ADVERTISEMENT

യുഎസിലെ ലൊസാ‌ഞ്ചലസിലുണ്ടായ കാട്ടുതീയില്‍ ഇതുവരെ 16 പേര്‍ക്ക് ജീവന്‍ നഷ്ടപ്പെടുകയും 12,000 ലേറെ വീടുകള്‍ അഗ്നിക്കിരയാവുകയും ചെയ്തു. അഗ്നിശമന സേനാംഗങ്ങള്‍ തീ നിയന്ത്രണവിധേയമാക്കാന്‍ ഇപ്പോഴും ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. അതിനിടെ  ലൊസാ‌ഞ്ചലസില്‍ തീ അണയ്ക്കുമ്പോള്‍ ഫയര്‍ ഫൈറ്റര്‍ വിമാനം അപകടത്തില്‍പ്പെടുന്ന ദൃശ്യം എന്ന രീതിയില്‍ ഒരു വിഡിയോ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ഒരു വിമാനം റോഡില്‍ തകര്‍ന്നു വീഴുന്ന ദൃശ്യമാണിത്. എന്നാല്‍, പ്രചരിക്കുന്ന പോസ്റ്റുകള്‍ തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് അന്വേഷണത്തില്‍ കണ്ടെത്തി. വൈറല്‍ വിഡിയോ ലൊസാ‌ഞ്ചലസില്‍ നിന്നുള്ളതല്ല, 2024 ജനുവരിയില്‍ തെക്കേ അമേരിക്കന്‍ രാജ്യമായ ചിലിയില്‍ നിന്ന് പകര്‍ത്തിയതാണിത്. 

∙ അന്വേഷണം

"അമേരിക്കയിലെ ലൊസാഞ്ചലസ് നഗരത്തില്‍ തീ അണയ്ക്കാന്‍ സഹായിച്ച അഗ്‌നിശമന വിമാനത്തിന് തീപിടിച്ച് വിമാനം പൂര്‍ണമായി തകര്‍ന്നു. " എന്നു തുടങ്ങുന്ന ഫെയ്‌സ്ബുക് പോസ്റ്റിന്റെ പൂര്‍ണരൂപം താഴെ കാണാം 

untitled_design_45

വൈറല്‍ വിഡിയോയുടെ കീ ഫ്രെയ്മുകള്‍ റിവേഴ്‌സ് ഇമേജ് സെര്‍ച്ചിന്റെ സഹായത്തോടെ പരിശോധിച്ചപ്പോള്‍ സമാനമായ വിഡിയോ ഉള്‍പ്പെടുന്ന നിരവധി റിപ്പോര്‍ട്ടുകള്‍ കണ്ടെത്തി. വാര്‍ത്തകളിലുള്ള വിഡിയോയുടെ മിറര്‍ പതിപ്പാണ് വൈറല്‍ ദൃശ്യം. റിപ്പോര്‍ട്ടുകള്‍ പ്രകാരം, ഈ വിഡിയോ ചിലിയിലെ ടാല്‍ക്ക നഗരത്തില്‍ നിന്നുള്ളതാണ്. 2024 ജനുവരി 15ന് വിമാനത്താവളത്തിനടുത്തുള്ള ഒരു ഹൈവേയില്‍ വിമാനം തകര്‍ന്നുവീഴുന്ന ദൃശ്യമാണിത്. തീ അണയ്ക്കുന്നതിന് വേണ്ടി പുറപ്പെടുന്നതിനിടെയാണ് നിയന്ത്രണം നഷ്ടമായി വിമാനം റോഡില്‍ തകര്‍ന്നുവീണത്. അപകടത്തില്‍ പൈലറ്റ് മരിക്കുകയും റോഡിലൂടെ നടന്നുപോയ നാല് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി റിപ്പോര്‍ട്ടുകളില്‍ വ്യക്തമാക്കുന്നു. 

9 ന്യൂസ് എന്ന മാധ്യമം സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച വിഡിയോ കാണാം  ഈ സംഭവം ഡെയ്‌ലി മെയിലും, അല്‍ ജസീറയും റിപ്പോര്‍ട്ട് ചെയ്തിരുന്നു. ദി ടെലഗ്രാഫ് പങ്കുവച്ച ചിലി വിമാന അപകടത്തിന്റെ ദൃശ്യം കാണാം.

ലഭ്യമായ വിവരങ്ങളില്‍ നിന്ന് വൈറല്‍ വിഡിയോയ്ക്ക് ലൊസാഞ്ചലസിലെ തീപിടുത്തവുമായി ബന്ധമില്ലെന്നും 2024 ജനുവരിയില്‍ ചിലിയില്‍ നടന്ന അപകടത്തിന്റെ ദൃശ്യമാണിതെന്നും വ്യക്തമായി. ഇന്‍പുട്ട് : അര്‍ജുന്‍ ഡിയോഡിയ, ന്യൂ ഡല്‍ഹി

∙ വാസ്‌തവം

വൈറൽ വിഡിയോ ലൊസാഞ്ചലസില്‍ നിന്നുള്ളതല്ല. 2024 ജനുവരി 15ന് തെക്കേ അമേരിക്കന്‍ രാജ്യമായ ചിലിയില്‍ നടന്ന അപകടമാണിത്.

( വ്യാജപ്രചാരണങ്ങൾ തടയാൻ രൂപീകരിച്ച ശക്തി കലക്ടീവിന്റെ ഭാഗമായി ഇന്ത്യാ ടുഡേ പ്രസിദ്ധീകരിച്ച ഫാക്ട്ചെക്കിൽ നിന്ന്)

English Summary: The viral video isn't from Los Angeles. This is an accident that happened on January 15, 2024 in the South American country of Chile

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com