ADVERTISEMENT

കാനഡയിലെ ഖലിസ്ഥാൻ വിഘടനവാദി നേതാക്കളുടെ കൊലപാതകവുമായി ബന്ധപ്പെട്ട് ഇന്ത്യയും കാനഡയുമായുള്ള നയതന്ത്ര ബന്ധത്തിൽ ഉലച്ചിൽ തട്ടിയതുമായി ബന്ധപ്പെട്ട ചർച്ചകളാണ് സമൂഹമാധ്യമങ്ങളിലാകെ. ഇതിനിടെ കാനഡയിൽ ആർഎസ്എസിനെ നിരോധിച്ചെന്ന അവകാശവാദവുമായി ഒരു വിഡിയോ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഈ വിഡിയോയുടെ സത്യമറിയാം.

canada

∙ അന്വേഷണം

ഐഎസ്ഐ & ആർഎസ്എസ് രണ്ടും എല്ലാരും നിരോധിക്കണം. ആർഎസ്എസിനെ പുറത്താക്കിയാൽ കാനഡ വിവരം അറിയും.. ഞങ്ങടെ ജി യെ ശരിക്കും അറിയില്ല അല്ലേ...ചൈനക്കെതിരെ ചൈനാ ആപ്പ്  നിരോധിച്ച ജിയോടാണോ കളി ട്രൂഡെ ..? വേണ്ടിവന്നാൽ ജി "CANADA' എന്ന പേര് ഇവിടെ ബാൻ ചെയ്ത് കളയും.അതുകൊണ്ട് സൂക്ഷിച്ചോ ജിയോട് കളിക്കാൻ  നിക്കല്ലേ...ചൈനയുടെ അനുഭവം ആയിരിക്കും നിങ്ങൾക്കും എന്നാണ് വിഡിയോയ്ക്കൊപ്പം പ്രചരിക്കുന്നത്.

ഒരു വ്യക്തിയുടെ പ്രസംഗമാണ് വിഡിയോയിലുള്ളത്.സംഭാഷണത്തിനിടയിൽ We at NCCM are calling for four additional actions എന്ന വാചകത്തിൽ നിന്ന് NCCM എന്ന പേര് ശ്രദ്ധയിൽപ്പെട്ടു. NCCMനെക്കുറിച്ച് തിരഞ്ഞപ്പോൾ ലാഭേച്ഛയില്ലാത്ത, പക്ഷപാതപരമല്ലാത്ത, അടിസ്ഥാന മനുഷ്യാവകാശങ്ങൾ, പൗരാവകാശങ്ങൾ എന്നിവയ്ക്കു വേണ്ടി വാദിക്കുന്ന ഒരു സ്വതന്ത്ര സംഘടനയാണിതെന്ന് അവരുടെ വെബ്സൈറ്റ്  വിവരങ്ങളിൽ നിന്ന് വ്യക്തമായി. 

സംഘടനയെക്കുറിച്ച് കൂടുതൽ തിരഞ്ഞപ്പോൾ NCCMtv 2023 സെപ്റ്റംബർ 20ന് യൂട്യൂബിൽ പോസ്റ്റ് ചെയ്ത വൈറൽ വിഡിയോയുടെ പൂർണ്ണരൂപം വിഡിയോ ഞങ്ങൾക്ക് ലഭിച്ചു. 7:29 മിനിട്ടാണ് വിഡിയോ. ഈ വിഡിയോയിലെ അവസാന ഭാഗമാണ് കാനഡ സർക്കാർ ആർ എസ്എ‌സിനെ നിരോധിച്ചെന്ന അവകാശവാദവുമായി പ്രചരിക്കുന്നത്.

വിഡിയോയ്ക്കൊപ്പമുള്ള വിവരണത്തിൽ നിന്ന് എൻസിസിഎം സിഇഒ സ്റ്റീഫൻ ബ്രൗണാണ് സംസാരിക്കുന്നതെന്നും, കാനഡയിലെ വേൾഡ് സിഖ് ഓർഗനൈസേഷന്റെ ഡയറക്ടർ ബോർഡ് മുഖ്ബീർ സിങ്ങും സംയുക്തമായാണ് പ്രസ്താവനകൾ നടത്തുന്നതെന്നും വ്യക്തമായി.

ഇന്ത്യയിലെ കാനഡ അംബാസഡറെ ഉടൻ തിരിച്ചുവിളിക്കുക,  കാനഡയിലെ ഇന്ത്യൻ അംബാസഡർ, ഹൈക്കമ്മീഷണർ സഞ്ജയ് കുമാർ വർമ്മയെ പുറത്താക്കുക. സമഗ്ര സാമ്പത്തിക പങ്കാളിത്ത ഉടമ്പടി (സിഇപിഎ) ഉൾപ്പെടെ ഇന്ത്യയും കാനഡയും തമ്മിലുള്ള വ്യാപാര ചർച്ചകൾ മരവിപ്പിക്കുക, ക്രിമിനൽ കോഡിലെ ലിസ്റ്റിങ് വ്യവസ്ഥകൾ പ്രകാരം ആർഎസ്എസിനെ ഉടൻ നിരോധിക്കുക,  കാനഡയിൽ നിന്ന് ഇന്ത്യൻ ഏജന്റുമാരെ നീക്കം ചെയ്യുക തുടങ്ങിയവയാണ് വിഡിയോയിൽ സംഘടനകളുടെ സംയുക്തമായ ആവശ്യം.

കീവേഡുകളുടെ പരിശോധനയിൽ  ആര്‍എസ്എസിനെ കാനഡ സർക്കാർ രാജ്യത്ത് നിരോധിച്ചതായി ഔദ്യോഗിക റിപ്പോർട്ടുകളൊന്നും തന്നെ ഇതുവരെ പുറത്തുവന്നിട്ടില്ല. NCCM സംഘടനയ്ക്ക് കനേഡിയൻ സർക്കാരുമായി യാതൊരു ബന്ധവും ഉള്ളതായി എവിടെയും വ്യക്തമാക്കിയിട്ടില്ല. 

∙ വസ്തുത

കാനഡയിൽ ആർഎസ്എസിനെ നിരോധിച്ചിട്ടില്ല. വിഡിയോയിലുള്ളത് NCCM സിഇഒ സ്റ്റീഫൻ ബ്രൗണാണ്. NCCM സംഘടനയ്ക്ക് കനേഡിയൻ സർക്കാരുമായി ബന്ധമില്ല. 

English Summary: Is RSS banned in Canada - Fact Check

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT