ADVERTISEMENT

നെഗോഷ്യബിൾ ഇൻസ്‌ട്രുമെന്റ് ആക്ട് ഭേദഗതി പ്രകാരം 2024 ജനുവരി 1 മുതൽ എല്ലാ മാസത്തെയും ഒന്ന്, മൂന്ന്, അഞ്ചാം ശനിയാഴ്ചകളും ബാങ്കുകൾക്ക് ഔദ്യോഗിക അവധിയായിരിക്കും എന്ന അവകാശവാദവുമായി ഒരു പോസ്റ്റ് സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഇതിന്റെ വാസ്തവമറിയാം.

അന്വേഷണം

Big Breaking News

We are pleased to inform all comrades that, in alignment with the Memorandum of Understanding (MoU) signed and subsequent recommendations by the Indian Banks' Association (IBA), the Cabinet has granted approval for an amendment to the Negotiable Instrument Act. This amendment, under the Negotiable Instrument Act for Bank Holidays, is slated to be effective from January 1, 2024. As per the approved amendment, commencing from the aforementioned date, the first, third, and fifth Saturdays of every month will also be designated as official holidays for banks.

This development, endorsed by the Cabinet, not only reflects a pivotal step in the implementation of the XII Bipartite Settlement but also acknowledges the evolving needs and dynamics of the banking sector. The inclusion of these additional holidays aims to enhance the well-being and work-life balance of banking professionals.

ഇന്ത്യൻ ബാങ്ക്സ് അസോസിയേഷൻ (ഐബിഎ) നെഗോഷ്യബിൾ ഇൻസ്ട്രുമെന്റ് ആക്ടിലെ ഭേദഗതിക്ക് കാബിനറ്റ് അനുമതി നൽകി. ബാങ്ക് ഹോളിഡേയ്‌ക്കായുള്ള നെഗോഷ്യബിൾ ഇൻസ്‌ട്രുമെന്റ് ആക്‌റ്റിന് കീഴിലുള്ള ഈ ഭേദഗതി 2024 ജനുവരി 1 മുതൽ പ്രാബല്യത്തിൽ വരും.അംഗീകൃത ഭേദഗതി പ്രകാരം, മേൽപ്പറഞ്ഞ തീയതി മുതൽ, എല്ലാ മാസത്തെയും ഒന്നും, മൂന്നാമത്തെയും, അഞ്ചാമത്തെയും ശനിയാഴ്ചകളും ബാങ്കുകൾക്ക് ഔദ്യോഗിക അവധിയായി നിശ്ചയിക്കും.ക്യാബിനറ്റ് അംഗീകരിച്ച ഈ വികസനം, XII ബൈപാർട്ടൈറ്റ് സെറ്റിൽമെന്റ് നടപ്പിലാക്കുന്നതിലെ ഒരു സുപ്രധാന ഘട്ടത്തെ പ്രതിഫലിപ്പിക്കുക മാത്രമല്ല, ബാങ്കിംഗ് മേഖലയുടെ വികസിച്ചുകൊണ്ടിരിക്കുന്ന ആവശ്യങ്ങളും ചലനാത്മകതയും അംഗീകരിക്കുകയും ചെയ്യുന്നു. ഈ അധിക അവധിദിനങ്ങൾ ഉൾപ്പെടുത്തുന്നത് ബാങ്കിംഗ് പ്രൊഫഷണലുകളുടെ ക്ഷേമവും തൊഴിൽ-ജീവിത ബാലൻസും വർദ്ധിപ്പിക്കുന്നതിന് ലക്ഷ്യമിടുന്നു. 

എന്നാണ് കുറിപ്പിനൊപ്പം പ്രചരിക്കുന്നത്.

നെഗോഷ്യബിൾ ഇൻസ്‌ട്രുമെന്റ് ആക്ടിലെ ഭേദഗതിക്ക് കാബിനറ്റ് അംഗീകാരം നൽകിയെന്നും, 2024 ജനുവരി 1 മുതൽ പ്രാബല്യത്തിൽ വരുന്ന ബാങ്ക് അവധി ദിവസങ്ങളിലെ മാറ്റങ്ങളെക്കുറിച്ചാണ് പോസ്റ്റിൽ പരാമർശിക്കുന്നത്. വൈറലായ പോസ്റ്റുമായി ബന്ധപ്പെട്ട വിവരങ്ങൾ സംബന്ധിച്ച കീവേഡുകളുടെ തിരയലിൽ, ദേശസാൽകൃത ബാങ്കുകളിലെ പഞ്ചദിന വർക്ക് പ്ലാനിനെക്കുറിച്ച്  വിവിധ ബാങ്ക് പ്രതിനിധികൾ ഉന്നയിച്ച മെമോറാണ്ടത്തിന്റെ പകർപ്പ് ഞങ്ങൾക്ക് ലഭിച്ചു.  

കൂടുതൽ വിശദവിവരങ്ങൾക്കായി തിരഞ്ഞപ്പോൾ എംപി സുമിത്ര ബാൽമികിന്റെ ചോദ്യത്തിന് എല്ലാ ശനിയാഴ്ചകളും അവധിയായി പ്രഖ്യാപിക്കാനുള്ള നിർദ്ദേശം ഐബിഎ സമർപ്പിച്ചിട്ടുണ്ടെന്ന് ധനകാര്യ സഹമന്ത്രി ഭഗവത് കരാദ്   രാജ്യസഭയിൽ മറുപടി നൽകിയതിന്റെ പകർപ്പും ലഭ്യമായി. എന്നാൽ  ഈ ആവശ്യം അംഗീകരിച്ചിട്ടുണ്ടോ എന്നോ സമീപഭാവിയിൽ എപ്പോഴെങ്കിലും അംഗീകരിച്ചേക്കുമോ എന്നോ ധനമന്ത്രാലയത്തിന്റെ മറുപടിയിൽ സൂചിപ്പിച്ചിട്ടില്ല. നിലവിൽ രണ്ടാം ശനിയും നാലാം ശനിയുമാണ് ബാങ്ക് അവധി നൽകിയിട്ടുള്ളത്.

ഇത് സംബന്ധിച്ച മാധ്യമ വാർത്തകളും ഞങ്ങൾ പരിശോധിച്ചു. ബാങ്കുകളിൽ ഇത്തരമൊരു പരിഷ്കാരം നടപ്പിലാക്കിയിട്ടില്ല എന്നാണ് ലഭ്യമായ റിപ്പോർട്ടുകളും വ്യക്തമാക്കുന്നത്.

വാസ്തവം

2024 ജനുവരി 1 മുതൽ ബാങ്കുകൾക്ക് അഞ്ച് ദിവസം മാത്രമാണ് പ്രവൃത്തിദിനങ്ങളെന്നും ശനിയാഴ്ച്ചകൾ അവധി ആയിരിക്കുമെന്നും കേന്ദ്രമന്ത്രിസഭ അംഗീകരിച്ചുവെന്ന അവകാശവാദത്തോടെയുള്ള  പോസ്റ്റ് തെറ്റാണ്.

English Summary: Indian Banks Association has submitted a proposal for Five day work week with off on all Saturdays

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com