ADVERTISEMENT

പൊതുതിരഞ്ഞെടുപ്പിൽ വ്യാജപ്രചാരണങ്ങൾ തടയാൻ രൂപീകരിച്ച ശക്തി കലക്ടീവിന്റെ  ഭാഗമായി ഫാക്‌ട്ക്രസൻഡോ  പ്രസിദ്ധീകരിച്ച ഫാക്ട്ചെക്കിൽ നിന്ന്

തിരഞ്ഞെടുപ്പ് ഫലങ്ങൾ പുറത്തു വന്നപ്പോൾ കനത്ത തിരിച്ചടിയാണ് ഇടതുപക്ഷം നേരിട്ടത്. ഇതിനിടെ എല്‍ഡിഎഫ് കണ്‍വീനര്‍ ഇി.പി.ജയരാജന്‍റെ പേരിലുള്ള ഒരു പ്രസ്താവനയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്. എംപിയായി, മന്ത്രിയായി  ഇനി ഗവര്‍ണര്‍ ആകണമെന്ന ആഗ്രഹം ബാക്കിയുണ്ട് എന്ന് ഇ.പി.ജയരാജന്‍ പറഞ്ഞു എന്ന അവകാശവാദവുമായാണ് പോസ്റ്റുകൾ  പ്രചരിക്കുന്നത്.

∙ അന്വേഷണം

ഏഷ്യാനെറ്റ് ന്യൂസിന്റെ പേരിലാണ് വൈറൽ കാർഡ് പ്രചരിക്കുന്നത്. ആദ്യം തന്നെ അവർ ഇത്തരത്തിലൊരു വാര്‍ത്ത നല്‍കിയിട്ടുണ്ടോയെന്ന് അവരുടെ സമൂഹമാധ്യമ പേജുകളിൽ പരിശോധിച്ചെങ്കിലും ഇത്തരമൊരു ന്യൂസ് കാര്‍ഡോ വാര്‍ത്തയോ കണ്ടെത്താന്‍ കഴിഞ്ഞില്ല.

പിന്നീട്  ന്യൂസ് വെബ്‍ഡെസ്കുമായി ഫോണില്‍ ബന്ധപ്പെട്ടതില്‍ നിന്നും പ്രചരിക്കുന്ന ന്യൂസ് കാര്‍ഡ് വ്യാജമാണെന്ന് സ്ഥിരീകരിക്കാന്‍ കഴിഞ്ഞു.

ഞങ്ങൾ ഇ.പി.ജയരാജനുമായി ഫോണില്‍ ബന്ധപ്പെട്ടതില്‍ നിന്നും താന്‍ ഇത്തരത്തിലൊരു പ്രസ്താവന നടത്തിയിട്ടില്ലായെന്നും പ്രചാരണം വ്യാജമാണെന്നും അദ്ദേഹം പ്രതികരിച്ചു.

ഇതേ വ്യാജ പ്രസ്താവന കെ.സുധാകരന്‍റെ പേരിലും ഏഷ്യാനെറ്റ് ന്യൂസിന്‍റെ വ്യാജ ന്യൂസ് കാര്‍ഡ് ഉപയോഗിച്ച് പ്രചരിച്ചിരുന്നു. ഇത് സംബന്ധിച്ച് പ്രസിദ്ധീകരിച്ച  ഫാക്‌ട് ചെക്ക് വായിക്കാം .

∙ വസ്തുത

താന്‍ ഇത്തരമൊരു പ്രസ്താവന താന്‍ നടത്തിയിട്ടില്ലെന്ന് ഇ.പി.ജയരാജൻ പറഞ്ഞു. പ്രചാരണം വ്യാജമാണ്.

English Summary :EP Jayarajan said that he had not made such a statement

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com