ADVERTISEMENT

പൊതുതിരഞ്ഞെടുപ്പിൽ വ്യാജപ്രചാരണങ്ങൾ തടയാൻ രൂപീകരിച്ച ശക്തി കലക്ടീവിന്റെ ഭാഗമായി ലോജിക്കലി ഫാക്‌ട്സ്  പ്രസിദ്ധീകരിച്ച ഫാക്ട്ചെക്കിൽ നിന്ന്

പ്രധാനമന്ത്രി നരേന്ദ്ര മോദി മറ്റ് ഉന്നത നേതാക്കളോടൊപ്പം ഉത്തർപ്രദേശിലെ വാരാണസിയിലെ തെരുവിലൂടെ നടക്കുമ്പോൾ ആളുകൾ അസഭ്യം പറയുന്നതായി സമൂഹമാധ്യമങ്ങളിൽ ഒരു വിഡിയോ വ്യാപകമായി പ്രചരിക്കുന്നുണ്ട്. വൈറൽ വിഡിയോയിൽ, ആളുകൾ മോദിക്കെതിരെ 'മുർദാബാദ്' മുദ്രാവാക്യങ്ങൾ വിളിക്കുന്നത് കേൾക്കാം. മോദിയെ കൂടാതെ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്,  അമിത് ഷാ, ബിജെപി അധ്യക്ഷൻ ജെപി നഡ്ഡ, മഹാരാഷ്ട്ര മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെ, മേഘാലയ മുഖ്യമന്ത്രി സാങ്മ എന്നിവരെയും വിഡിയോയിൽ കാണാം.

വാരാണസിയിൽ എന്താണ് നമ്മൾ കാണുന്നത്. നേതാക്കളെ ഇത്രയധികം അധിക്ഷേപിക്കുന്നത് എന്തിനാണെന്ന് പരിഹസിക്കുന്ന തരത്തിലുള്ള വാക്കുകളാണ് വിഡിയോയ്ക്കൊപ്പം പ്രചരിക്കുന്നത്. ആർക്കൈവ് ചെയ്ത പോസ്റ്റ് കാണാം 

എന്നാൽ വാരാണസിയിൽ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മോദി നാമനിർദേശ പത്രിക സമർപ്പിച്ചതിന് ശേഷം ചിത്രീകരിച്ച വിഡിയോ, അധിക്ഷേപകരമായ ഭാഷയും മോദി വിരുദ്ധ മുദ്രാവാക്യങ്ങളും ഉൾപ്പെടുത്തി എഡിറ്റ് ചെയ്തതാണെന്ന് അന്വേഷണത്തിൽ ഞങ്ങൾ കണ്ടെത്തി.

∙ അന്വേഷണം

വിഡിയോയിൽ കാണുന്ന ബാനറിൽ "കാര്യാലയ് സിലാധികാരി വാരാണസി" എന്ന് വ്യക്തമായി രേഖപ്പെടുത്തിയിരിക്കുന്നത് ഞങ്ങൾ നിരീക്ഷിച്ചു. ഇതിൽ നിന്ന് ഉത്തർപ്രദേശിൽ നിന്നുള്ളതാണ് വിഡിയോ എന്ന സൂചന ലഭിച്ചു.

വൈറലായ വിഡിയോയുടെ കീഫ്രെയിമുകളുപയോഗിച്ച് റിവേഴ്‌സ് ഇമേജ് സെർച്ച് നടത്തിയപ്പോൾ 2024 മെയ് 14-ന് മോദിയുടെ ഔദ്യോഗിക YouTube ചാനലിൽ പ്രസിദ്ധീകരിച്ച വൈറൽ വിഡിയോയുടെ പൂർണ്ണരൂപം  ഞങ്ങൾക്ക് ലഭിച്ചു.

ഈ വിഡിയോയിൽ, 2024 ലെ ഇന്ത്യൻ പൊതുതിരഞ്ഞെടുപ്പിനുള്ള നാമനിർദ്ദേശ പത്രിക സമർപ്പിച്ചതിന് ശേഷം വാരാണസിയിലെ ജില്ലാ മജിസ്‌ട്രേറ്റിന്റെ ഓഫീസിന് പുറത്ത് മോദിയും മറ്റ് നേതാക്കളും നടക്കുന്നത് കാണാം. നാമനിർദേശ പത്രിക സമർപ്പിച്ചതിന് ശേഷം എൻഡിഎ നേതാക്കൾക്കൊപ്പം പ്രധാനമന്ത്രി മോദി പൊതുജനങ്ങളെ അഭിവാദ്യം ചെയ്യുന്നു എന്നാണ് വിഡിയോയുടെ അടിക്കുറിപ്പ്. വിഡിയോയിൽ ഉടനീളം, അധിക്ഷേപകരമായ മുദ്രാവാക്യങ്ങളൊന്നും തന്നെ കേൾക്കാൻ സാധിച്ചില്ല. പകരം മോദി അനുകൂല മുദ്രാവാക്യങ്ങളും ആർപ്പുവിളികളുമാണ് വിഡിയോയിലുള്ളത്.

വാരാണസിയിൽ നാമനിർദേശ പത്രിക സമർപ്പിച്ചതിന് ശേഷം പ്രധാനമന്ത്രി ജില്ലാ മജിസ്‌ട്രേറ്റിന്റെ ഓഫീസിൽ നിന്ന് പുറത്തിറങ്ങിയതിന് ശേഷം ജനക്കൂട്ടത്തിൽ നിന്നുള്ള അധിക്ഷേപങ്ങളോ മോദി വിരുദ്ധ മുദ്രാവാക്യങ്ങളോ ഉയർന്നതായി സ്ഥിരീകരിക്കുന്ന വാർത്താ റിപ്പോർട്ടുകളൊന്നും ഞങ്ങൾ കണ്ടെത്തിയില്ല. 

എന്നാൽ 2020 ഒക്ടോബറിൽ ഒരു സോഷ്യൽ മീഡിയ ഉപയോക്താവ് പോസ്‌റ്റ് ചെയ്‌ത വിഡിയോയും വൈറൽ ശബ്ദ സന്ദേശത്തിന്റെ ദൈർഘ്യമേറിയ പതിപ്പും ഞങ്ങൾ കണ്ടെത്തി. ഓഡിയോയുടെ അവസാനം, മുൻ കേന്ദ്ര ഇന്ത്യൻ റെയിൽവേ മന്ത്രിക്കും ബീഹാർ മുൻ മുഖ്യമന്ത്രി ലാലു പ്രസാദ് യാദവിനും അനുകൂലമായ മുദ്രാവാക്യങ്ങൾ കേൾക്കാം. യഥാർത്ഥ സംഭവമോ ഓഡിയോയുടെ ഉത്ഭവമോ കണ്ടെത്താൻ ഞങ്ങൾക്ക് കഴിഞ്ഞില്ലെങ്കിലും, ആർജെഡി അധ്യക്ഷനായ ലാലു യാദവിന് അനുകൂലമായ മുദ്രാവാക്യങ്ങളുടെ സാന്നിധ്യം, ബിഹാറിലെ ഏതെങ്കിലും സംഭവുമായി ബന്ധപ്പെട്ട ശബ്ദസന്ദശമാണിതെന്ന് വ്യക്തമായി.

കൂടാതെ, 2020 മുതലുള്ള വിഡിയോയിൽ ഈ ശബ്ദ സന്ദേശം ഉൾപ്പെടുത്തിയിരിക്കുന്നത് സൂചിപ്പിക്കുന്നത്, മോദി നാമനിർദ്ദേശപ്പത്രിക സമർപ്പിച്ച ശേഷം പുറത്തിറങ്ങിയപ്പോഴുള്ള സംഭവവുമായി വിഡിയോയ്ക്ക് യാതൊരു ബന്ധവുമില്ല എന്നാണ്.

∙ വസ്തുത

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ മുദ്രാവാക്യം വിളിക്കുന്ന വിഡിയോ എഡിറ്റ് ചെയ്താണ് പ്രചരിപ്പിക്കുന്നത്.

English Summary:The video of shouting slogans against Prime Minister Narendra Modi is edited and circulated

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com