സൗദി അറേബ്യയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രതിമ സ്ഥാപിച്ചെന്നവകാശപ്പെട്ട് അദ്ദേഹത്തിന്റെ സ്വർണ്ണ പ്രതിമയുടെ വിഡിയോ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. വാസ്തവമറിയാം.

അന്വേഷണം
പ്രസക്തമായ വിവരങ്ങളുടെ കീവേഡ് പരിശോധനയിൽ ഞങ്ങൾക്ക് നിരവധി വാർത്താ റിപ്പോർട്ടുകൾ ലഭിച്ചു. 2023 ജനുവരിയിൽ നടന്ന സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പിലെ ബിജെപിയുടെ വിജയത്തിന്റെ സ്മരണയ്ക്കായി സൂറത്തിൽ നിന്നുള്ള ബസന്ത് ബോറ എന്ന സ്വർണ്ണ വ്യാപാരിയാണ്156 ഗ്രാം ഭാരമുള്ള 18 കാരറ്റ് സ്വർണ്ണത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രതിമ നിർമ്മിച്ചതെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.
പ്രതിമ കൂടുതൽ സൂക്ഷ്മമായി പരിശോധിച്ചപ്പോൾ പ്രതിമയിൽ വെലി ബെലി എന്ന് അവ്യക്തമായി രേഖപ്പെടുത്തിയിട്ടുണ്ടെന്ന് കണ്ടെത്തി. അതിനെക്കുറിച്ച് തിരഞ്ഞപ്പോൾ പ്രതിമ നിർമ്മിച്ചതെന്ന് റിപ്പോർട്ടുകളിൽ പരാമർശിക്കുന്ന ബസന്ത് ബോറയുടെ സ്ഥാപനമായ രാധിക ചെയിൻസിന്റെ ബ്രാൻഡാണ് വെലി ബെലി എന്നും ഞങ്ങൾ സ്ഥിരീകരിച്ചു.
നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി നേടിയ 156 സീറ്റുകളെ പരാമർശിക്കുന്ന പ്രതിമയ്ക്ക് 156 ഗ്രാം ഭാരമുണ്ടെന്ന് ബസന്ത് ബോറയുടെ അഭിമുഖ വിഡിയോയിലും വ്യക്തമാക്കുന്നുണ്ട്.
വാസ്തവം
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്വർണ്ണ പ്രതിമ നിർമ്മിച്ചത് ഗുജറാത്തിലാണ്, സൗദി അറേബ്യയിലല്ല.
English Summary: Gold Statue Of Prime Minister Narendra Modi Was Not Made in Saudi Arabia-FactCheck