ഇത് ആഗ്രഹം സഫലമാക്കുന്ന സ്വർണനാഗമല്ല...സത്യമറിയാം| Fact Check

snakefake
source:socialmedia
SHARE

അപൂർവമായി കാണപ്പെടുന്ന സ്വർണനാഗത്തിന്‍റെ ചിത്രം ആയില്യം നാളിൽ ഷെയർ ചെയ്താൽ ആഗ്രഹം സഫലമാകും എന്ന തരത്തിൽ സ്വർണനിറമുള്ള ഒരു പാമ്പിന്‍റെ ചിത്രം സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി ഷെയർ ചെയ്യപ്പെടുന്നുണ്ട്. ചിത്രത്തിന്‍റെ സത്യമറിയാം.

പ്രചരിക്കുന്ന പോസ്റ്റ്

snakefake1
source:socialmedia

അന്വേഷണം

പോസ്റ്റിൽ ഷെയർ ചെയ്ത ചിത്രത്തിന്‍റെ  റിവേഴ്സ് ഇമേജ് സെർച്ചിൽ, 2015 ഡിസംബറിൽ ‘വാഫ്ലെസാറ്റ്നൂൺ’wafflesatnoon വെബ്സൈറ്റ് പ്രസിദ്ധീകരിച്ച ഒരു ലേഖനത്തിൽ ഇതേ ചിത്രം കണ്ടെത്തി. ‘വാഫ്ലെസാറ്റ്നൂൺ’ചിത്രം ഡിജിറ്റലായി എഡിറ്റ് ചെയ്തതാണെന്ന് സ്ഥിരീകരിച്ച്,  മാൻഡ്രാക് എന്ന ഡിസൈനർക്ക് ചിത്രത്തിന്‍റെ ക്രെഡിറ്റ് നൽകിയിട്ടുണ്ട്.

ലിങ്ക്

https://wafflesatnoon.com/is-this-golden-snake-real-or-a-hoax/

കീവേഡുകൾ ഉപയോഗിച്ച് കൂടുതൽ വിശദാംശങ്ങൾക്കായി തിരഞ്ഞപ്പോൾ, 'ഡിസൈൻ ക്രൗഡ്' വെബ്‌സൈറ്റിലും ഞങ്ങൾ അതേ ചിത്രം കണ്ടെത്തി. ഡിസൈൻ ക്രൗഡ് വെബ്‌സൈറ്റ് നടത്തുന്ന ഫൊട്ടോഷോപ്പ് കമ്മ്യൂണിറ്റി മത്സരമായ ആൾട്ടർനേറ്റ് മെറ്റീരിയലുകൾ: ഗോൾഡിന്‍റെ ഭാഗമായി ബ്രസീൽ ആസ്ഥാനമായുള്ള ഡിസൈനറായ മാൻഡ്രാക് ഈ ചിത്രം പ്രസിദ്ധീകരിച്ചതായും മത്സരത്തിന്റെ ഭാഗമായി, മത്സരാർത്ഥികളോട് ഏതെങ്കിലും സാധാരണ ചിത്രം സ്വർണനിറമുള്ളതാക്കി മാറ്റാൻ ആവശ്യപ്പെട്ടു. മാൻഡ്രാക് രൂപകൽപ്പന ചെയ്ത സ്വർണ നിറമുള്ള പാമ്പ്  മത്സരത്തിൽ രണ്ടാം സ്ഥാനത്തെത്തി. എന്നീ വിവരങ്ങളാണ്  വെബ്‌സൈറ്റിൽ നൽകിയിരിക്കുന്നത്. 'ഡിസൈൻ ക്രൗഡ്' വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ച മാൻഡ്രാക്കിന്‍റെ ഔദ്യോഗിക പോർട്ട്ഫോളിയോയും പേജിൽ കാണാം. 2008 ഒാഗസ്റ്റ് എട്ടിനാണ് ഈ ഫൊട്ടോഷോപ്പ് ചിത്രം മാൻഡ്രാക് പ്രസിദ്ധീകരിച്ചത്. 

ഡിസൈൻ ക്രൗഡ് വെബ്‌സൈറ്റ് ലിങ്ക് കാണാം

https://www.designcrowd.com/design/8967763

snakefake2
source:shutterstock

ഈ സ്വർണനിറമുള്ള പാമ്പിന്‍റെ ഡിസൈൻ സൃഷ്ടിച്ച യഥാർത്ഥ ചിത്രം ഇവിടെ കാണാം.

https://www.reptilefact.com/wp-content/uploads/2016/08/Black-Mexican-Kingsnake.jpg

സ്വർണനിറത്തിൽ ചില ഇഴജന്തുക്കൾ ഉണ്ടെങ്കിലും, പോസ്റ്റിൽ പങ്കുവെച്ച ഫോട്ടോ എഡിറ്റ് ചെയ്ത ചിത്രമാണ് . 

വസ്തുത

പ്രചരിക്കുന്ന സ്വർണനിറമുള്ള പാമ്പിന്‍റെ ചിത്രം ഡിജിറ്റൽ ടൂളുകൾ ഉപയോഗിച്ച്  എഡിറ്റ് ചെയ്ത ചിത്രമാണ്. ബ്രസീൽ ആസ്ഥാനമായി പ്രവർത്തിക്കുന്ന മാൻഡ്രാക് എന്ന ഡിസൈനറാണ് ഈ ഗോൾഡൻ പാമ്പിന്‍റെ ഫോട്ടോ സൃഷ്ടിച്ചത്.സ്വർണപാമ്പിനെ കണ്ടാൽ ഭാഗ്യം ലഭിക്കുമെന്നതിന് തെളിവുകളൊന്നുമില്ല. വർഷങ്ങളായി ഓൺലൈനിൽ പ്രചരിക്കുന്ന ഒരു മിഥ്യയാണിത്. ഇതിനെ പിന്തുണയ്ക്കുന്ന ശാസ്ത്രീയ തെളിവുകളൊന്നും ഇല്ല.പോസ്റ്റിലെ അവകാശവാദം തെറ്റാണ്.

English Summary: Viral Image Shows Real Golden Snake that'll Bring Good Luck - FACT CHECK

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.