ADVERTISEMENT

ഗുജറാത്തിലെ ആനന്ദ് ജില്ലയിലുള്ള ചരോടാർ മേഖലയിൽ ഒരു പതിറ്റാണ്ട് കൊണ്ട് മുതലകളുടെ എണ്ണം 3 മടങ്ങായെന്ന് വന്യജീവി വകുപ്പിന്റെ പഠനം. ഗുജറാത്തിലെ സബർമതി, മാഹി നദികൾക്കിടയിൽ സ്ഥിതി ചെയ്യുന്ന മേഖലയാണ് ചരോടാർ. 2013ൽ 99 മുതലകളായിരുന്നു ഇവിടെ. ഇപ്പോഴത്തെ സർവേയിൽ ഇവയുടെ എണ്ണം 303 ആയെന്നു തെളിഞ്ഞു. 

മഗ്ഗർ അഥവാ മാർഷ് ക്രോക്കഡൈൽ വിഭാഗത്തിൽ പെടുന്ന മുതലകളാണ് ഇവിടെ അധികവും. ഇത്തരം മുതലകൾ ഇന്ത്യ, പാക്കിസ്ഥാൻ, ഇറാൻ, ബംഗ്ലദേശ് എന്നീ രാജ്യങ്ങളിൽ മാത്രമേ ഉള്ളൂവെന്നതിനാ‍ൽ ഇവ സംരക്ഷിത വിഭാഗങ്ങളാണ്. മേഖലയിലെ 32 ഗ്രാമങ്ങളിലാണു സർവേ നടത്തിയത്. മുതലകളുടെ എണ്ണം കൂടിയത് നല്ലകാര്യമാണന്നും എന്നാൽ മുതലകൾ മനുഷ്യരെ ആക്രമിക്കുന്ന സംഭവങ്ങൾ കൂടാനിടയാവുമെന്ന ആശങ്കയുണ്ടെന്നും ശാസ്ത്രജ്ഞർ പറയുന്നു.

crocodile-charotar
(Photo: Twitter/ @akshitsuthar)

എന്നാൽ ഗുജറാത്തിൽ ഏറ്റവും കൂടുതൽ മുതലകളുടെ സാന്നിധ്യമുള്ള ജില്ല വഡോദരയാണ്. എല്ലാംകൂടി ആയിരം മുതലകൾ ഈ ജില്ലയിലുണ്ടെന്നാണു കണക്ക്. ജില്ലയിലെ വിശ്വാമിത്രി എന്ന നദിയിൽ മാത്രം അഞ്ഞൂറോളം മുതലകളുണ്ടെന്നാണു കണക്ക്. ഗുജറാത്തിലെ പഞ്ച്മഹലിൽ നിന്നുത്ഭവിക്കുന്ന ഈ നദി വഡോദരയിൽ കൂടിയാണ് ഒഴുകുന്നത്. മുതലകളുടെ സാന്നിധ്യം മൂലം ലോകത്തിലെ തന്നെ ഏറ്റവും അപകടകരമായ നദികളിലൊന്നായാണു വിശ്വാമിത്രി കണക്കാക്കപ്പെടുന്നത്. മൺസൂൺ കാലത്ത് വെള്ളപ്പൊക്കമുണ്ടാകുമ്പോൾ മുതലകൾ നഗരത്തിലിറങ്ങുന്നതിന്റെ ഒട്ടേറെ ചിത്രങ്ങളും വിഡിയോ ദൃശ്യങ്ങളും സമൂഹമാധ്യമങ്ങളിൽ പ്രചരിക്കാറുണ്ട്.

English Summary: Mugger crocodiles in Gujarat’s Charotar region have tripled in past decade, count by wildlife non-profit reveals

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com