ADVERTISEMENT

കേദാർ യാത്രയ്ക്കിടെ കോവർ കഴുതയെ സിഗരറ്റ് വലിപ്പിക്കുന്ന വിഡിയോ വൈറലായതിനു പിന്നാലെ ഉടമയെ അറസ്റ്റ് ചെയ്തു. രാകേഷ് സിങ് റാവത്ത് എന്ന യുവാവ് ആണ് അറസ്റ്റിലായത്. ചോട്ടി ലിഞ്ചോളിക്ക് സമീപത്തെ ക്യാംപിലാണ് സംഭവം. 

ഒരാൾ ബലമായി കഴുതയുടെ മുഖം പിടിച്ചുവയ്ക്കുകയും മറ്റൊരാൾ സിഗരറ്റ് വലിപ്പിക്കുകയുമാണ് ചെയ്തത്. കഴുത തലവെട്ടിച്ച് രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും നടന്നില്ല. നിമിഷനേരം കൊണ്ട് വൈറലായ വിഡിയോയ്ക്ക് താഴെ നിരവധിപ്പേർ വിമർശനവുമായി രംഗത്തെത്തി. മിണ്ടാപ്രാണിയോട് ചെയ്യുന്ന കൊടുംക്രൂരതയാണെന്നും ഇവർ ഭ്രാന്തന്മാർ ആണെന്നും ചിലർ കുറിച്ചു.

എന്നാൽ താപനില കുറഞ്ഞ സ്ഥലത്ത് രോഗബാധ തടയാൻ ഇതുപോലുള്ള പൊടിക്കൈകൾ പ്രയോഗിക്കാറുണ്ടെന്ന് മറ്റുചിലർ പറയുന്നു. ഏപ്രിൽ 25നാണ് കേദാർനാഥ് യാത്ര തുടങ്ങിയത്. രണ്ട് മാസത്തിനിടെ മൃഗങ്ങളോടുള്ള ക്രൂരതയുമായി ബന്ധപ്പെട്ട് 14 കേസുകളാണ് റജിസ്റ്റർ ചെയ്തത്.

English Sumary: Mule forced to inhale 'weed'-stuffed cigarette smoke on Kedarnath trek, man arrested

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com