കിളികളുടെ പാട്ടുകേട്ട് ഉറങ്ങുന്ന ‘കടുവ’ കുടുംബം: മനംകുളിരുന്ന കാഴ്ച– വിഡിയോ
Mail This Article
×
ഇരകളെ പിടിക്കാൻ പാഞ്ഞോടുന്ന കടുവകളെയാണ് പല വിഡിയോയിലും നാം കണ്ടിരിക്കുന്നത്. എന്നാലിവിടെ കുടുംബത്തിനൊപ്പം സമയം ചെലവഴിക്കുകയും ഒരുമിച്ച് കിടന്നുറങ്ങുകയും ചെയ്യുകയാണ് കടുവകൂട്ടം. ഐഎഫ്എസ് ഉദ്യോഗസ്ഥനായ സുശാന്ത് നന്ദ എക്സ് പ്ലാറ്റ്ഫോമിൽ പങ്കുവച്ച വിഡിയോ നിമിഷനേരം കൊണ്ടാണ് വൈറലായത്.
Read Also: കർണാടക തീരത്ത് 46 അടി നീളമുള്ള തിമിംഗലത്തിന്റെ ജഡം; അത്യപൂർവം: പകുതി അഴുകിയ നിലയിൽ
കാടിനു നടുവിൽ മണ്ണ് നിറഞ്ഞ ഭാഗത്താണ് നാല് കടുവകൾ കിടന്നുറങ്ങുന്നത്. പശ്ചാത്തലത്തിൽ കിളികളുടെ മധുശബ്ദവും കേൾക്കാം. പാട്ട് ആസ്വദിച്ച് കുഞ്ഞൻ കടുവ ബോധമില്ലാതെ കിടക്കുന്നത് കാണാൻ മനോഹരമാണെന്ന് വിഡിയോ കണ്ടവർ പറയുന്നു.
Content Highlights: Tiger | Forest | Animal
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.