ഓപറേഷൻ തിയേറ്ററിൽ കുരങ്ങൻ; തുരത്താൻ സ്റ്റാഫിന്റെ പെടാപ്പാട്: വിഡിയോ വൈറൽ

HIGHLIGHTS
  • വരാന്തകൾ കടന്ന് ഓപ്പറേഷൻ തിയേറ്ററിൽ കയറിക്കൂടിയ കുരങ്ങനെ തുരത്താൻ ജീവനക്കാർ നടത്തുന്ന ശ്രമങ്ങളുടെ വിഡിയോ പുറത്തുവന്നിട്ടുണ്ട്.
monkey-2
വിഡിയോയിൽ നിന്ന് (Photo: Twitter/@hemantrajora_)
SHARE

ഓർക്കാപ്പുറത്ത് കെട്ടിടങ്ങൾക്കുള്ളിൽ മൃഗങ്ങൾ കയറി കൂടുന്നത് അവിടെയുള്ളവർക്കിടയിൽ ചില്ലറ പരിഭ്രാന്തിയല്ല സൃഷ്ടിക്കുന്നത്. അതൊരു ആശുപത്രിയിലെ ഓപറേഷൻ തിയേറ്ററിനുള്ളിൽ നടന്നാലോ? ഡൽഹിയിലെ റാം മനോഹർ ലോഹിയ ആശുപത്രിയിൽ കഴിഞ്ഞ ദിവസം കുരങ്ങൻ കയറുകയും എല്ലായിടത്തും കറങ്ങി നടക്കുകയും ചെയ്തു.

വരാന്തകൾ കടന്ന് ഓപ്പറേഷൻ തിയേറ്ററിൽ കയറിക്കൂടിയ കുരങ്ങനെ തുരത്താൻ ജീവനക്കാർ നടത്തുന്ന ശ്രമങ്ങളുടെ വിഡിയോ പുറത്തുവന്നിട്ടുണ്ട്. ന്യൂറോസർജറി വിഭാഗത്തിന്റെ ഓപറേഷൻ തിയേറ്ററിലായിരുന്നു കുരങ്ങൻ കയറിയത്. താരതമ്യേന വലിപ്പമുള്ള കുരങ്ങാണിതെന്ന് വിഡിയോയിൽ വ്യക്തമാണ്. 

ഉപദ്രവിക്കുമെന്ന് കരുതി ഓപറേഷൻ തിയേറ്ററിനുള്ളിലെ സാധനങ്ങൾക്കിടയിൽ മറഞ്ഞിരിക്കാനായിരുന്നു കുരങ്ങന്റെ ശ്രമം. എന്നാൽ സ്റ്റാഫ് വടികൊണ്ട് തറയിൽ തട്ടി ശബ്ദമുണ്ടാക്കിയതോടെ കുരങ്ങൻ പേടിച്ച് പുറത്തേക്ക് കടന്നു. കാര്യങ്ങൾ വിചാരിച്ചത്ര കുഴപ്പമല്ല എന്ന് മനസ്സിലാക്കിയ ആശുപത്രി ജീവനക്കാർ ഇത് കണ്ട് കൂട്ടച്ചിരിയായി. വരാന്തയിലേക്ക് ഇറങ്ങിയോടിയ കുരങ്ങന് പിന്നാലെ ഇവർ പായുന്നതും വിഡിയോയിൽ കാണാം. 

Content Highlights: Monkey | Operation Theatre | Delhi hospital

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ചാവേർ vs പെൺപട; ആവേശമായ് സൂപ്പർ വുമൻസ് കപ്പ്

MORE VIDEOS