ADVERTISEMENT

'ഗുമസ്‌തന്‍' എന്ന സിനിമയുടെ പ്രചാരണത്തിനായി കോളജിലെത്തിയ നടൻ ബിബിൻ ജോർജിനെ കോളജ് അധ്യാപകരും അധികൃതരും അപമാനിച്ച് ഇറക്കിവിട്ട സംഭവത്തിന്‍റെ വിഡിയോ അടക്കം പുറത്തുവന്നതോടെ സമൂഹ മാധ്യമങ്ങളിലും ഇത് ഏറെ ചർച്ചയായിരുന്നു. 

കോളജിലേക്ക് ക്ഷണം ലഭിച്ചതിന്‍റെ അടിസ്ഥാനത്തിലാണ് മാഗസിൻ പ്രകാശനത്തിനായി ‘ഗുമസ്തന്റെ’ അണിയറ പ്രവർത്തകർ എത്തിയത്. മാഗസിൻ പ്രകാശനം കഴിഞ്ഞ് സംസാരിച്ചു തുടങ്ങിയപ്പോൾ പുസ്‌തകം പ്രകാശനം ചെയ്‌താല്‍ മാത്രം മതിയെന്നും എത്രയും പെട്ടെന്ന് വേദി വിടണമെന്നും പ്രിന്‍സിപ്പൽ ആവശ്യപ്പെടുകയായിരുന്നു. കോളജ് അധികൃതരുടെ പെരുമാറ്റം വേദനയുണ്ടാക്കിയതായും വേദിയിൽ സിനിമയുടെ അണിയറപ്രവർത്തകർ എല്ലാവരും ഉണ്ടായിരുന്നെന്നും വേദി വിട്ടു പോകണം എന്ന് പറഞ്ഞപ്പോൾ വിഷമം തോന്നിയെങ്കിലും അത് ഇനിയും പറഞ്ഞ് കോളജ് പ്രിൻസിപ്പാളിന് ബുദ്ധിമുട്ടുണ്ടാക്കാൻ ആഗ്രഹിക്കുന്നില്ലെന്നും ബിബിൻ ജോർജ് പിന്നീട് വ്യക്തമാക്കിയിരുന്നു.

എന്നാൽ ഇപ്പോൾ മുസ്‌ലിം അധ്യാപകനാണ് ബിബിൻ ജോർജിനെ വേദിയിൽ നിന്ന് ഇറക്കി വിട്ടതെന്ന തരത്തിൽ വർഗീയ പരാമർശങ്ങളോടെയുള്ള പോസ്റ്റുകളാണ് സമൂഹമാധ്യമങ്ങളിൽ നിറയുന്നത്. എന്നാൽ ഈ പ്രചാരണം തെറ്റാണെന്ന് അന്വേഷണത്തിൽ വ്യക്തമായി .വാസ്തവമറിയാം. 

∙ അന്വേഷണം

"പ്രസംഗമൊന്നും വേണ്ട,മൈക്ക് അവിടെ വച്ചിട്ട് ഇറങ്ങി പൊയ്ക്കോ.."എന്തുകൊണ്ട് ആണ് കേരളത്തിൽ ഇത് ചർച്ചയാകാതിരുന്നത്... അപമാനിതനായത് മുസ്‌ലിം അല്ലാത്തത് കൊണ്ടോ...അതോ അപമാനിച്ച് ഇറക്കി വിട്ടത് മുസ്‌ലിം ആയതു കൊണ്ടോ...എന്ന കുറിപ്പിനൊപ്പമാണ് പോസ്റ്റ് പ്രചരിക്കുന്നത്.പോസ്റ്റിന്റെ സ്ക്രീൻഷോട്ട് കാണാം.

bipin1

ഇതുമായി വാർത്തകൾ പരിശോധിച്ചപ്പോൾ വളാഞ്ചേരിയിലെ എംഇഎസ്-കെവിഎം കേളേജിലാണ് ബിബിൻ ജോർജിനെ കോളജ് അധ്യാപകരും അധികൃതരും അപമാനിച്ച് ഇറക്കിവിട്ട സംഭവം നടന്നതെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നുണ്ട്.

എംഇഎസ്-കെവിഎം കോളജിനെക്കുറിച്ചും കോളജിലെ പ്രിൻസിപ്പലിനെക്കുറിച്ചുള്ള വിശദാംശങ്ങളാണ് പിന്നീട് ഞങ്ങള്‍ അന്വേഷിച്ചത്. കോളജിന്റെ ഔദ്യോഗിക വെബ്സൈറ്റിൽ  നിന്ന് ഈ കോളജ് കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ അഫിലിയേറ്റ് ചെയ്ത മുസ്‌ലിം എഡ്യുക്കേഷണൽ സൊസൈറ്റിയുടെ പരിധിയിലുള്ള സർക്കാർ–എയ്‌ഡഡ് കോളജാണെന്ന് വ്യക്തമാക്കുന്നുണ്ട്. ഇത് കൂടാതെ പ്രിൻസിപ്പലിന്റെ പേരും ചിത്രവുമടങ്ങുന്ന വിശദ വിവരങ്ങളും കോളജിന്റെ ഔദ്യോഗിക വെബ്സൈറ്റിൽ നിന്ന് ഞങ്ങൾക്ക് ലഭിച്ചു. 

ഈ ചിത്രത്തിലുള്ള  ഡോ. കെ.പി. വിനോദ് കുമാർ തന്നെയാണ് നടൻ ബിബിൻ ജോർജ് ഉൾപ്പെട്ട വിഷയത്തിലുണ്ടായിരുന്നതെന്ന് ചിത്രത്തിൽ നിന്ന് വ്യക്തമായി. ഇതിൽ നിന്ന് തന്നെ മുസ്‌ലിം മതസ്ഥനായ പ്രിൻസിപ്പലാണ് ബിബിൻ ജോർജിനെ വേദിയിൽ നിന്നും ഇറക്കിവിട്ടത്  എന്ന പ്രചാരണം തെറ്റാണെന്ന് ബോധ്യമായി.

വേദിയിൽ സിനിമയുടെ അണിയറപ്രവർത്തകർ എല്ലാവരും ഉണ്ടായിരുന്നെന്നും വേദി വിട്ടു പോകണം എന്ന് പറഞ്ഞപ്പോൾ വിഷമം തോന്നിയെങ്കിലും അത് ഇനിയും പറഞ്ഞ് കോളജ് പ്രിൻസിപ്പലിന് ബുദ്ധിമുട്ടുണ്ടാക്കാൻ ആഗ്രഹിക്കുന്നില്ലെന്നും ബിബിൻ ജോർജ് മനോരമ ന്യൂസിന് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കിയിരുന്നു.ഈ വിഷയം കത്തിച്ച് ‘ഗുമസ്തൻ’ എന്ന സിനിമ മാർക്കറ്റ് ചെയ്യാൻ ആഗ്രഹിക്കുന്നില്ല. കോളജിലെ കുട്ടികൾ തന്നെ പ്രിൻസിപ്പാളിനെ തിരുത്തി എന്നാണ് അറിയാൻ കഴിഞ്ഞത്.സത്യം പറഞ്ഞാൽ അതു വിശദീകരിക്കാഞ്ഞത് തന്നെയാണ്. കാരണം. എപ്പോഴും ഇവിടെ ഇതിനു മുമ്പ് സംഭവിച്ചിട്ടുള്ളത് എന്താണ്. എന്തെങ്കിലും ഒരു വിവാദം വരും, നമ്മൾ അതിനെപ്പറ്റി പറയും. കുറെ ആളുകൾ ആ പുള്ളിയുടെ വീട്ടുകാരെ അടക്കം തെറി പറയും. പിന്നെ അതിന്റെ പുറകിൽ വേറെ രണ്ട് അഭിപ്രായങ്ങൾ വരും. സത്യം പറഞ്ഞാൽ നമ്മളൊരു മാർക്കറ്റിങ് രീതിയിൽ എടുക്കാൻ ആയിരുന്നെങ്കിൽ ഗുമസ്തന് ഇത് വലിയ പ്രമോഷനായേനെ. സത്യസന്ധമായിട്ട് വിഷമം ഉണ്ടായ സംഭവം തന്നെയാണ്. പക്ഷേ അത് പുറത്തു പറയാനും അദ്ദേഹത്തിന് അതൊരു വിഷമമുണ്ടാക്കാനും ഞങ്ങൾ ആഗ്രഹിക്കുന്നില്ല. അതുകൊണ്ട് തന്നെ ഇവിടെയും അത് പറയുന്നില്ല. അതൊരു ചെറിയ സംഭവം ആയിട്ട് ഞങ്ങൾ അത് വിട്ടുകളയുകയാണ് എന്നാണ് ഈ സംഭവത്തിൽ നടൻ ബിബിൻ പ്രതികരിച്ചത്.മനോരമ ന്യൂസിന് നൽകിയ അഭിമുഖം കാണാം

∙ വസ്തുത

മുസ്‌ലിം അധ്യാപകനാണ് ബിബിൻ ജോർജിനെ വേദിയിൽ നിന്ന് ഇറക്കി വിട്ടതെന്ന തരത്തിൽ വർഗീയ പരാമർശങ്ങളോടെ പ്രചരിക്കുന്ന പോസ്റ്റുകൾ വ്യാജമാണ്.

English Summary :The posts circulating with communal remarks that Bibin George was made to leave the stage by a Muslim teacher are false

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com