മരംകേറാൻ നോക്കിയ കുട്ടിക്കുരങ്ങന്‍റെ കാലിൽ പിടിച്ചുവലിച്ച് അമ്മ കുരങ്ങ്. കയറിപ്പോകാൻ ആവേശം കാണിക്കുന്നുണ്ടെങ്കിലും താഴേക്ക് വീഴുമെന്ന് ഉറപ്പായതോടെയാണ് അമ്മക്കുരങ്ങ് തന്നെ കാലിൽ പിടിച്ചുവലിച്ചത്. ഇതിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ നിമിഷനേരം കൊണ്ട് വൈറലായത്.
Read Also: തീവ്രത 9.5! ലോകത്തിൽ സംഭവിച്ച ഏറ്റവും വലിയ ഭൂചലനം, 7500 കിലോമീറ്റർ സഞ്ചരിച്ച സൂനാമി
മരത്തിൽ നിന്നും കൈവിട്ട ശേഷം കുട്ടിക്കുരങ്ങൻ അമ്മയുടെ ദേഹത്തേക്ക് ചാഞ്ഞ് സ്നേഹപ്രകടനം തുടങ്ങി. അമ്മയുടെ മുഖം ചേർത്തുപിടിച്ച് തലോടുകയും ഉമ്മവയ്ക്കുകയും ചെയ്തു. അമ്മയും കുഞ്ഞും തമ്മിലുള്ള ആഴമേറിയ ബന്ധമാണ് 15 സെക്കന്റിൽ കാണാനായതെന്ന് വിഡിയോ കണ്ടവർ പറയുന്നു.
Content Highlights: Baby Monkey | Animal | Viral Video