ADVERTISEMENT

കോൺഗ്രസിന് വോട്ട് ചെയ്‌തിട്ട് കാര്യമില്ലെന്നും അവർ ബിജെപിയിലേക്ക് പോകുമെന്നും കെ.മുരളീധരൻ പറഞ്ഞുവെന്ന അവകാശവാദത്തോടെ ഒരു വിഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. എന്നാൽ ഈ പ്രചാരണം തെറ്റാണെന്ന് അന്വേഷണത്തിൽ വ്യക്തമായി.വാസ്തവമറിയാം 

∙ അന്വേഷണം

"നിങ്ങൾ കോൺഗ്രസിന് വോട്ട് കൊടുത്തിട്ട് പ്രയോജനം ഇല്ല. അവർ നാളെ ബിജെപി യിൽ പോകും" എന്ന കുറിപ്പിനൊപ്പമാണ് പോസ്റ്റ് പ്രചരിക്കുന്നത്. പോസ്റ്റ് കാണാം

സെക്കെന്റുകള്‍ മാത്രം ദൈര്‍ഘ്യമുള്ള വൈറൽ വിഡിയോ മീഡിയ വണ്‍ ചാനലിന്‍റെ ലോഗോ സഹിതമാണ്  പ്രചരിക്കുന്നതെന്ന് വ്യക്തമായി. ഈ സൂചനയിൽ നിന്ന് മീഡിയ വണ്ണിന്റെ സമൂഹമാധ്യമ പേജുകൾ പരിശോധിച്ചപ്പോൾ കൈക്കൂലി ഓഫർ ചെയ്‌ത തോമസ്.കെ.തോമസിനെ പുറത്താക്കാൻ നിങ്ങൾക്ക് ധൈര്യമുണ്ടോ ? -കെ.മുരളീധരൻ എന്ന തലക്കെട്ടോടെയുള്ള ഒരു വിഡിയോ അവരുടെ ഇൻസ്റ്റഗ്രാം പേജിൽ നിന്ന് ലഭിച്ചു. വിഡിയോ കാണാം

മീഡിയവണ്‍ യൂട്യൂബ് ചാനലിൽ ഇതേ വിഡിയോയുടെ മുഴുവൻ ഭാഗം കണ്ടെത്താൻ കഴിഞ്ഞു. 

കഴിഞ്ഞ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ പിണറായി വിജയന്‍ നടന്ന് പ്രസംഗിച്ചത്, നിങ്ങള്‍ കോണ്‍ഗ്രസിന് വോട്ട് കൊടുത്തിട്ട് കാര്യമില്ലാ ഇവരൊക്കെ നാളെ ബിജെപിക്കാരാകും എന്നാണ്. ഇപ്പോ എന്തായി.. മൂന്ന് എംഎല്‍എമാരാണ് ഇവരുടെ പ്രതിസ്ഥാനത്ത് നില്‍ക്കുന്നത്. ഒരു എംഎല്‍എ തോമസ് കെ.തോമസ് രണ്ട് എംഎല്‍എമാരെ വിളിച്ച് നിങ്ങള്‍ക്ക് 50 കോടി വീതം തരാം. നമുക്ക് അജിത്ത് പവാറിന്‍റെ എന്‍സിപിയില്‍ ചേരാം അങ്ങനെ കേന്ദ്രത്തില്‍ ബിജെപിയുടെ ഭാഗമാകാം. ഇവിടെ മുഖ്യമന്ത്രിയോട് ഒരു കാര്യം പറയാനുള്ളത്. അന്‍വര്‍ നിങ്ങള്‍ക്കെതിരെ ഒരു അഴിമതി ആരോപണം ഉന്നയിച്ചപ്പോള്‍ അന്‍വറിനെ നിങ്ങള്‍ മുന്നണിയില്‍ നിന്നും ഒഴിവാക്കി. ഈ കൈകൂലി ഓഫര്‍ ചെയ്ത തോമസ് കെ.തോമസിനെ നിങ്ങള്‍ക്ക് മുന്നണിയില്‍ നിന്ന് ഒഴിവാക്കാന്‍ ധൈര്യമുണ്ടോയെന്നാണ് വിഡിയോയിൽ കെ.മുളീധരൻ ചോദിക്കുന്നതെന്ന് വ്യക്തമാണ്.

ഇതിൽ കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ പിണറായി വിജയൻ കേരളത്തിൽ മുഴുവൻ നടന്ന് പ്രസംഗിച്ചത്, നിങ്ങൾ കോൺഗ്രസിന് വോട്ട് കൊടുത്തിട്ട് കാര്യമില്ല, ഇവരൊക്കെ നാളെ ബിജെപിക്കാരാകും എന്നാണ്, ഇപ്പോഴെന്തായി എന്ന മുരളീധരന്റെ പ്രസംഗത്തിന്റെ ഭാഗം മാത്രമാണ്  പ്രചരിപ്പിക്കുന്നത്. ലോക്‌സഭാ തിരഞ്ഞെടുപ്പിനിടെ പിണറായി വിജയൻ പ്രസംഗിച്ചത് ഇങ്ങനെയാണ് എന്നാണ് യഥാർത്ഥത്തിൽ മുരളീധരൻ വിഡിയോയിൽ സൂചിപ്പിക്കുന്നത്.

ലഭ്യമായ വിവരങ്ങളിൽ നിന്ന് കോൺഗ്രസിന് വോട്ട് ചെയ്‌തിട്ട് പ്രയോജനമില്ലെന്നും അവർ നാളെ ബിജെപിയിലേക്ക് പോകുമെന്നും കെ.മുരളീധരനല്ല പറഞ്ഞതെന്നും പിണറായി വിജയന്‍ ലോക്‌സഭാ തിരഞ്ഞെടുപ്പ് സമയത്ത് നടത്തിയ പ്രസംഗത്തെക്കുറിച്ചാണ് കെ.മുരളീധരൻ പരാമർശിച്ചതെന്നും വ്യക്തമായി.

∙ വസ്തുത

പിണറായി വിജയന്‍ ലോക്‌സഭാ തിരഞ്ഞെടുപ്പ് സമയത്ത് നടത്തിയ പ്രസംഗത്തെക്കുറിച്ചാണ് കെ.മുരളീധരൻ പരാമർശിച്ചത്. കോൺഗ്രസിന് വോട്ട് ചെയ്‌തിട്ട് പ്രയോജനമില്ലെന്നും അവർ നാളെ ബിജെപിയിലേക്ക് പോകുമെന്നും കെ.മുരളീധരൻ പറഞ്ഞിട്ടില്ല.

‌English Summary : K.Muralidharan did not say that there is no use in voting for Congress 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com