സോണിയ ഗാന്ധിയുടെ ആ വൈറൽ ചിത്രത്തിന്റെ സത്യമിതാണ് | Fact Check
Mail This Article
കോൺഗ്രസ് മുൻ അധ്യക്ഷ സോണിയ ഗാന്ധിയുടെ ഒരു ചിത്രം സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഒരാളുടെ മടിയിൽ സോണിയ ഗാന്ധി ഇരിക്കുന്ന ചിത്രമാണ് പ്രചരിക്കുന്നത്. എന്നാൽ ഈ പ്രചാരണം വ്യാജമാണെന്ന് അന്വേഷണത്തിൽ വ്യക്തമായി. വാസ്തവമറിയാം.
∙ അന്വേഷണം
ഗൂഗിൾ ലെൻസ് ഉപയോഗിച്ചുള്ള തിരയലിൽ വൈറൽ ചിത്രത്തിന്റെ യഥാർഥ ചിത്രം ഗെറ്റി ഇമേജസിൽ നിന്ന് ലഭിച്ചു.
2005 മാർച്ച് 29ന് അന്നത്തെ മാലദ്വീപ് പ്രസിഡന്റ് അബ്ദുൾ ഗയൂം ഇന്ത്യ സന്ദർശിക്കുകയും കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തതായാണ് ചിത്രത്തിനൊപ്പമുള്ള അടിക്കുറിപ്പ്.പ്രകാശ് സിങ് എന്നയാൾക്കാണ് ചിത്രത്തിന്റെ ക്രെഡിറ്റ് നൽകിയിരിക്കുന്നതും.
മാലദ്വീപ് റിപ്പബ്ലിക് പ്രസിഡന്റ് മൗമൂൺ അബ്ദുൽ ഗയൂം ഇന്ത്യയുടെ യുണൈറ്റഡ് പ്രോഗ്രസീവ് അലയൻസ് (യുപിഎ) ഗവൺമെന്റിന്റെയും കോൺഗ്രസ് പാർട്ടി അധ്യക്ഷയുമായ സോണിയാ ഗാന്ധിയുമായും 2005 മാർച്ച് 29 ന് ന്യൂഡൽഹിയിൽ നടന്ന ഒരു കൂടിക്കാഴ്ചയിൽ സംസാരിക്കുന്നു. ഗയൂം ഏപ്രിൽ 01 വരെ ആറ് ദിവസത്തെ സന്ദർശനത്തിനാണ് ഇന്ത്യയിലെത്തിയത്. അദ്ദേഹം നേതാക്കളുമായി കൂടിക്കാഴ്ച നടത്തുകയും മദ്രാസ്, തിരുവനന്തപുരം എന്നീ തെക്കൻ നഗരങ്ങൾ സന്ദർശിക്കുകയും ചെയ്യും എന്നാണ് ചിത്രത്തിനൊപ്പമുള്ള വിവരണം.
ഈ ചിത്രത്തിൽ അബ്ദുൾ ഗയൂമും സോണിയ ഗാന്ധിയും രണ്ട് കസേരകളിൽ ഇരുന്ന് മുഖാമുഖം സംസാരിക്കുന്നതാണുള്ളത്. ചിത്രം സൂക്ഷ്മമായി പരിശോധിച്ചപ്പോൾ വൈറൽ ചിത്രം ഫോട്ടോഷോപ്പിന്റെ സഹായത്തോടെ എഡിറ്റ് ചെയ്ത് മാറ്റം വരുത്തിയതാണെന്ന് വ്യക്തമായി. ഈ കൂടിക്കാഴ്ചയുടെ മറ്റ് ചിത്രങ്ങളും വെബ്സൈറ്റിൽ നൽകിയിട്ടുണ്ട്.
ലഭ്യമായ വിവരങ്ങളിൽ നിന്ന് രണ്ടുപേരും പരസ്പരം അഭിമുഖമായി വ്യത്യസ്ത കസേരകളിൽ ഇരുന്നു സംസാരിക്കുന്ന ചിത്രം സോണിയ ഗാന്ധി ഗയൂമിന്റെ മടിയിൽ ഇരിക്കുന്ന തരത്തിൽ എഡിറ്റ് ചെയ്തതാണെന്ന് വ്യക്തമായി.
∙ വസ്തുത
സോണിയ ഗാന്ധിയുടേതെന്ന തരത്തിൽ പ്രചരിക്കുന്ന ചിത്രം എഡിറ്റ് ചെയ്തതാണ്.
English Summary :Viral Image Of Sonia Gandhi and Maldives Ex-President Maumoon Abdul Gayoom is Digitally Altered