Manorama Online Manorama Online

മീനാക്ഷിയുടെ വൈറൽ ചിത്രത്തിന് പിന്നിൽ ഞങ്ങളല്ല! വില്ലനാര്? | Fact Check

Meenakshi image
കടപ്പാട് : https://in.tgstat.com/uz/channel/@MeenakshiAnoop, Instagram-Meenakshi
SHARE

സിനിമാ താരങ്ങളുടെയടക്കം നിരവധി ചിത്രങ്ങൾ പലപ്പോഴും ചർച്ചയാകാറുണ്ട്. ഇത്തരത്തിൽ ബാലതാരം മീനാക്ഷി അനൂപിന്റേതെന്ന തരത്തിൽ ഒരു ചിത്രം സമൂഹ മാധ്യമങ്ങളിൽ വൈറലായി. വാട്‍സാപിലടക്കം ചിത്രം നിരവധി പേരാണ് ഷെയർ ചെയ്തത്. വാസ്തവം അറിയാം

അന്വേഷണം

വ്യാപകമായി പ്രചരിച്ചതോടെ  ചിത്രം മീനാക്ഷിയുടേതല്ലെന്ന് വെളിപ്പെടുത്തി മാതാപിതാക്കളും രംഗത്തെത്തി. ചിത്രം പ്രചരിപ്പിച്ചവർക്കെതിരെ പരാതി നൽകിയിട്ടുണ്ട്. ഇവരെ നിയമപരമായി നേരിടുമെന്നാണ് മാതാപിതാക്കള്‍ അറിയിച്ചത്.

ചിത്രം പരിശോധിച്ചപ്പോൾ @MeenakshiAnoop എന്ന ടെലഗ്രാം ഐഡി ചിത്രത്തിൽ കണ്ടെത്തി. ഐഡി ടെലഗ്രാമിൽ തിരഞ്ഞപ്പോൾ പ്രചരിക്കുന്ന ചിത്രത്തോട് സാമ്യമുള്ളതും മീനാക്ഷിയുടെ മറ്റ് നിരവധി ചിത്രങ്ങളും പേജിൽ കണ്ടെത്തി. ഇവയിലൊക്കെ @MeenakshiAnoop എന്ന വാട്ടർമാർക്കും ഉൾപ്പെടുത്തിയിട്ടുണ്ട്. എഐ നിർമ്മിതമെന്ന തോന്നൽ ഉളവാക്കുന്ന ചിത്രങ്ങളാണ് പേജിൽ ഉൾപ്പെടുത്തിയവയിൽ പലതും. എന്നാൽ ഇത്തരത്തിലൊരു ടെലഗ്രാം ചാനൽ മീനാക്ഷിക്കില്ല എന്ന് രക്ഷിതാക്കൾ അറിയിച്ചു.

Meenakshiimage

തന്റെ പേരില്‍ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന സഭ്യമല്ലാത്ത ചിത്രങ്ങള്‍ വ്യാജമെന്ന് വ്യക്തമാക്കി മീനാക്ഷിയും രംഗത്തെത്തി. അത്ര സഭ്യമല്ല എന്ന് കരുതാവുന്ന തരത്തിലുള്ള വസ്ത്രധാരണത്തോടെ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന ചിത്രവുമായി യാതൊരുവിധ ബന്ധവുമില്ലെന്നും ഇതിനെതിരെ നിയമപടികൾ സ്വീകരിക്കുമെന്നും മീനാക്ഷി ഫെയ്‌സ്ബുക്ക് പേജിലൂടെ വ്യക്തമാക്കി. 

meenukuttyimage
മീനാക്ഷിയുടെ ഫെയ്സ്ബുക് പോസ്റ്റ്

‘മീനാക്ഷിയുടേത് എന്ന രീതിയില്‍ അത്ര സഭ്യമല്ല എന്ന് കരുതാവുന്ന തരത്തിലുള്ള വസ്ത്രധാരണത്തോടെ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന ഒരു ചിത്രവുമായി ഞങ്ങള്‍ക്ക് യാതൊരു വിധ ബന്ധവുമില്ല… ഇത് ഒരു Al (artificial intelligence) സൃഷ്ടിയാണ് എന്ന് കരുതുന്നു… മാത്രമല്ല ഏത് തരം വസ്ത്രം ധരിക്കണം എന്ത് തരം റോളുകള്‍ ചെയ്യണം എന്ന കൃത്യമായ ബോധത്തോടെയാണ് ഞങ്ങള്‍ ഈ രംഗത്ത് നിലകൊള്ളുന്നത്… അതു കൊണ്ട് തന്നെ വേണ്ട നിയമപരമായ നടപടികള്‍ ഞങ്ങള്‍ കൈക്കൊണ്ടു കഴിഞ്ഞു. വേണ്ട ഗൗരവത്തില്‍ തന്നെ നമ്മുടെ സൈബര്‍ പൊലീസും കാര്യങ്ങള്‍ കണക്കിലെടുത്തിട്ടുണ്ട് ഇത്തരം ഫോട്ടോകളും മറ്റും സൃഷ്ടിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നവര്‍ക്ക് അവരുടെ അമ്മയുടേയോ പെങ്ങമ്മാരുടേയോ ചിത്രങ്ങള്‍ ഈ രീതിയില്‍ കൈകാര്യം ചെയ്താല്‍ ഒരു പക്ഷേ അവര്‍ ക്ഷമിച്ചേക്കാം… എന്നതിനാല്‍ നിയമ പ്രശ്‌നങ്ങള്‍ ഒഴിവാകാന്‍ തരമുണ്ട്… അതല്ലേ ഇത്തരം ചിത്രങ്ങളുടെ ശില്‍പികള്‍ക്കും പ്രചാരകര്‍ക്കും നല്ലത്. ഈ വിഷയം അവഗണിക്കാമെന്ന് കരുതിയതാണെന്നും എന്നാൽ ചിത്രത്തിനു താഴെ വരുന്ന കമന്റുകളിൽ പലരും ഇത് യഥാർഥ ചിത്രമാണെന്ന് പറയുകയും ചെയ്തതോടെയാണ് നിയമപരമായി മുന്നോട്ടുപോകാൻ തീരുമാനിച്ചതെന്ന് മീനാക്ഷി പറഞ്ഞു.

ചിത്രം ചർച്ചയായപ്പോൾ ആരോപണം ഉന്നയിക്കപ്പെട്ട ടെലഗ്രാം ഐഡി അണിയറക്കാരും വിശദീകരണവുമായി രംഗത്തെത്തി.

meenuimage

ഞങ്ങൾ ചെയ്ത മിക്ക ഫോട്ടോസും മീനാക്ഷിക്ക് മെയിൽ അയച്ചുകൊണ്ടാണ് ഞങ്ങൾ എഐ ചിത്രങ്ങൾ ചെയ്ത് തുടങ്ങിയത്. പിന്നീട് ഞങ്ങൾക്ക് മീനാക്ഷിയുടെ ഒൗദ്യോഗിക ഇ-മെയിൽ വിലാസത്തിൽ നിന്ന് പോസിറ്റീവ് മറുപടിയും ലഭിച്ചിരുന്നു. എന്നാൽ ഏതാനും ദിവസങ്ങളായി സോഷ്യൽ മീഡിയയിൽ എഐ ചിത്രങ്ങൾ ദുരുപയോഗം ചെയ്ത് മറ്റുള്ളവർ മീനാക്ഷിയെ മോശമായി ചിത്രീകരിക്കുന്നതിന്റെ പഴി മുഴുവൻ കേൾക്കുന്നത് മാന്യമായ ഫോട്ടോസ് ഇട്ടിരുന്ന ഞങ്ങൾക്കാണ്.

 

ഈ വിവരം മീനാക്ഷിയെ അറിയിച്ചിട്ടുണ്ട്. മറ്റുള്ളവർ എഐ  ദുരുപയോഗം ചെയ്യുന്നതിനാൽ എഐ ചിത്രങ്ങൾ ഞങ്ങൾ പൂർണ്ണമായി നിർത്തുകയാണ്. മീനാക്ഷിയുടെ പേരിൽ മറ്റുള്ളവർ ചെയ്യുന്ന എഐ ചിത്രങ്ങളുമായി ഞങ്ങൾക്ക് ഒരു ബന്ധവും ഉണ്ടാകില്ല എന്ന് അറിയിക്കുകയാണ് എന്നാണ് പോസ്റ്റ്.മീനാക്ഷിയുടെ മറ്റ് ചിത്രങ്ങളും ടെലഗ്രാം ഐഡിയിൽ നിന്ന് നീക്കം ചെയ്തിട്ടുണ്ട്.

meenu2

യഥാർത്ഥ ചിത്രത്തിലെ വസ്ത്രത്തിൽ വ്യത്യാസം വരുത്തി, ടെലഗ്രാമിലെ ചിത്രം ഉപയോഗിച്ച് ഫെയ്സ്ബുക്കിലെ ഫോട്ടോ  കൃത്രിമമായി നിർമ്മിച്ചതാണെന്ന് വ്യക്തമായി. യഥാർത്ഥ ചിത്രത്തിലുള്ള വസ്ത്രം ധരിച്ച  മീനാക്ഷിയുടെ വിഡിയോ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിൽ മുൻപ് പോസ്റ്റ് ചെയ്തിട്ടുണ്ട്.

വസ്തുത 

പ്രചരിക്കുന്ന ചിത്രം കൃത്രിമമായി നിർമ്മിച്ചതാണ്.

English Summary : Unveiling the Truth Behind Meenakshi's Viral Image - Fact Check

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
Video

ഇന്റർവ്യൂ ബോർഡിനു മുൻപിൽ എങ്ങനെ ഇരിക്കണം?

MORE VIDEOS