Manorama Online Manorama Online

ഇത് കോട്ടയം മെഡിക്കൽ കോളജിലെ ഒപി സമയമല്ല ! സത്യമറിയാം | Fact Check

medical -op
source: Whatsapp
SHARE

കോട്ടയം ∙ മെഡിക്കൽ കോളജിലെ ഒപി(ഔട്ട് പേഷ്യന്റ്) സമയക്രമം മാറിയോ?. സമൂഹമാധ്യമങ്ങളിലൂടെ വ്യാപകമായി  പ്രചരിച്ച കോട്ടയം മെഡിക്കൽ കോളജിലെ ഒപി സമയപ്പട്ടിക രോഗികളെ വലച്ചത് ചില്ലറയല്ല. വാട്സാപിലൂടെയും മറ്റും പ്രചരിച്ച ഒപി പട്ടികയിലെ സമയം നോക്കി ആശുപത്രിയിലെത്തിയ പലർക്കും ഡോക്ടറെ കാണാനാകാതെ മടങ്ങിപ്പോകാനായിരുന്നു വിധി.  ഒപി സമയക്രമം മാറിയതു സംബന്ധിച്ചുവന്ന പ്രചാരണത്തിന്റെ വസ്തുതയറിയാൻ മനോരമ ഓൺലൈൻ ഫാക്ട് ചെക്ക് വിഭാഗം നടത്തിയ അന്വേഷണം.

അന്വേഷണം

വാട്‌സ്ആപിലും മറ്റ് സമൂഹമാധ്യമ പ്ലാറ്റ്‌ഫോമുകളിലുമാണ് ഈ ഷെഡ്യൂൾ വ്യാപകമായി ഷെയർ ചെയ്യപ്പെട്ടത്. കൂടുതൽ സ്ഥിരീകരണത്തിനായി ഞങ്ങൾ മെഡിക്കൽ കോളജ് പിആർഒയെ സമീപിച്ചു വിവരങ്ങൾ തേടി. കൃത്യമായ ഷെഡ്യൂൾ അല്ല പലരും സമൂഹമാധ്യമങ്ങളിലൂടെ ഷെയർ ചെയ്തതെന്നും ഔദ്യോഗിക ഒപി ഷെഡ്യൂൾ മാത്രമേ രോഗികൾ ആശ്രയിക്കാവൂ എന്ന് അറിയിപ്പ് നൽ‌കേണ്ടിവന്നതായും അദ്ദേഹം പറഞ്ഞു.

Fake-OP
സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന വ്യാജ ഒ.പി ഷെഡ്യൂൾ

ഡോക്ടർ കാണുമെന്നു പ്രതീക്ഷിച്ച് മെഡിക്കൽ കോളേജിൽ എത്തിയ നിരവധി രോഗികൾക്കാണ് വ്യാജ ഷെഡ്യൂൾ ബുദ്ധിമുട്ടുണ്ടാക്കിയത്. രോഗത്താൽ വലയുന്ന നൂറുകണക്കിനു രോഗികളാണ് വ്യാജ സമയപ്പട്ടിക വിശ്വസിച്ച്  മെഡിക്കൽ കോളജിലെത്തുന്നത്. ഇവിടെ എത്തുമ്പോഴാണ് പല സ്പെഷ്യൽറ്റി ഡോക്ടർമാരെയും കാണാനുള്ള സമയം അതല്ലെന്നതു തിരിച്ചറിയുന്നത്. കോട്ടയം, ഇടുക്കി, ആലപ്പുഴ, പത്തനംതിട്ട, എറണാകുളം ജില്ലകളിൽ നിന്നുള്ള ഒട്ടേറെപ്പേരാണ് കോട്ടയം മെഡിക്കൽ കോളജിനെ ആശ്രയിക്കുന്നത്. വ്യാജ പ്രചാരണം നടത്തുന്നവരെ കണ്ടെത്തി നിയമനടപടി സ്വീകരിക്കാനുള്ള നടപടികൾ സ്വീകരിച്ചു വരികയാണെന്നും ആശുപത്രി പിആർഒ അറിയിച്ചു.

കോട്ടയം മെഡിക്കൽ കോളജിലെ യഥാർഥ ഒപി സമയപ്പട്ടിക ഇതാണ്:

∙മെഡിസിൻ - തിങ്കൾ മുതൽ ശനി വരെ രാവിലെ 8 മുതൽ ഉച്ചകഴിഞ്ഞ് ഒന്നു വരെ

∙സർജറി - തിങ്കൾ മുതൽ ശനി വരെ രാവിലെ 8 മുതൽ ഉച്ചകഴിഞ്ഞ് ഒന്നു വരെ

∙ഓർത്തോപീഡിക്സ് - തിങ്കൾ മുതൽ ശനി വരെ രാവിലെ 8 മുതൽ ഉച്ചകഴിഞ്ഞ് ഒന്നു വരെ

∙കാർഡിയോളജി - തിങ്കൾ മുതൽ ശനി വരെ രാവിലെ 8 മുതൽ ഉച്ചകഴിഞ്ഞ് ഒന്നു വരെ

∙കാർഡിയോ തൊറാസിക് - തിങ്കൾ മുതൽ വെള്ളി വരെ രാവിലെ 8 മുതൽ ഉച്ചകഴിഞ്ഞ് ഒന്നു വരെ

∙നേത്രരോഗ വിഭാഗം - തിങ്കൾ മുതൽ ശനി വരെ രാവിലെ 8 മുതൽ ഉച്ചകഴിഞ്ഞ് ഒന്നു വരെ

∙ഇഎൻടി - തിങ്കൾ മുതൽ ശനി വരെ രാവിലെ 8 മുതൽ ഉച്ചകഴിഞ്ഞ് ഒന്നു വരെ

∙ഓങ്കോ സർജറി - ചൊവ്വാഴ്ച രാവിലെ 8 മുതൽ ഉച്ചകഴിഞ്ഞ് ഒന്നു വരെ

∙റേഡിയേഷൻ ഓങ്കോളജി - തിങ്കൾ മുതൽ ശനി വരെ രാവിലെ 8 മുതൽ ഉച്ചകഴിഞ്ഞ് ഒന്നു വരെ

∙ഗ്യാസ്ട്രോ സർജറി - ബുധൻ രാവിലെ 8 മുതൽ ഉച്ചകഴിഞ്ഞ് ഒന്നു വരെ

∙ഗ്യാസ്ട്രോ മെഡിസിൻ - തിങ്കൾ, ബുധൻ രാവിലെ 8 മുതൽ ഉച്ചകഴിഞ്ഞ് ഒന്നു വരെ

∙ന്യൂറോ മെഡിസിൻ - ചൊവ്വ, വെള്ളി രാവിലെ 8 മുതൽ ഉച്ചകഴിഞ്ഞ് ഒന്നു വരെ

∙ന്യൂറോ സർജറി - ചൊവ്വ, വെള്ളി രാവിലെ 8 മുതൽ ഉച്ചകഴിഞ്ഞ് ഒന്നു വരെ

∙ത്വക് രോഗ വിഭാഗം - തിങ്കൾ മുതൽ ശനി വരെ രാവിലെ 8 മുതൽ ഉച്ചകഴിഞ്ഞ് ഒന്നു വരെ

∙മാനസിക രോഗ വിഭാഗം - തിങ്കൾ മുതൽ ശനി വരെ രാവിലെ 8 മുതൽ ഉച്ചകഴിഞ്ഞ് ഒന്നു വരെ

∙ഒഎംഎഫ്എസ് (ഡെന്റൽ) - തിങ്കൾ, ചൊവ്വ, വ്യാഴം, ശനി രാവിലെ 8 മുതൽ ഉച്ചകഴിഞ്ഞ് ഒന്നു വരെ

∙റുമാറ്റോളജി - വ്യാഴം രാവിലെ 8 മുതൽ ഉച്ചകഴിഞ്ഞ് ഒന്നു വരെ

∙ഹെമറ്റോളജി - വെള്ളി രാവിലെ 8 മുതൽ ഉച്ചകഴിഞ്ഞ് ഒന്നു വരെ

∙ശ്വാസകോശ വിഭാഗം - ചൊവ്വ, വ്യാഴം, ശനി രാവിലെ 8 മുതൽ ഉച്ചകഴിഞ്ഞ് ഒന്നു വരെ

∙പ്ലാസ്റ്റിക് സർജറി - ബുധൻ, ശനി രാവിലെ 8 മുതൽ ഉച്ചകഴിഞ്ഞ് ഒന്നു വരെ

∙നെഫ്രോളജി - ബുധൻ, വ്യാഴം രാവിലെ 8 മുതൽ ഉച്ചകഴിഞ്ഞ് ഒന്നു വരെ

∙യൂറോളജി - തിങ്കൾ, വ്യാഴം രാവിലെ 8 മുതൽ ഉച്ചകഴിഞ്ഞ് ഒന്നു വരെ

∙എൻഡോക്രൈനോളജി - ശനി രാവിലെ 8 മുതൽ ഉച്ചകഴിഞ്ഞ് ഒന്നു വരെ

∙ഡയബറ്റിക് ക്ലിനിക് - വെള്ളി രാവിലെ 8 മുതൽ ഉച്ചകഴിഞ്ഞ് ഒന്നു വരെ

∙ട്രാൻസ്ജെൻഡർ ക്ലിനിക് - ചൊവ്വ രാവിലെ 8 മുതൽ ഉച്ചകഴിഞ്ഞ് ഒന്നു വരെ

∙പ്രിവന്റീവ് ക്ലിനിക് - തിങ്കൾ മുതൽ ശനി വരെ രാവിലെ 8 മുതൽ വൈകിട്ടു 4 വരെ

∙മെഡിസിൻ ഓങ്കോളജി - തിങ്കൾ, ചൊവ്വ, വ്യാഴം, വെള്ളി രാവിലെ 9 മുതൽ ഉച്ചകഴിഞ്ഞ് 1.30 വരെ

∙ഗൈനക്കോളജി - തിങ്കൾ മുതൽ ശനി വരെ രാവിലെ 7.30 മുതൽ ഉച്ചകഴിഞ്ഞ് ഒന്നു വരെ

∙ഇന്റർവെൻഷനൽ റേഡിയോ ഡയഗ്നോസിസ് - തിങ്കൾ മുതൽ വെള്ളി വരെ രാവിലെ 7.30 മുതൽ ഉച്ചകഴിഞ്ഞ് ഒന്നു വരെ

∙സാംക്രമിക രോഗ വിഭാഗം - തിങ്കൾ മുതൽ ശനി വരെ രാവിലെ 9 മുതൽ ഉച്ചകഴിഞ്ഞ് ഒന്നു വരെ

∙ എആർടി ക്ലിനിക് - തിങ്കൾ മുതൽ ശനി വരെ രാവിലെ 7.30 മുതൽ ഉച്ചകഴിഞ്ഞ് ഒന്നു വരെ

∙പിഎംആർ - തിങ്കൾ മുതൽ ശനി വരെ രാവിലെ 8 മുതൽ ഉച്ചകഴിഞ്ഞ് ഒന്നു വരെ

∙ഹൈപ്പർ ടെൻഷൻ ക്ലിനിക് - തിങ്കൾ രാവിലെ 7.30 മുതൽ ഉച്ചകഴിഞ്ഞ് ഒന്നു വരെ

∙ഹീമോഫീലിയ - രണ്ടാം ശനി മാത്രം രാവിലെ 7.30 മുതൽ ഉച്ചകഴിഞ്ഞ് ഒന്നു വരെ

∙പാലിയേറ്റീവ് - തിങ്കൾ മുതൽ ശനി വരെ രാവിലെ 7.30 മുതൽ ഉച്ചകഴിഞ്ഞ് ഒന്നു വരെ

വസ്തുത

സമൂഹമാധ്യമങ്ങളിലൂടെ അടുത്തിടെ വ്യാപകമായി പ്രചരിക്കുന്ന, കോട്ടയം മെഡിക്കൽ കോളജിലെ ഒപി സമയപ്പട്ടിക കൃത്യമല്ല.  ഇതിൽ മെഡിക്കൽ കോളജിന്റെ വെബ്സൈറ്റിലും മറ്റും നൽകിയ ഔദ്യോഗിക ഒപി സമയക്രമമാണ് ശരി.

English Summary :  Kottayam Medical College OP time table circulating widely on social media - Fact Check

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
Video

കല്യാണ തേൻനിലാ...

MORE VIDEOS