Manorama Online Manorama Online

പേനകളിലെ നൊസ്റ്റാൾജിക് താരം : റെയ്നോൾഡ്സ് 045 ഫൈൻ കാർബ്യൂർ നിർത്തലാക്കിയോ? സത്യമറിയാം | Fact Check

reynolds
SHARE

പേനകളിലെ നൊസ്റ്റാൾജിയ തിരഞ്ഞാൽ ഏറെപ്പേർക്കും പ്രിയപ്പെട്ടതാണ് റെയ്നോൾഡ്സ് ശ്രേണിയിലെ പേനകൾ. കുട്ടിക്കാലത്ത് പേന ഉപയോഗിച്ച രീതിയെക്കുറിച്ച് ഗൃഹാതുരതയോടെ പലരും ഒാർമ പങ്കുവയ്ക്കാറുമുണ്ട്. എന്നാൽ പ്രസിദ്ധമായ റെയ്നോൾഡ്സ് 045 ഫൈൻ കാർബ്യൂർ പേന റെയ്നോൾഡ്സ് നിർത്തലാക്കുന്നുവെന്ന് അവകാശപ്പെട്ട് ഈ ദിവസങ്ങളിൽ നിരവധിയാളുകളാണ് സമൂഹമാധ്യമങ്ങളിൽ പോസ്റ്റുകളുമായെത്തുന്നത്. ഇതിലെ വസ്തുതയറിയാം.

∙ അന്വേഷണം

പ്രചരിക്കുന്ന പോസ്റ്റിന്റെ യാഥാർത്ഥ്യമറിയാൻ നടത്തിയ പരിശോധനയിൽ നിരവധി പേർ ഈ പോസ്റ്റ് ഷെയർ ചെയ്തതായി കണ്ടെത്തി.

renolds

കീവേഡുകൾ ഉപയോഗിച്ചുള്ള പരിശോധനയിൽ റെയ്‌നോൾഡ്‌സിന്റെ ഔദ്യോഗിക ഫെയ്സ്ബുക്ക് അക്കൗണ്ടിൽ, കമ്പനി ഒരു വിശദീകരണം നൽകിയിരിക്കുന്നത് ഞങ്ങൾ കണ്ടെത്തി. പ്രചരിക്കുന്ന വിവരങ്ങൾ തെറ്റാണ്. യഥാർത്ഥവും കൃത്യവുമായ വിവരങ്ങൾക്കായി ഞങ്ങളുടെ ഔദ്യോഗിക വെബ്‌സൈറ്റും സോഷ്യൽ മീഡിയ ചാനലുകളും റഫർ ചെയ്യാൻ ഞങ്ങളുടെ ഉപഭോക്താക്കളോട് ഞങ്ങൾ ഉപദേശിക്കുന്നു. നിങ്ങളുടെ വിശ്വാസമാണ് ഞങ്ങളുടെ മുൻ‌ഗണന എന്നാണ് റെയ്നോൾഡ്സ് നൽകിയ പോസ്റ്റ്.

renoldspen

അവരുടെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലും ഇക്കാര്യം വ്യക്തമാക്കി പോസ്റ്റ് നല്‍കിയിട്ടുണ്ട്. 

കൂടാതെ കമ്പനി വെബ്‌സൈറ്റായ Reynolds-pens.com-ൽ, ഉപഭോക്താക്കൾക്കും പങ്കാളികൾക്കും ഓഹരി ഉടമകൾക്കും വേണ്ടിയുള്ള കമ്പനിയുടെ അറിയിപ്പും നൽകിയിട്ടുണ്ട്. വിവിധ മാധ്യമങ്ങളിൽ റെയ്‌നോൾഡ്‌സിനെക്കുറിച്ചുള്ള സമീപകാല തെറ്റായ വിവരങ്ങൾ തെറ്റിദ്ധരിപ്പിക്കുന്നതും കൃത്യമല്ലാത്തതുമാണ്. ഇന്ത്യയിൽ 45 വർഷത്തെ പാരമ്പര്യമുള്ള റെയ്നോൾഡ്സ്, ഗുണനിലവാരത്തിനും നൂതനത്വത്തിനും സ്ഥിരമായി മുൻഗണന നൽകി. ഇന്ത്യയിൽ എഴുത്ത് ബിസിനസ്സ് വിപുലീകരിക്കാനും വളർത്താനും ഞങ്ങൾക്ക് ശക്തമായ ഭാവി പദ്ധതിയുണ്ട്. കൃത്യമായ വിവരങ്ങൾക്കായി ഞങ്ങളുടെ വെബ്‌സൈറ്റും സോഷ്യൽ മീഡിയ ചാനലുകളും റഫർ ചെയ്യാൻ ഞങ്ങൾ നിങ്ങളെ പ്രോത്സാഹിപ്പിക്കുന്നു. നിങ്ങൾ ഞങ്ങളിൽ അർപ്പിക്കുന്ന വിശ്വാസം ഉയർത്തിപ്പിടിക്കുന്നത് ഞങ്ങളുടെ പരമമായ മുൻഗണനയായി തുടരുന്നു. നിങ്ങളുടെ അചഞ്ചലമായ പിന്തുണയ്ക്ക് നന്ദി. (റെയ്നോൾഡ്സ് ഇന്ത്യ മാനേജ്മെന്റ്) എന്ന് വ്യക്തമാക്കിയിട്ടുണ്ട്.

കൂടുതൽ വ്യക്തതയ്ക്കായി ഞങ്ങൾ റെയ്നോൾഡ്സ് വക്താവുമായി ബന്ധപ്പെട്ടപ്പോൾ പ്രചരിക്കുന്ന പോസ്റ്റുകൾ വ്യാജമാണെന്ന് സ്ഥിരീകരിച്ചു.

∙ വസ്തുത

റെയ്നോൾഡ്സ് ഫൈൻ കാർബ്യൂർ 045 പേന നിർത്തലാക്കുന്നു എന്ന വാദം തെറ്റാണ്. 

English Summary: Reynolds Phasing Out Its Iconic Blue & White 045 Ball Pen? - FactCheck

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
Video

ഇന്റർവ്യൂ ബോർഡിനു മുൻപിൽ എങ്ങനെ ഇരിക്കണം?

MORE VIDEOS