ADVERTISEMENT

വന്ദേഭാരതെന്നു തോന്നിക്കുന്ന ട്രെയിൻ മഞ്ഞുപുതച്ച മലയടിവാരത്തിലൂടെ കടന്നുപോകുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. ഇത് സ്വിറ്റ്സർലൻഡോ മറ്റു വിദേശ രാജ്യങ്ങളോ അല്ല എന്നു തുടങ്ങുന്ന കുറിപ്പിനൊപ്പമാണ് സമൂഹമാധ്യമങ്ങളിൽ ചിത്രം പ്രചരിക്കുന്നത്.

∙ അന്വേഷണം

വൈറൽ ചിത്രം വിശദമായി പരിശോധിച്ചപ്പോൾ ചിത്രത്തിന്റെ താഴെയായി ഗ്രോക്കിന്റെ വാട്ടർമാർക് കാണാനാകും. ഇതിൽ നിന്ന് ചിത്രം ട്വിറ്ററിന്റെ ഗ്രോക്ക് എഐയുപയോഗിച്ച് നിർമിച്ചതാണെന്ന് പ്രാഥമിക പരിശോധനയിൽത്തന്നെ വ്യക്തമായി. കൂടാതെ ഒരു ഇലക്ട്രിക് ട്രെയിനായതിനാൽ, വന്ദേഭാരത് എക്സ്പ്രസ് ട്രെയിനുകൾ ഓടുന്ന ട്രാക്കുകൾക്ക്  മുകളിൽ വൈദ്യുത കമ്പികൾ ഉണ്ട്. എന്നാൽ, വൈറൽ ചിത്രത്തിൽ ഈ വൈദ്യുത കമ്പികൾ മുകളിൽ  അല്ല, ട്രെയിനിന്റെ വശത്തായാണുള്ളത്. ഈ അസ്വാഭാവികത ചിത്രം എഐ നിർമിതമാണെന്ന് സ്ഥിരീകരിക്കാനായി.

വൈറൽ ചിത്രം റിവേഴ്‌സ് ഇമേജ് സെർച്ചിൽ പരിശോധിച്ചപ്പോൾ, 2024 ഡിസംബർ 28 ലെ ഒരു ഫെയ്‌സ്ബുക് പോസ്റ്റിൽ വൈറൽ ചിത്രവും മഞ്ഞു നിറഞ്ഞ പ്രകൃതിദൃശ്യത്തിൽ ഓടുന്ന ട്രെയിനുകളുടെ മറ്റ് സമാന ചിത്രങ്ങളും കണ്ടെത്തി. ഈ ചിത്രങ്ങൾ എഐ നിർമിതമാണെന്ന് ചിത്രങ്ങളുടെ അടിക്കുറിപ്പിൽത്തന്നെ വ്യക്തമാക്കുന്നുണ്ട്.പോസ്റ്റ് കാണാം.

IS It AI അടക്കമുള്ള എഐ ഇമേജ് ഡിറ്റക്ഷൻ ടൂളുകളുപയോഗിച്ച് നടത്തിയ പരിശോധനയിലും വൈറൽ ചിത്രം 90 ശതമാനവും എഐ ജനറേറ്റ‍് ചെയ്തതാണെന്ന് വ്യക്തമായി

കീവേഡുകളുടെ പരിശോധനയിൽ വന്ദേഭാരത് കശ്‌മീരിലേയ്ക്ക് യാത്ര തുടങ്ങാൻ തയാറെടുക്കുന്നതുമായി ബന്ധപ്പെട്ട വിവരങ്ങളാണ് ലഭിച്ചത്. ഇതുവരെ സർവീസ് ആരംഭിച്ചിട്ടില്ല. ഇതുസംബന്ധിച്ച്  ജനുവരി 15ന് ഓൺമനോരമ വാർത്ത നൽകിയിരുന്നു 

ഇടി നൗന്യൂസ് റെയിൽവെ ഉദ്യോഗസ്ഥരോട് അഭിപ്രായമുൾപ്പെടുത്തി പ്രസിദ്ധീകരിച്ച വാർത്തയിൽ ജമ്മു–ശ്രീനഗർ വന്ദേഭാരത് സർവീസ് ഉടൻ  ട്രയൽ റൺ നടത്തുമെന്നു വ്യക്തമാക്കിയിട്ടുണ്ട്. 

ലഭ്യമായ വിവരങ്ങളിൽ നിന്ന്  ചിത്രം എഐ നിർമിതമാണെന്ന് വ്യക്തമായി

∙ വാസ്‌തവം

കശ്‌മീരിലൂടെ കടന്നുപോകുന്ന വന്ദേഭാരത് എന്ന അവകാശവാദത്തോടെ പ്രചരിക്കുന്ന ചിത്രം എഐ നിർമിതമാണ്. 

( വ്യാജപ്രചാരണങ്ങൾ തടയാൻ രൂപീകരിച്ച ശക്തി കലക്ടീവിന്റെ ഭാഗമായി ഇന്ത്യാ ടുഡേ പ്രസിദ്ധീകരിച്ച ഫാക്ട്ചെക്കിൽ നിന്ന്)

English Summary:The image circulating with the claim that it is Vande Bharat passing through Kashmir is AI-generated

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com