ADVERTISEMENT

നൃത്തം ചെയ്യുന്നതുപോലെ ശരീരം വിറയ്ക്കുന്നു, ഈ പൈശാചിക ബാധയ്ക്കു ഒരേ ഒരു പരിഹാരം പ്രാര്‍ഥന മാത്രം. ഇത്തരം പോസ്റ്റുകൾ അടുത്തിടെ വിവിധ ഗ്രൂപ്പുകളിൽ വൈറലായിരുന്നു. ആരോഗ്യപരമായി തെറ്റിദ്ധാരണ പരത്തുന്ന ഈ പോസ്റ്റുകളുടെ യാഥാർഥ്യം പരിശോധിക്കാം.

ഉഗാണ്ടയിലെ ബുണ്ടിബുഗിയോ ജില്ലയിൽ പടർന്ന ഡിംഗാ ഡിംഗാ എന്ന  അപൂർവ രോഗത്തിന്റെ ചിത്രങ്ങളായിരുന്നു പ്രചരിച്ചത്. 

അന്വേഷണം

1518-ൽ ഫ്രാൻസിലെ സ്ട്രാസ്ബർഗിൽ ഉണ്ടായ ഡാൻസിങ് പ്ലേഗ് സമാനമാണ് ഡിംഗ ഡിംഗ രോഗം. ശരീരം മുഴുവന്‍ പനിച്ചു വിറയ്ക്കുന്ന ഒരു രോഗമാണിത്. ഇത് വന്നാൽ വിറയല്‍ കാരണം നടക്കാനോ നില്‍ക്കാനോ സാധിക്കില്ല. വിറയൽ കാരണം ശരീരം മുഴുവന്‍ ഡാൻസ് ചെയ്യുന്ന ഒരു അവസ്ഥയിലാകും. ഇതിനെ പ്രദേശവാസികളാണ് ഡിംഗ ഡിംഗ എന്ന് പേര് നല്‍കിയത്. ഈ രോഗത്തിന് പ്രാദേശിക ഭാഷയില്‍ ‘നൃത്തം ചെയ്യുന്നത് പോലെ കുലുങ്ങുക’ എന്ന അര്‍ത്ഥം വരുന്ന ‘ഡിംഗ ഡിംഗ’ എന്ന പേരാണ് നല്‍കിയിരിക്കുന്നത്. ചില ഗുരുതര സന്ദര്‍ഭങ്ങളില്‍ പക്ഷാഘാതം വരെ ഉണ്ടാകുന്ന അവസ്ഥയാണ്. രോഗത്തെക്കുറിച്ച് 

കമ്മ്യൂണിറ്റി ഹെൽത്ത് ടീമുകൾ നൽകുന്ന ആന്റിബയോട്ടിക്കുകളാണ് നിലവിൽ ചികിത്സയിൽ ഉൾപ്പെടുന്നത്. സാധാരണഗതിയിൽ ഒരാഴ്ചയ്ക്കുള്ളിൽ രോഗികൾ സുഖം പ്രാപിക്കുമെന്ന് ജില്ലാ ഹെൽത്ത് ഓഫീസർ ഡോ കിയിത ക്രിസ്റ്റഫർ പറഞ്ഞു(റിപ്പോർട്ട് ഇവിടെ)

നൃത്തം പോലെയുള്ള പെട്ടെന്നുള്ള, അനിയന്ത്രിതമായ ചലനങ്ങൾ ആളുകൾ അനുഭവിക്കുന്ന ഒരു അവസ്ഥയെയാണ് ‘ഡിംഗ ഡിംഗ’ സൂചിപ്പിക്കുന്നത്. ഇത് അസാധാരണമായി തോന്നാമെങ്കിലും, ഇതൊരു പുതിയ പ്രതിഭാസമല്ല. സമാനമായ രോഗം മുൻപും രേഖപ്പെടുത്തിയിട്ടുണ്ട്. ഇകണോമിക്സ് ടൈംസ് നൽകിയ റിപ്പോർട്ട് ഇവിടെ കാണാം. ന്യൂറോളജിക്കൽ അവസ്ഥകൾ, സമ്മർദ്ദം അല്ലെങ്കിൽ പാരിസ്ഥിതിക സ്വാധീനം തുടങ്ങിയ ഘടകങ്ങളുമായി ഇത് ബന്ധപ്പെട്ടിരിക്കാം. 

വാസ്തവം

 പ്രാര്‍ഥന മാത്രം കൊണ്ട് ഡിംഗ ഡിംഗ രോഗം മാറുമെന്ന്  അവകാശപ്പെടുന്ന പോസ്റ്റുകൾ തെറ്റിദ്ധരിപ്പിക്കുന്നതാണ്.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com