കർണാടക തീരത്ത് 46 അടി നീളമുള്ള തിമിംഗലത്തിന്റെ ജഡം; അത്യപൂർവം: പകുതി അഴുകിയ നിലയിൽ

HIGHLIGHTS
  • തിമിംഗലം ഏതിനത്തിൽപ്പെട്ടതെന്ന് വ്യക്തമല്ല
whale
ഹൊന്നാവർ തീരത്തടിഞ്ഞ തിമിംഗലത്തിന്റെ ജഡം (Photo: Twitter/@ns_subhash)
SHARE

കർണാടകയിലെ ഹൊന്നാവറിൽ 46 അടി നീളമുള്ള തിമിംഗലത്തിന്റെ ജഡം കണ്ടെത്തി. മഗാളി ഗ്രാമത്തിലെ കടൽതീരത്താണ് മത്സ്യത്തൊഴിലാളികൾ തിമിംഗലത്തിന്റെ ജഡം കണ്ടെത്തിയത്. പകുതിയോളം അഴുകിയ നിലയിലായിരുന്നു. തീരത്തടിഞ്ഞ തിമിംഗലം ഏതിനത്തിൽപ്പെട്ടതെന്ന് വ്യക്തമല്ല. ബാലീൻ അല്ലെങ്കിൽ ബ്രൈഡ്സ് തിമിംഗലം എന്നാണ് ചിലർ പറയുന്നത്. വിശദമായ പരിശോധനയ്ക്കുശേഷമേ കൂടുതൽ വിവരങ്ങൾ ലഭ്യമാകൂയെന്ന് വിദഗഗ്ധർ അറിയിച്ചു.

അതീവ സംരക്ഷിത മേഖലയിലാണ് തിമിംഗലം അടിഞ്ഞതെന്നും ഈ പ്രദേശത്തേക്ക് എത്തിച്ചേരാൻ പ്രയാസകരമാണെന്നും ഹൊന്നാവർ മറൈൻ വിദഗ്ധനായ പ്രകാശ് മേസ്ത അറിയിച്ചു. നേത്രാനി ദ്വീപിന് സമീപം ബാലീൻ തിമിംഗലത്തെ മുൻപ് കണ്ടിട്ടുണ്ട്. 10 മുതൽ 102 വരെ നീളമുള്ള തിമിംഗലമാണ്. വളരെ അപൂർവമായി മാത്രമാണ് പശ്ചിമ തീരത്ത് ഇവ എത്തുന്നത്. ഇപ്പോൾ തീരത്തടിഞ്ഞത് ബാലീൻ ആകാമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, പശ്ചിമതീരത്ത് ബ്രൈഡ്സ് തിമിംഗലത്തെ കണ്ടെത്തിയിട്ടുണ്ടെന്നും ഇത് ഈ ഇനത്തിൽപ്പെട്ടവയാണെന്നും ബയോളജിസ്റ്റ് ദീപാനി സുതാരി പറയുന്നു. ജഡം അഴുകിയനിലയിൽ ആയതിനാൽ ഏതിനമെന്ന് നിർണയിക്കാൻ ശ്രമകരമാണെന്ന് ദീപാനി വ്യക്തമാക്കി

Content Highlights: Whale | Karnataka Shore | Baleen | Bryde

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ചാവേർ vs പെൺപട; ആവേശമായ് സൂപ്പർ വുമൻസ് കപ്പ്

MORE VIDEOS