സ്പൈഡർമാൻ മതം മാറിയോ? സോഷ്യൽമീഡിയയിൽ തർക്കം... വാസ്തവമെന്ത്? | Fact Check
Mail This Article
ഹോളിവുഡ് സൂപ്പർ താരം സ്പൈഡർമാനെ മലയാളികളുടെ സ്വന്തം ചിലന്തി മനുഷ്യനായി അവരോധിച്ചവരാണ് നമ്മൾ. സൂപ്പര്‍ ഹീറോ പരിവേഷത്തിൽ പുത്തൻ തലമുറയിൽ ആര് ചുവടുറപ്പിച്ചാലും സ്പൈഡർമാന്റെ തട്ട് താണ് തന്നെ ഇരിക്കും. സ്പൈഡർമാൻ സീരീസിൽ വിവിധ നടന്മാർ വേഷമിട്ടപ്പോഴും അവരിൽ ഏറെ ജനപ്രീതി നേടിയത് പീറ്റർ പാർക്കർ കഥാപാത്രമായി അരങ്ങ് വാണ നീലക്കണ്ണുകളുള്ള ടോബി മഗ്വേറാണെന്നതിൽ ഒരു സംശയവുമില്ല. ടോബി മഗ്വേർ മതം മാറിയോ എന്നുള്ള ചർച്ചകളും ട്രോളുകളുമാണ് ഇപ്പോൾ സോഷ്യൽമീഡിയയിൽ സജീവം പ്രചരിക്കുന്ന വാർത്തകളുടെ വസ്തുതയറിയാൻ മനോരമ ഒാൺലൈൻ ഫാക്ട് ചെക്ക് വിഭാഗം നടത്തിയ അന്വേഷണം.
അന്വേഷണം
കീവേഡുകളുപയോഗിച്ച് ടോബി മഗ്വേറുടെ മതപരമായ ആശയങ്ങളെക്കുറിച്ചുള്ള ആദ്യ തിരച്ചിലിൽ ലഭിച്ച വിവരങ്ങളനുസരിച്ച് ടോബി മഗ്വേർ വാർത്തകളിൽ പ്രചരിക്കുന്ന തരത്തിൽ ഒരു മുസ്‌ലിം അല്ലെന്നും യഹൂദ മതത്തിൽ വിശ്വസിക്കുന്ന വ്യക്തിയാണെന്നുമാണ് കണ്ടെത്താൻ സാധിച്ചത്. ഇത് സംബന്ധിച്ച വിവരങ്ങൾ കാണാം.
ലിങ്ക്
https://celebs.infoseemedia.com/tobey-maguire/
https://superstarsbio.com/bios/tobey-maguire/
ടോബി മഗ്വെയർ യഹൂദനായിട്ടാണ് ജനിച്ചു വളർന്നതെങ്കിലും തന്റെ മതവിശ്വാസങ്ങൾ പരസ്യമായി എവിടെയും പ്രകടിപ്പിച്ചിട്ടുള്ളതായി കണ്ടെത്താൻ സാധിച്ചില്ല. ഇത്തരം ഒരു കിംവദന്തി പ്രചരിച്ചത് ചില കോമിക് വിഡിയോകളുടെ പ്രചരണത്തിൽ നിന്നുമാകാമെന്നും കരുതുന്നു. പ്രചരിച്ച വിഡിയോയുടെ ഭാഗങ്ങൾ കാണാം.
https://www.youtube.com/watch?v=0IGIr0e1EIg
പ്രാങ്ക് രൂപേണയുള്ള ഒരു ഹാസ്യാത്മക ചിത്രീകരണമാണ് വിഡിയോയിലുള്ളതെന്ന് ഇതിന്റെ വിശദാംശങ്ങളിൽ എടുത്തു പറയുന്നുണ്ട്.
വസ്തുത
ടോബി മാഗ്വെയർ ഒരു മുസ്‌ലിംമാണെന്ന വാദത്തെ പിന്തുണയ്ക്കുന്ന തെളിവുകളൊന്നുമില്ല. അദ്ദേഹം ഇസ്‌ലാം മതം സ്വീകരിച്ചുവെന്നതിന് സ്ഥിരീകരിക്കത്തക്ക മറ്റ് തെളിവുകളൊന്നുമില്ല.അതിനാൽ തന്നെ ഇത് ഒരു കിംവദന്തിയാണ്.