Manorama Online Manorama Online

ഇത് കബനി പുഴയിലെ മുതല ആക്രമണമല്ല | Fact Check

crocodile-kabani-river
കടപ്പാട് : വാട്സാപ്പ്
SHARE

ഒരാളെ മുതല കടിച്ച് വലിച്ചു കെ‍ാണ്ടു പോകുന്ന വിഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. വയനാട്ടിലെ കബനി പുഴയിൽ മീൻ പിടിക്കാനിറങ്ങിയ ആളെ മുതല ആക്രമിച്ചതെന്നാണ് പ്രചരണം. ഇതിന്റെ വസ്തുതയറിയാൻ മനോരമ ഒാൺലൈൻ ഫാക്ട് ചെക്ക് വിഭാഗം നടത്തിയ അന്വേഷണം. 

crocodile-attack-in-kabani
വാട്സാപ്പിൽ പ്രചരിക്കുന്ന ചിത്രം

∙ അന്വേഷണം

റിവേഴ്സ് ഇമേജ്‌ സെർച്ചിന്റെ സഹായത്തോടെ വിഡിയോയുടെ കീ ഫ്രെയ്മുകള്‍ ഉപയോഗിച്ചുള്ള തിരച്ചിലിൽ പ്രചരിക്കുന്ന വിഡിയോയുമായി ബന്ധപ്പെട്ട റിപ്പോർട്ടുകൾ ഞങ്ങൾ കണ്ടെത്തി. ലഭ്യമായ വിവരങ്ങൾ പ്രകാരം  2019 ഏപ്രിലിൽ ഇന്തൊനീഷ്യയിലാണ് കേരളത്തിലേതെന്ന് ഇപ്പോൾ പ്രചരിപ്പിക്കപ്പെടുന്ന മുതലയാക്രമണം നടന്നത്. ഇന്തൊനീഷ്യയിലെ സുലവേസി ദ്വീപിൽ ഒരു യുവാവിനെ മുതല പിടിച്ചതുമായി ബന്ധപ്പെട്ട വിഡിയോയാണ് പ്രചരിക്കുന്നത്.

തെക്കുകിഴക്കൻ ഇന്തൊനീഷ്യയിലെ സുലവേസി ദ്വീപിലെ നദിയിൽ ഡാർലിൻ ഉട്ടിയ എന്നയാളാണ് മുതലയുടെ അക്രമണത്തിനിരയായത്.  ഒപ്പമുണ്ടായിരുന്ന സഹോദരി, ഡാര്‍ലിനെ രക്ഷപെടുത്താൻ ശ്രമിച്ചെങ്കിലും മുതല ഇയാളെ കടിച്ച് വെള്ളത്തിനടിയിലേക്ക് പോവുകയായിരുന്നുവെന്നാണ് ഈ റിപ്പോർട്ടുകളിൽ സൂചിപ്പിക്കുന്നത്.

ഡാർലിന്റെ മൃതദേഹം ഇതിന്റെ അടുത്ത ദിവസമാണ് ലഭിച്ചത്. കൂടുതൽ സ്ഥിരീകരണത്തിനായി വയനാട്ടിലെ ഞങ്ങളുടെ പ്രാദേശിക ലേഖകനുമായും പെ‍ാലീസ് വ‍ൃത്തങ്ങളുമായും ബന്ധപ്പെട്ടപ്പോൾ കബനിപുഴയിൽ മീൻ പിടിക്കാനിറങ്ങിയയാളെ മുതല അക്രമിച്ചതായുള്ള യാതെ‍ാരു സംഭവങ്ങളും റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും വ്യക്തമായി. 

∙ വസ്തുത

മീൻപിടിക്കാനായി വയനാട്ടിലെ കബനി പുഴയിലെത്തിയ ആളെ മുതല ആക്രമിച്ചുവെന്ന പ്രചാരണം തെറ്റാണ്. ഇന്തൊനീഷ്യയില്‍ 2019 ലുണ്ടായ സംഭവത്തിന്റെ വിഡിയോയാണ് കബനി പുഴയിൽ നടന്നതെന്ന തരത്തിൽ പ്രചരിക്കുന്നത്.

English Summary: Crocodile Attack In Kabani River - Fact Check

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
Video

'റിയൽ ലൈഫിലെ കണ്ണനും യമുനയും ഇന്ന് ഒന്നിച്ചില്ല'

MORE VIDEOS
FROM ONMANORAMA