ADVERTISEMENT

നിതേഷ് തിവാരി സംവിധാനം ചെയ്യുന്ന ഏവരും ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് 'രാമായണ'. ചിത്രത്തിൽ രാമനായി അഭിനയിക്കുന്നത് രൺബീർ കപൂറും  സീതയായി സായ് പല്ലവിയും രാവണനായി തെന്നിന്ത്യൻ താരം യഷുമാണെത്തുന്നത്. എന്നാൽ  ചിത്രത്തില്‍ സീതയായി അഭിനയിക്കുന്നതിന് സായി പല്ലവി വെജിറ്റേറിയനായി എന്ന അവകാശവാദവുമായുള്ള പോസ്റ്റുകൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. ഇതിന്റെ വാസ്തവമറിയാം.

∙ അന്വേഷണം

സായി പല്ലവി ഇപ്പോൾ ബോളിവുഡിൽ രാമായണം എന്ന ചിത്രത്തിലാണ് അഭിനയിക്കുന്നത്. അതിനായി ഷൂട്ടിങ് തീരും വരെ ഒരു നോൺ വെജിറ്റേറിയൻ ഭക്ഷണവും തൊടില്ലെന്ന് ഉറപ്പിച്ചിരിക്കുകയാണ്. അതിനാൽ, അവർ ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിക്കുന്നില്ല, വിദേശത്ത് പോകുമ്പോൾ ഷെഫുമാരെയും കൂടെ കൊണ്ടു പോകുന്നു. അവർ വെജിറ്റേറിയൻ ഭക്ഷണം പാകം ചെയ്യുന്നു എന്നാണ് സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചത്. തമിഴ് മാധ്യമമായ സിനിമാ വികടനാണ് ഇത്തരത്തിലൊരു പോസ്റ്റ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. പോസ്റ്റ് കാണാം.

കീവേഡുകളുടെ പരിശോധനയിൽ പോസ്റ്റിനെ വിമർശിച്ച് നടി സായി പല്ലവി രംഗത്തെത്തിയതുമായി ബന്ധപ്പെട്ട നിരവധി വാർത്താ റിപ്പോർട്ടുകൾ ലഭിച്ചു. ഇതുമായി ബന്ധപ്പെട്ട് മനോരമ ന്യൂസ്  നൽകിയ വാർത്ത കാണാം .

കൂടുതൽ തിരയലിൽ വ്യാജ പ്രചാരണത്തിനെതിരെ ട്വിറ്ററിൽ സായി പല്ലവിയുടെ പ്രതികരണം ലഭിച്ചു. പോസ്റ്റ് കാണാം.

‘മിക്കവാറും എല്ലാ സമയത്തും, അടിസ്ഥാനരഹിതമായ അഭ്യൂഹങ്ങളും കെട്ടിച്ചമച്ച നുണകളും തെറ്റായ പ്രസ്താവനകളും ഉദ്ദേശ്യത്തോടെയോ അല്ലാതെയോ പ്രചരിക്കുന്നത് കാണുമ്പോഴെല്ലാം നിശബ്ദത പാലിക്കാനാണ് ശ്രമിച്ചിരുന്നത്.എന്നാൽ ഇത് സ്ഥിരമായി സംഭവിക്കുമ്പോള്‍ പ്രതികരിക്കേണ്ടിയിരിക്കുന്നു. പ്രതികരിക്കാതെ ഇത് നിർത്തുമെന്ന് തോന്നുന്നില്ല. അടുത്ത തവണ എന്‍റെ പേരില്‍ ഏതെങ്കിലും പ്രശസ്ത പേജോ മാധ്യമമോ വ്യക്തിയോ വാർത്തയുടെയോ ഗോസിപ്പിന്‍റെയോ പേരിൽ ഒരു വൃത്തികെട്ട കഥയുമായി വന്നാല്‍ നിങ്ങള്‍ എന്നില്‍ നിന്നും നിയമപരമായ തിരിച്ചടി തന്നെ പ്രതീക്ഷിക്കണം’ എന്നാണ് കുറിപ്പില്‍ സായി പല്ലവി വ്യക്തമാക്കുന്നത്.

ലഭ്യമായ വിവരങ്ങളിൽ നിന്ന് രാമായണത്തിലെ 'സീത'യാവാന്‍ നടി സായിപല്ലവി വെജിറ്റേറിയനായെന്ന പ്രചാരണം തെറ്റാണെന്ന് വ്യക്തമായി. 

∙ വാസ്തവം

രാമായണത്തിലെ 'സീത'യാവാന്‍ നടി സായിപല്ലവി വെജിറ്റേറിയനായെന്ന പ്രചാരണം തെറ്റാണ്. സായി പല്ലവി തന്നെ ഇക്കാര്യം വ്യക്തമാക്കി രംഗത്തെത്തിയിട്ടുണ്ട്.

English Summary: The propaganda that actress Sai Pallavi became a vegetarian to become 'Sita' in Ramayana is false

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com