പ്രധാനമന്ത്രിയുടെ പേരിലുളള പദ്ധതിയിലൂടെ ആധാർ കാർഡ് മുഖാന്തിരം സർക്കാർ വായ്പ നൽകുന്നെന്ന തരത്തിൽലുള്ള പ്രചരണം സമൂഹ മാധ്യമങ്ങളിൽ സജീവമാണ്. പ്രചരിക്കുന്ന ഈ പോസ്റ്റുകളുടെ സത്യാവസ്ഥ പരിശോധിക്കുന്നു.
∙ അന്വേഷണം
പ്രധാനമന്ത്രി യോജന പദ്ധതിയിലൂടെ ആധാർ കാർഡ് വഴി കേന്ദ്ര സർക്കാർ വായ്പ ലഭിക്കുമെന്നാണ് സമൂഹ മാധ്യമങ്ങളിലെ പ്രചാരം.കീവേഡുകൾ ഉപയോഗിച്ച് തിരഞ്ഞപ്പോൾ ഇത്തരമൊരു വായ്പയെക്കുറിച്ച് യാതൊരു വിവരങ്ങളും എവിടെയും കണ്ടെത്താൻ സാധിച്ചില്ല. കൂടുതൽ തിരഞ്ഞപ്പോൾ പ്രസ് ഇൻഫർമേഷൻ ബ്യൂറോയുടെ ട്വിറ്റർ പേജിൽ ആധാർ വഴി വായ്പ ലഭിക്കുമെന്നത് വ്യാജപ്രചരണമാണെന്നും ഇത്തരം അവകാശവാദങ്ങൾ വിശ്വസിക്കുകയോ പ്രചരിപ്പിക്കുകയോ ചെയ്യരുതെന്നും പിഐബി ട്വിറ്ററിലൂടെ ജനങ്ങളോട് അഭ്യർത്ഥിച്ചതായി കണ്ടെത്തി. കൂടുതൽ സ്ഥിരീകരണത്തിനായി സംസ്ഥാന സർക്കാരിന്റെ അക്ഷയ കേന്ദ്രങ്ങളിൽ അന്വേഷിച്ചപ്പോൾ ഇത്തരത്തിലൊരു വായ്പയ്ക്ക് വേണ്ടിയുള്ള യാതൊരു അപേക്ഷകളും അക്ഷയ ഒാഫിസുകൾ വഴി സ്വീകരിക്കുന്നില്ല എന്നതും ഉറപ്പാക്കി. കൂടാതെ പദ്ധതിയെക്കുറിച്ചുള്ള അറിയിപ്പുകളൊന്നും തന്നെ അക്ഷയ ഒാഫിസുകൾക്കും ലഭിച്ചിട്ടില്ല എന്നും സ്ഥിരീകരിച്ചു.

വസ്തുത
പ്രധാനമന്ത്രി യോജന പദ്ധതിയിലൂടെ ആധാർ കാർഡ് വഴി കേന്ദ്ര സർക്കാർ വായ്പ ലഭിക്കുമെന്ന പ്രചരണം വ്യാജമാണ്.
English Summary: Government giving loan to Aadhaar Card holders- Fact Check