യുവതികളെ 'കിളവി' എന്ന് വിളിച്ചാൽ തടവും പിഴയുമോ? വാസ്തവമറിയാം | Fact Check

Mail This Article
അന്‍പത് വയസ് വരെയുള്ള സ്ത്രീകള്‍ ഇനി മുതൽ യുവതികള്‍ എന്ന് സുപ്രീം കോടതി. യുവതികളെ കിളവി എന്ന് വിളിക്കുന്നവര്‍ക്ക് തടവും പിഴയും എന്ന അവകാശവാദത്തോടെ ഒരു സന്ദേശം സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. സന്ദേശത്തിന്റെ വാസ്തവമറിയാൻ മനോരമ ഓൺലൈൻ ഫാക്ട് ചെക്ക് നമ്പറായ 8129100164ലേക്ക് ഞങ്ങൾക്ക് സന്ദേശം ലഭിച്ചു. സത്യമറിയാം.
അന്വേഷണം
50 വയസ് വരെയുള്ള സ്ത്രീകള്‍ ഇനിമുതൽ യുവതികള്‍ എന്ന് സുപ്രീം കോടതി. യുവതികളെ കിളവി എന്ന് വിളിക്കുന്നവര്‍ക്ക് തടവും പിഴയും എന്നാണ് പ്രചരിക്കുന്ന സന്ദേശം. ബ്രേക്കിങ് ന്യൂസ് എന്നും സന്ദേശത്തിനൊപ്പം ചേർത്തിട്ടുണ്ട്.
സ്ത്രീകളുടെ പ്രായം സംബന്ധിച്ച് സുപ്രീം കോടതി ഇത്തരമൊരു പരാമർശം നടത്തിയിട്ടുണ്ടോ എന്ന കീവേഡ് പരിശോധനയാണ് ഞങ്ങൾ ആദ്യം നടത്തിയത്. എന്നാൽ ഇത്തരമൊരു നിയമം പ്രാബല്യത്തിൽ വന്നതായുള്ള ഒരു റിപ്പോർട്ടുകളും ഞങ്ങൾക്ക് ലഭിച്ചില്ല.
കൂടുതൽ സ്ഥിരീകരണത്തിനായി ഞങ്ങൾ ഒരു സീനിയർ അഭിഭാഷകനുമായി സംസാരിച്ചു. എന്നാൽ സുപ്രീം കോടതി സ്ത്രീകളുടെ പ്രായം സംബന്ധിച്ച് ഇതുപോലൊരു പരാമര്‍ശം നടത്തിയിട്ടില്ലെന്നും ഇത്തരമൊരു നിയമം രാജ്യത്ത് നിലവിലില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ഇതിൽ നിന്ന് എഡിറ്റ് ചെയ്ത ഒരു വ്യാജ വാർത്തയാണ് വ്യാപകമായി പ്രചരിക്കുന്നതെന്ന് വ്യക്തമായി.
വാസ്തവം
സുപ്രീം കോടതി പുറപ്പെടുവിച്ചതെന്ന അവകാശവാദത്തോടെ, സ്ത്രീകളുടെ പ്രായം സംബന്ധിച്ചുള്ള വിധി എന്ന പേരില്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന സന്ദേശം വ്യാജമാണ്.
English Summary: The claim that Supreme Court has issued the message, circulating on the social media called the judgment on women's age is false