ADVERTISEMENT

ഭക്ഷണത്തിലെ മായവുമായി ബന്ധപ്പെട്ട വാർത്തകൾ സ്ഥിരമായി നാം മാധ്യമങ്ങളിൽ കാണാറുണ്ട്. ഫോർമാലിൻ കലർന്ന മൽസ്യങ്ങൾ കുഴിച്ചുമൂടിയ സംഭവങ്ങളും നിരവധിയാണ്. ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത് വളർത്തു മീനിനെ തൂക്കം കൂട്ടാനും തടി വെപ്പിക്കാനുമുള്ള ഇൻജെക്ഷൻ കുത്തി വയ്ക്കുന്നതെന്ന അവകാശവാദവുമായി പ്രചരിക്കുന്ന ഒരു വിഡിയോയാണ് 

നിരവധി പേരാണ് വിഡിയോ സമൂഹ മാധ്യമങ്ങളിൽ പങ്ക് വച്ചിട്ടുള്ളത്. പ്രചാരണത്തിന്റെ വാസ്തവമറിയാം

fish5

∙ അന്വേഷണം

റിവേഴ്സ് ഇമേജസ് സെർച്ചിന്റെ സഹായത്തോടെ വൈറൽ വിഡിയോയെ കീഫ്രെയിമുകളാക്കിപരിശോധിച്ചപ്പോൾ സമാനമായ മറ്റ് വിഡിയോകൾ ഞങ്ങൾക്ക് ലഭിച്ചു. 

ഇതിലൊരു വിഡിയോയിൽ  Injection process in fish hatchery #fishinjection #monstercarp #shorts എന്ന തലക്കെട്ടിനൊപ്പം പങ്ക്‌വച്ച ഒരു വിഡിയോ ഞങ്ങൾക്ക് ലഭിച്ചു. വിഡിയോയുടെ ഡിസ്ക്രിപ്ഷനിൽ ചേർത്തിരുന്ന ഹിന്ദിയിലുള്ള വിവരങ്ങൾ പരിഭാഷപ്പെടുത്തിയപ്പോള്‍ ആർക്കെങ്കിലും 3 ഇഞ്ച് രോഹു, ബിഗ്‌ഹെഡ്, കട്‌ല, ഗ്രാസ് കാർപ്പ്, നൈൻ, ജയന്തി രോഹു തുടങ്ങിയ മത്സ്യങ്ങളുടെ മിശ്രിതം വേണമെങ്കിൽ ബീഹാറിലെ മത്സ്യ ഭായ് അൻസാര്‍ ഹാച്ചറിയുമായി ബന്ധപ്പെടുക എന്നാണ് നൽകിയിരിക്കുന്നതെന്ന് വ്യക്തമായി. വിഡിയോയ്ക്കൊപ്പം നൽകിയിരുന്ന ബിഹാറിലെ അൻസാര്‍ ഹാച്ചറിയെക്കുറിച്ച് തിരഞ്ഞപ്പോൾ മൽസ്യം വളർത്തലുമായി ബന്ധപ്പെട്ട് നിരവധി വിഡിയോകൾ ഇവരുടെ പേജിൽ നിന്ന് ലഭിച്ചു.നൽകിയിരിക്കുന്ന നമ്പറിൽ ഫോണിൽ ബന്ധപ്പെട്ടപ്പോൾ വൈറൽ വിഡിയോയിലെ വിശദാംശങ്ങളെക്കുറിച്ച് ഞങ്ങൾ സംസാരിച്ചു.  കട്‌ല മത്സ്യത്തിനെ ബ്രീഡ് ചെയ്യുന്നതാണ് വിഡിയോയിലുള്ളതെന്നും വളർത്തു മൽസ്യങ്ങൾക്ക് ഇത്തരം ബ്രീഡിങ് രീതിയാണ് ഫാമുകളിൽ സ്വീകരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.  

ഞങ്ങൾക്ക് ലഭിച്ച മറ്റൊരു വിഡിയോയിലും മീനുകളുടെ പ്രജനനത്തിനായി നടത്തുന്ന ഇത്തരം കുത്തിവയ്പ്പിന്റെ വിവരങ്ങൾ ലഭിച്ചു.katla fish injection for breeding system എന്ന കുറിപ്പിനൊപ്പമാണ് വിഡിയോ യുട്യൂബിൽ വിഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത് . വിഡിയോ കാണാം

International Journal of Oceanography & Aquaculture -ന്റെ ഗവേഷണ റിപ്പോർട്ടുകൾ പ്രകാരം കൃത്രിമ രീതികൾ ഉപയോഗിച്ച് മുട്ടയിട്ട് മത്സ്യം ഉൽപ്പാദിപ്പിക്കുന്നതിനെ ഇൻഡ്യൂസ്ഡ് ബ്രീഡിംഗ് എന്ന് വിളിക്കുന്നു. ഓറിയോക്രോമിസ് നിലോട്ടിക്കസ് (നൈൽ തിലാപ്പിയ) മൽസ്യമടക്കമുള്ളവയുടെ പിറ്റ്യൂട്ടറി സത്തിൽ കുത്തിവച്ചാണ് മുട്ടയിടാൻ പ്രേരിപ്പിക്കുന്നത്, ഈ പ്രക്രിയയെ ഹൈപ്പോഫൈസേഷൻ എന്ന് വിളിക്കുന്നു. പിറ്റ്യൂട്ടറി ഗ്രന്ഥിയുടെ സത്തിൽ കുത്തിവച്ച് ഒറിയോക്രോമിസ് നിലോട്ടിക്കസിൽ പ്രജനനം നടത്തുന്നതിനുള്ള ഒരു സാങ്കേതികതയാണ് ഹൈപ്പോഫൈസേഷൻ. ഹൈപ്പോഫൈസേഷനിൽ, പിറ്റ്യൂട്ടറി ഗ്രന്ഥി സത്തിൽ മത്സ്യത്തിന്റെ ഇൻട്രാമുസ്കുലർ/പെക്റ്ററൽ ഫിൻ മേഖലയിലേക്ക് കുത്തിവയ്ക്കുന്നു. ഗ്രന്ഥി മത്സ്യത്തെ പ്രജനനത്തിന് പ്രേരിപ്പിക്കുന്നു. ഒരേ ഇനത്തിന്റെ പിറ്റ്യൂട്ടറി ഗ്രന്ഥി ഉപയോഗിക്കുമ്പോൾ, ഹൈപ്പോഫിസേഷനെ ഹോമോപ്ലാസ്റ്റിക് എന്ന് വിളിക്കുന്നു. വൈവിധ്യമാർന്ന ഇനങ്ങളിൽ ഇൻഡുസ്ഡ് ബ്രീഡിംഗ് പരിശീലിക്കപ്പെടുന്നു, ഹൈപ്പോഫൈസേഷൻ ഉപയോഗിച്ച് നമുക്ക് എല്ലാ സീസണുകളിലും ശുദ്ധമായ വിത്തുകൾ വലിയ അളവിൽ ലഭിക്കും. ഈ സാങ്കേതികവിദ്യ ഉപയോഗിച്ച് നമുക്ക് സങ്കരയിനം ഇനങ്ങളെ ഉത്പാദിപ്പിക്കാൻ കഴിയും. ഈ സാങ്കേതികവിദ്യ ഉയർന്ന ബീജസങ്കലന നിരക്കും കാണിക്കുന്നുണ്ട് .ഇതേ പ്രക്രിയ തന്നെയാണ് വിഡിയോയിലുമുള്ളതെന്നാണ് നിഗമനം.

ഇതേ പ്രക്രിയയെക്കുറിച്ച് നാഷണൽ ഫിഷറീസ് ഡെവലപ്മെന്റ് ബോർഡിന്റെ പഠനങ്ങളിലും വ്യക്തമാക്കുന്നുണ്ട്.

fish4

കൂടുതൽ വ്യക്തതയ്ക്കായി ഞങ്ങൾ ചില മൽസ്യകർഷകരുമായും സംസാരിച്ചു.അവരിൽ പലരും ഇത്തരത്തിലുള്ള ബ്രീഡിങ് രീതികൾ അവംലബിക്കാറുണ്ടെന്ന് വ്യക്തമാക്കി. ഇതിൽ നിന്ന് തടിയും തൂക്കവും വർധിപ്പിക്കാനല്ല മീനുകൾക്ക് ഇഞ്ചക്ഷൻ നൽകുന്നതെന്നും പ്രജനനത്തിനായിട്ടാണെന്നും ബോധ്യപ്പെട്ടു.

∙ വസ്തുത

തടിയും തൂക്കവും വർധിപ്പിക്കാനല്ല മീനുകൾക്ക് ഇഞ്ചക്ഷൻ നൽകുന്നത്. ബ്രീഡിങ്ങിന് വേണ്ടി കട്‌ല മത്സ്യത്തെ കുത്തിവയ്ക്കുന്നതാണ് വൈറൽ വിഡിയോയിൽ.

English Summary : In the viral video, Katla fish is injected for breeding purposes

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com