ADVERTISEMENT

തിരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ ലൂർദ്ദ് പള്ളിയിലെ മാതാവിന് സുരേഷ് ഗോപി സ്വർണ്ണ കൊന്ത സമർപ്പിച്ചത് സമൂഹമാധ്യമങ്ങളിൽ ഏറെ ചർച്ചയായിരുന്നു. ഇതിനിടെ മണിപ്പൂരില്‍ മാതാവിന്റെ രൂപം തകര്‍ത്തു എന്ന പേരിൽ ഒരു ചിത്രം സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നുണ്ട്. “തൃശൂരിലെ മാതാവിന് സ്വര്‍ണ്ണം അണിയിക്കുന്നത് കാണുന്ന മണിപ്പൂരിലെ മാതാവ്,” എന്ന കുറിപ്പിനൊപ്പമാണ് പോസ്റ്റ് പ്രചരിക്കുന്നത്. വസ്തുതയറിയാം.

mary

∙ അന്വേഷണം

ചിത്രം റിവേഴ്സ് ഇമേജിൽ പരിശോധിച്ചപ്പോൾ അപ്പോൾ  ഞങ്ങള്‍ക്ക് 2023 ജനുവരി 3,ന് ദി ക്വിന്‍റ്   മാധ്യമത്തിൽ പ്രസിദ്ധീകരിച്ച ഒരു യുട്യൂബ് വിഡിയോയിൽ . സമാന ചിത്രം ശ്രദ്ധയിൽപ്പെട്ടു. 2023 ജനുവരി 2 തിങ്കളാഴ്‌ച ഛത്തീസ്ഗഡിലെ നാരായൺപൂർ ജില്ലയിൽ വലതുപക്ഷ നേതാക്കളുടെ നേതൃത്വത്തിൽ ഒരു കൂട്ടം ആദിവാസികൾ സംഘടിപ്പിച്ച പ്രതിഷേധം 'ആദിവാസി സമൂഹത്തിലെ അംഗങ്ങളെ നിർബന്ധിത മതപരിവർത്തനം' നടത്തിയെന്നാരോപിച്ച് അക്രമാസക്തമായി. ഒരു പള്ളി നശിപ്പിക്കപ്പെട്ടു. 40-ലധികം പേർക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്.

ബിജെപിയുടെ നാരായൺപൂർ ജില്ലാ പ്രസിഡന്റ് രൂപ് സായ് സലാം ഉൾപ്പെടെ 9 പേർ ഇതുവരെ അറസ്റ്റിലായിട്ടുണ്ട്. പള്ളിയുടെ പരിസരത്ത് സ്ഥാപിച്ചിരുന്ന കന്യകാമറിയത്തിന്റെ പ്രതിമ ഒരാൾ നശിപ്പിച്ച സംഭവത്തിന്റെ വിഡിയോ . സംഭവത്തിൽ യേശുക്രിസ്തുവിന്റെ മറ്റൊരു പ്രതിമയും തകർന്നു എന്നാണ് വിഡിയോയ്ക്കൊപ്പമുള്ള കുറിപ്പിൽ വ്യക്തമാക്കുന്നത്.

മറ്റൊരു വെബ്സൈറ്റിൽ നിന്ന് ലഭിച്ച വിവരങ്ങളിലും, എഡ്‌ക ഗ്രാമത്തിലുള്ള സേക്രഡ് ഹാര്‍ട്ട് കത്തോലിക്കാ ദേവാലയത്തിലാണ് മതപരിവര്‍ത്തനം ആരോപിച്ച് ഒരുകൂട്ടം ആളുകള്‍ എത്തി ആക്രമണം നടത്തിയതെന്ന് വ്യക്തമാക്കുന്നുണ്ട്. ആക്രമണത്തിന്റെ ദൃശ്യങ്ങളും റിപ്പോർട്ടിലുണ്ട് 

കീവേർഡുകളുടെ പരിശോധനയിൽ നിരവധി മാധ്യമങ്ങളും ഇത് സംബന്ധിച്ച വാർത്തകൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

ഇതിൽ നിന്ന് പ്രചരിക്കുന്ന ചിത്രത്തിലുള്ളത് മണിപ്പൂര്‍ സംഘര്‍ഷത്തില്‍ തകര്‍ത്ത പള്ളിയല്ലെന്നും 2023ല്‍ ഛത്തീഗ‌ഡില്‍ നടന്ന സംഘര്‍ഷത്തില്‍ നിന്നുള്ളതാണെന്നും വ്യക്തമായി. 

∙ വസ്തുത

വൈറൽ ചിത്രം മണിപ്പൂര്‍ സംഘര്‍ഷത്തില്‍ തകര്‍ത്ത പള്ളിയില്‍ നിന്നുള്ളതല്ല, ഛത്തീസ്‌ഗഡിലെ നാരായണ്‍പുര്‍ പള്ളിയിലുണ്ടായ സംഘര്‍ഷവുമായി ബന്ധപ്പെട്ടതാണ്.

English Summary : The viral picture is not of the Church destroyed in the Manipur conflict

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com