Manorama Online Manorama Online

ആ പാലം പുതുപള്ളിയിലല്ല, വാസ്തവമറിയാം | Fact Check

malarikkal paalam
കടപ്പാട് : സോഷ്യൽ മീഡിയ
SHARE

പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട്  വികസന അവികസന വിഷയങ്ങൾ ഭരണപ്രതിപക്ഷങ്ങൾ ഉയർത്തുന്നത് തുടരുകയാണ്. വികസന കാഴ്ചകൾ പോലും ഇതിന്റെ ഭാഗമായി പ്രചരിപ്പിക്കപ്പെടുന്നുണ്ട്. പുതുപ്പള്ളിയിലെ വികസനം എന്ന തലക്കെട്ടോടെ അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ഒറ്റത്തടി പാലത്തിലൂടെ നടന്നു വരുന്ന ചിത്രമാണ് സമൂഹമാധ്യമങ്ങളിൽ ചർച്ചയാകുന്നത്. വാർത്തയുടെ സത്യമറിയാം. 

malarikkal bridge

∙ അന്വേഷണം

ചിത്രത്തിന്റെ നിജസ്ഥിതി തേടി നിരവധി പേരാണ് മനോരമ ഓൺലൈൻ ഫാക്ട് ചെക്ക് നമ്പറായ 8129100164 ലേക്ക് സന്ദേശം അയച്ചത്. ചിത്രത്തിന്റെ വാസ്തവം അറിയാൻ ഞങ്ങൾ ആദ്യം തന്നെ കീവേഡുകളുപയോഗിച്ച് തിരച്ചിൽ നടത്തി. പ്രചാരണവുമായി ബന്ധപ്പെട്ട നിരവധി സമൂഹമാധ്യമ പോസ്റ്റുകളും ഞങ്ങൾ കണ്ടെത്തി. യുഎന്നിലെ ദുരന്ത നിവാരണ വിദഗ്ധൻ കൂടിയായ മുരളി തുമ്മാരുകുടി ഷെയർ ചെയ്ത ഒരു പോസ്റ്റും ഇതിനൊപ്പം ഞങ്ങൾ കണ്ടെത്തി.

malarikkal

പോസ്റ്റിന്റെ കമന്റുകൾ പരിശോധിച്ചപ്പോൾ കുഞ്ഞു ഇല്ലപ്പള്ളി എന്ന വ്യക്തിയുടെ അക്കൗണ്ടിൽ നിന്നുള്ള ഒരു കമന്റ് ഞങ്ങളുടെ ശ്രദ്ധയിൽപ്പെട്ടു.

പുതുപ്പള്ളിയിൽ വികസനം നടത്താൻ വരുന്നവർക്കായി ഉമ്മൻ ചാണ്ടി നടക്കുന്ന പാലത്തിന്റെ 2016 ലെ പടവും, ഇപ്പോഴത്തെ പടവും ഞാൻ പ്രസിദ്ധീകരിക്കുന്നു.

ആടിനെ പട്ടിയാക്കുന്നവരാണ് നിങ്ങൾ എന്ന് എനിക്കറിയാം. എന്നാലും പറയട്ടെ. 

ഉമ്മൻ ചാണ്ടി പാലത്തിലൂടെ നടക്കുന്ന പടം 2016 നവംബർ 27 ന് എന്റെ മൊബൈലിൽ  ഞാനെടുത്തതാണ്. ഞങ്ങളുടെ സഹപ്രവർത്തകനായ എം ഐ വേലുവിന്റെ  മകളുടെ വിവാഹ സമയത്ത്, വധുവിനെ ആശംസകൾ അറിയിക്കാനായി  വേലുവിന്റെ വീട്ടിലേക്ക്  എത്തുന്ന ഉമ്മൻ ചാണ്ടിയുടെ ചിത്രം അന്ന് പകർത്തിയതാണ്.

രണ്ടാമത്തെ ചിത്രത്തിൽ അതെ പാലത്തിലൂടെ നടക്കുന്നത് ശ്രീ വേലുവാണ്. ഇത് 2023 ഓഗസ്റ്റിൽ പകർത്തിയ ചിത്രമാണ്.

malarikkaledit

ഇത് ഏറ്റുമാനൂർ നിയോജകമണ്ഡലത്തിലെ തിരുവാർപ്പ് പഞ്ചായത്തിലെ പാലമാണെന്ന് അദ്ദേഹം പോസ്റ്റിൽ വ്യക്തമായി സൂചിപ്പിക്കുന്നുണ്ട്.

പ്രാദേശിക തലത്തിൽ ഞങ്ങൾ നടത്തിയ അന്വേഷണത്തിലും തിരുവാർപ്പ് പഞ്ചായത്തിലെ മലരിക്കലിൽ നിന്ന് പോകുന്ന വഴിയിലാണ് ഈ പാലം എന്ന് കണ്ടെത്തി. നിലവിലെ സഹകരണ മന്ത്രി വി.എന്‍. വാസവന്‍ ജനപ്രതിനിധിയായ മണ്ഡലമാണ് ഏറ്റുമാനൂര്‍.

സമൂഹമാധ്യമത്തിൽ നൽകിയ ആദ്യ പോസ്റ്റിലെ പരാമർശങ്ങൾ വിവാദമായി വസ്തുതകൾ പുറത്തുവന്നതോടെ ഖേദം പ്രകടിപ്പിച്ച് മറ്റൊരു പോസ്റ്റ് നൽകി മുരളി തുമ്മാരുകുടിയും രംഗത്തുവന്നു അതിൽ നിന്ന്.

പാലം വലിക്കുന്നു !! ശൂന്യാകാശത്താണ്.ഇന്നലത്തെ പോസ്റ്റിനോടൊപ്പം ഇട്ട ചിത്രം ആണ് ഇത്തവണ കുഴപ്പത്തിൽ ആക്കിയത്.ആ ചിത്രം പുതുപ്പള്ളിയിലെ ആണെന്ന് ഞാൻ പറഞ്ഞിരുന്നില്ല. കണ്ടപ്പോൾ ഫോട്ടോഷോപ്പ് ആണെന്നാണ് തോന്നിയത്, ആ സാധ്യത പറയുകയും ചെയ്തിരുന്നു. വാസ്തവത്തിൽ പാലം എവിടെ ആണെന്നുള്ളത് പോലും ആയിരുന്നില്ല എൻ്റെ വിഷയം. പക്ഷെ ഒരു തിരഞ്ഞെടുപ്പ് സമയത്ത് ഇഞ്ചോടിഞ്ച് പോരാടുമ്പോൾ എന്ത് എഴുതി എന്നതിനേക്കാൾ ആളുകൾ എന്ത് മനസ്സിലാക്കി എന്നതിനാണ് പ്രസക്തി. ആ പാലം ആലപ്പുഴ ആണെന്നൊക്കെ രാവിലെ തന്നെ കമന്റ് കണ്ടിരുന്നു. പിന്നെ ഏറ്റുമാനൂരിൽ ആണ്, അവിടെ തന്നെ തിരുവാർപ്പിൽ ആണെന്ന് ഒക്കെ കമന്റ് വന്നു. ഇപ്പോൾ ആ ചിത്രം എടുത്ത ആൾ തന്നെ അതിനെപ്പറ്റി എഴുതിയിട്ടുണ്ട്. ഇപ്പോഴത്തെ സാഹചര്യവും കാണിച്ചിട്ടുണ്ട്. പുതുപ്പള്ളിയിൽ ആണ് ആ പാലം എന്ന് ആർക്കെങ്കിലും തെറ്റിദ്ധാരണ ഉണ്ടായെങ്കിൽ ഖേദിക്കുന്നു. ഇത്രയും പബ്ലിസിറ്റി കിട്ടിയ നിലക്ക് അടുത്ത തിരഞ്ഞെടുപ്പ് ആകുമ്പോഴെക്കെങ്കിലും അതൊക്കെ മാറി നല്ലൊരു പാലം ഉണ്ടാകട്ടെ എന്ന് ആശംസിക്കുന്നു. ഒരു ഇഞ്ച് അങ്ങോട്ടോ ഇങ്ങോട്ടോ മാറിയാൽ കുഴപ്പമാകുന്ന നൂൽ പാലമാണ് സോഷ്യൽ മീഡിയയിലെ എഴുത്തെന്ന് ഒരിക്കൽ കൂടി ഓർമ്മപ്പെടുത്തുന്നു !ഫോട്ടോ പോസ്റ്റ് ചെയ്ത സുഹൃത്തിന് നന്ദി. ശൂന്യാകാശത്ത് ഉൽക്ക മഴ കണ്ടിരിക്കുന്നു. – മുരളി തുമ്മാരുകുടി

∙ വസ്തുത

പ്രചരിക്കുന്ന പോസ്റ്റിലുള്ള പാലം പുതുപ്പള്ളിയിലേതല്ല. ഏറ്റുമാനൂർ നിയോജകമണ്ഡലത്തിലെ തിരുവാർപ്പ് പഞ്ചായത്തിലെ പാലമാണ് ചിത്രത്തിലുള്ളത്.

English Summary: This Narrow Bridge is not from puthupally- Fact Check

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
Video

'റിയൽ ലൈഫിലെ കണ്ണനും യമുനയും ഇന്ന് ഒന്നിച്ചില്ല'

MORE VIDEOS
FROM ONMANORAMA