"അറിഞ്ഞതും പരിശോധിച്ചതുമായ അറിവ് മാത്രമേ വിശ്വസിക്കാവു": ഡോ. ഡാനിഷ് സലീം

Mail This Article
ഇന്ന് രാജ്യാന്തര ഫാക്ട് ചെക്കിങ് ദിനം. വ്യാജ പ്രചാരണങ്ങളുടെ പിടിയിൽ നിന്ന് അയഞ്ഞും, തടുത്തും അവയെ ഇല്ലാതാക്കിയുമുള്ള പോരാട്ടത്തിന് പ്രായവും ശക്തിയുമേറുകയാണ്.
സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന തെറ്റായ വിവരങ്ങളിൽ ഒരു വലിയ പങ്ക് ആരോഗ്യരംഗവുമായി ബന്ധപ്പെട്ടവയാണ്. പങ്കുവച്ച് ലഭിക്കുന്ന കുറുക്ക് വഴികളും സ്വയം ചികിത്സാ മാർഗങ്ങളും സത്യമാണെന്ന് വിശ്വസിച്ച് പരീക്ഷിക്കുന്ന പ്രവണത ജനങ്ങൾക്കിടയിൽ നമുക്ക് കാണാം. എന്നാൽ, ഇത്തരം പരീക്ഷണങ്ങൾ പലപ്പോഴും അതിരുകടക്കാറുണ്ട്.
ആരോഗ്യം കൈയ്യിലെടുത്തുള്ള ഇത്തരം പരീക്ഷണങ്ങളെ വിലക്കുകയാണ് അബുദാബി ഷെയ്ഖ് ഖലീഫ മെഡിക്കൽ സിറ്റി ആശുപത്രിയിലെ സീനിയർ സ്പെഷ്യലിസ്റ്റും ഫാക്കൽടിയുമായ ഡോ. ഡാനിഷ് സലിം രാജ്യാന്തര ഫാക്ട് ചെക്കിങ് ദിനത്തിൽ മനോരമ ഓൺലൈന് അദ്ദേഹം നൽകിയ സന്ദേശം വായിക്കാം,
"ആരോഗ്യം നമ്മുടെ നിത്യജീവിതത്തിന്റെ അത്യന്താപേക്ഷിതമായ ഭാഗമാണ്. എന്നാൽ സോഷ്യൽ മീഡിയയിലൂടെ പെട്ടെന്ന് പ്രചരിക്കുന്ന വ്യാജ ചികിത്സാപരമായ ‘ഉപദേശങ്ങൾ’ നിങ്ങളുടെ ആരോഗ്യത്തിന് വലിയ അപകടങ്ങൾ വരുത്താം.
സോഷ്യൽ മീഡിയയിലെ ക്വിക്ക് റെമെഡികൾ നമ്മെ സ്വാധീനിക്കുകയാണ്. എന്നാൽ, അതിനുള്ള ശാസ്ത്രീയമായ അടിത്തറ പരിശോധിക്കാതെ വിശ്വസിക്കുന്നത് പല പ്രശ്നങ്ങൾക്കിടയാക്കാം.
ഇത്തരത്തിലുള്ള കാര്യങ്ങൾ വിശ്വസിക്കുന്നതിന് മുമ്പ്:
1. ഉറവിടം പരിശോധിക്കുക.
2. ആരോഗ്യ വിദഗ്‌ധരുമായി ആലോചിക്കുക.
3. ശാസ്ത്രീയ അടിസ്ഥാനമുണ്ടോ എന്നു ചെക്ക് ചെയ്യുക.
അറിഞ്ഞതും പരിശോധിച്ചതുമായ അറിവ് മാത്രമേ വിശ്വസിക്കാവു. ഓർക്കുക- നമ്മുടെ ആരോഗ്യം നമ്മുടെ തന്നെ ഒരു ഉത്തരവാദിത്തമാണ് !!"