ADVERTISEMENT

പലസ്‍തീൻ–ഇസ്രയേൽ യുദ്ധക്കെടുതികൾ ഇപ്പോഴും തുടരുകയാണ്. സമാധാന ചർച്ചകൾക്ക് ചെവികൊടുക്കാതെ ഓരോ നിമിഷവും ഉയരുന്ന മരണക്കണക്കുകൾ, പരുക്കേറ്റു കരയുന്നവർ, തകർന്നു വീഴുന്ന സ്വപ്നങ്ങൾ. ഇസ്രയേൽ–ഹമാസ് സംഘർഷത്തിനു മുന്നിൽ ലോകത്തിന്റെ കണ്ണീരിന് ഇപ്പോൾ ചോരയുടെ നിറമാണ്. ദുരന്തമുഖത്തെ ചിത്രങ്ങളാണ് പലപ്പോഴും നമ്മെ വേട്ടയാടുന്നത്. ഇത്തരത്തിലൊരു ചിത്രമാണ് വാട്‌സാപ്പടക്കമുള്ള സമൂഹമാധ്യമങ്ങളിൽ വ്യപകമായി പ്രചരിക്കുന്നത്. പലസ്‌തീനി വയോധികയെ ആക്രമിക്കുന്ന ഇസ്രായേൽ സൈന്യത്തിന്റെ നായ എന്ന അവകാശവാദത്തോടെയാണ് ഈ ചിത്രം സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്. ചിത്രത്തിന്റെ വസ്തുതാ പരിശോധനയ്ക്കായി മനോരമ ഓൺലൈൻ ഫാക്‌ട് ചെക്ക് നമ്പറിൽ ഞങ്ങൾക്ക് സന്ദേശം ലഭിച്ചു.

ഏതെങ്കിലും ഹോളിവുഡ് സിനിമയിലെ രംഗം ആണെന്ന് വിചാരിക്കേണ്ട...ഉറങ്ങിക്കിടക്കുന്ന പ്രായമായ പലസ്തീനി ഉമ്മയുടെ നേരെ സയണിസ്റ്റ് സേന അഴിച്ചുവിട്ട ഭീകരതയുടെ മുഖമാണിത്... എന്ന കുറിപ്പിനൊപ്പമാണ് പോസ്റ്റ് പ്രചരിക്കുന്നത്.

∙ അന്വേഷണം

കൂടുതൽ പോസ്റ്റുകൾക്കായി സമൂഹമാധ്യമങ്ങളിൽ തിരഞ്ഞപ്പോൾ നിരവധി പേർ ഇതേ പോസ്റ്റുകൾ  ഷെയർ ചെയ്തതായി കണ്ടെത്തി.പോസ്റ്റുകൾ കാണാം.

സമൂഹമാധ്യമങ്ങളായ ഇൻസ്റ്റാഗ്രാമിലും ത്രെഡ്സിലും എക്സിലുമൊക്കെ ഇതേ പോസ്റ്റ് വൈറൽ ചർച്ചകളിൽ ഇതിനകം ഇടംനേടിക്കഴിഞ്ഞതായി വ്യക്തമായി. Israeli Police, Dog Attack, Palestinian Woman എന്നീ കീവേഡുകളുടെ സഹായത്തോടെ തിരഞ്ഞപ്പോൾ സംഭവുമായി ബന്ധപ്പെട്ട നിരവധി  വാർത്തകളാണ് ഞങ്ങൾക്ക് ലഭിച്ചത്.

റിപ്പോർട്ടുകളിൽ നിന്ന് ജബലിയ അഭയാര്‍ഥി ക്യാംപിലെ വീടൊഴിഞ്ഞു പോകാനുള്ള ആവശ്യം നിരസിച്ച ദൗലത്ത് അബ്ദുല്ല അല്‍ തനാനിയെന്ന പലസ്തീന്‍ വയോധികയ്ക്ക് നേരെ ഇസ്രയേൽ സൈന്യം നായയെ അഴിച്ചുവിട്ട് കടിപ്പിക്കുന്നതിന്റെ വിഡിയോ ദൃശ്യമാണിത്. നായയുടെ ദേഹത്തുണ്ടായിരുന്ന കാമറയിലാണ് കൊടും ക്രൂരതയുടെ ദൃശ്യങ്ങള്‍ പതിഞ്ഞതെന്ന് വിഡിയോ പുറത്തുവിട്ട അൽജസീറ വൃത്തങ്ങൾ വ്യക്തമാക്കി.

ഇസ്രായേല്‍ സൈനികര്‍ വയോധികയ്ക്ക് നേരെ നടത്തിയ ക്രൂരതയെക്കുറിച്ച് ദൗലത്ത് അബ്ദുല്ല അല്‍ തനാനി വ്യക്തമാക്കുന്ന വിഡിയോയും അൽ ജസീറ പുറത്തു വിട്ടിട്ടുണ്ട്. ആശുപത്രികളോ മറ്റ് സംവിധാനങ്ങളോ കാര്യമായി ഇല്ലാത്തതിനാല്‍ മതിയായ ചികിത്സ നടത്താന്‍ തനിക്ക് നിര്‍വാഹമില്ലെന്നും വിഡിയോയിൽ ഇവർ പറയുന്നുണ്ട്. വിഡിയോ കാണാം

നടന്ന സംഭവത്തിന്റെ യഥാർത്ഥ വിഡിയോയാണിത്. എന്നാൽ സംഭവത്തിന്റെ യഥാർത്ഥ ചിത്രമെന്ന തരത്തിലാണ് ഭയാനകമായ വൈറൽ ചിത്രം സോഷ്യൽ മീഡിയയിലെമ്പാടും പ്രചരിക്കുന്ന് വ്യക്തമായി വൈറൽ ചിത്രത്തെക്കുറിച്ചറിയാൻ ചിത്രം സൂക്ഷ്മമായി പരിശോധിച്ചപ്പോൾ IN.VISUALART എന്ന ഇൻസ്റ്റഗ്രാം ഐഡി ശ്രദ്ധയിൽപ്പെട്ടു. ഈ ഐഡി–യെക്കുറിച്ച് പരിശോധിച്ചപ്പോൾ in.visualart എന്ന ഇൻസ്റ്റഗ്രാംപേജാണ് ലഭിച്ചത്. പേജിലെ പോസ്റ്റുകൾ പരിശോധിച്ചപ്പോൾ വൈറൽ ചിത്രം രണ്ട് ദിവസങ്ങൾക്ക് മുന്‍പ് ഇതേ പേജിൽ പോസ്റ്റ് ചെയ്തതായി കണ്ടെത്തി.

Al-Jazeera obtained leaked footage from a camera mounted by occupation soldiers on a police dog showing the dog attacking an elderly Palestinian woman in her home during an operation the occupation army was about to carry out in Jebalia camp weeks ago” Stop genocide, Ceasefire now, Save Gaza,free Palestine 

എന്നാണ് ചിത്രത്തിനൊപ്പമുള്ള കുറിപ്പിൽ നൽകിയിരിക്കുന്നത്. എന്നാൽ വിവരണത്തോടൊപ്പം ചിത്രം ഫോട്ടോഷോപ്പ് + എഐ നിർമ്മിതമാണെന്ന് അദ്ദേഹം തന്നെ വ്യക്തമാക്കുന്നുണ്ട്.വൈറൽ ചിത്രം കൂടാതെ ഫുട്ടേജുകളും അദ്ദേഹം നൽകിയിട്ടുണ്ട്.

വൈറൽ പോസ്റ്റിൽ പരാമർശിച്ചിരിക്കുന്ന സംഭവം യഥാർത്ഥമാണെങ്കിലും എഐ നിർമ്മിത പ്രതീകാത്മക ചിത്രം മാത്രമാണ് സംഭവത്തിന്റെ യഥാർത്ഥ ചിത്രമെന്ന തരത്തിൽ വ്യാപകമായി പ്രചരിക്കുന്നത്.

∙ വസ്തുത

പലസ്‌തീന്‍ വയോധികയെ ആക്രമിക്കാൻ നായയെ അഴിച്ചുവിട്ട ഇസ്രയേൽ സൈന്യത്തിന്റെ വാർത്തയുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന ചിത്രം എഐ നിർമ്മിതാണ്.

English Summary :AI-generated image of Israeli army unleashing dog to attack Palestinian woman

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com