎൻഎ പരിശോധനയിൽ കണ്ടെത്തി.

ഗർഭിണിയായ മുതലയ്ക്ക് 18 വയസുണ്ട്. രണ്ട് വയസുള്ളപ്പോഴാണ് ഈ മുതലയെ അമേരിക്കയിൽ നിന്ന് കോസ്റ്റാറിക്കയിലെ മൃഗശാലയിലെത്തിച്ചത്. മറ്റ് മുതലകൾക്കൊപ്പം കൂട്ടുകൂടാതെ ഒറ്റയ്ക്കാണ് ഇത് വളർന്നത്. മുട്ടയിട്ട് മൂന്നുമാസം കഴിഞ്ഞാണ് മ‍ൃഗശാലയിലെ ജീവനക്കാർ അറിഞ്ഞത്. 14 മുട്ടകളിൽ ഒരെണ്ണം പൂർണ വളർച്ചയെത്തിയിരുന്നെങ്കിലും ജീവനോടെ കിട്ടിയില്ല.

സ്രാവ്, പക്ഷികൾ, പാമ്പുകള്‍, പല്ലി എന്നിവയ്ക്കും ചില സമയങ്ങളിൽ ഇണ ചേരാതെ തന്നെ കുഞ്ഞുങ്ങളുണ്ടാവാറുണ്ട്. ഇത്തരം പ്രതിഭാസത്തെ ‘പാർത്തനോജെനസിസ്’ എന്നാണ് വിളിക്കുന്നത്. മുതലയുടെ ‘വെർജിൻ ബെർത്തി’നെക്കുറിച്ച് (virgin birth) ബയോളജി ലെറ്റേഴ്സ് എന്ന ജേണലിൽ ഇതുസംബന്ധിച്ച പഠനം പ്രസിദ്ധീകരിച്ചിട്ടുണ്ട്.

English Summary: Crocodile found to have made herself pregnant

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

'റിയൽ ലൈഫിലെ കണ്ണനും യമുനയും ഇന്ന് ഒന്നിച്ചില്ല'

MORE VIDEOS