ADVERTISEMENT

നൂറ് ​​അടി ഉയരമുള്ള ഒരു പാമ്പ് മഹാകുംഭമേളയിൽ  പ്രത്യക്ഷപ്പെട്ടതായി അവകാശപ്പെടുന്ന ഒരു വൈറൽ വിഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഉത്തർപ്രദേശിലെ പ്രയാഗ്‌രാജിൽ നടക്കുന്ന മഹാകുംഭ മേളയുടെ പ്രാധാന്യം കണക്കിലെടുത്ത്, ഇത്തരമൊരു അവകാശവാദം പ്രചരിക്കുന്നത് സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നുണ്ട്. എന്നാൽ പ്രചാരണം അടിസ്ഥാനരഹിതമാണെന്നും വൈറൽ വിഡിയോ എഐ നിർമിതമാണെന്നും അന്വേഷണത്തിൽ വ്യക്തമായി. വാസ്തവമറിയാം.

∙ അന്വേഷണം

മഹാ കുംഭമേളയിൽ വാസുകി നാഗ് ദർശനം നൽകി. ഭക്തർക്കിടയിൽ വിശ്വാസത്തിന്റെ ഒരു പ്രളയം ഉയർന്നു! എന്ന കുറിപ്പിനൊപ്പം വൈറൽ  പ്രചരിക്കുന്ന വിഡിയോ കാണാം.

വൈറൽ വിഡിയോ പരിശോധിച്ചപ്പോൾ വിഡിയോയിൽ നിരവധി പൊരുത്തക്കേടുകളും അപാകതകളും കണ്ടെത്തി. കാരണം പ്രയാഗ്‌രാജിന്റെ വാസ്‌തുവിദ്യയും ഭൂപ്രകൃതിയുമായി പൊരുത്തപ്പെടാത്ത പശ്ചാത്തലത്തിൽ വലിയ കെട്ടിടങ്ങൾ വിഡിയോയിൽ ഉണ്ട്. ഇത് വിഡിയോ എഐ നിർമിതമാകാമെന്ന സൂചനകൾ നൽകി. കൂടാതെ വിഡിയോയിലുള്ള പാമ്പിന്റെ വലുപ്പവും നിറവും തമ്മിൽ പൊരുത്തക്കേടുകളുണ്ട്. ദൃശ്യങ്ങളിലെ ആളുകളുടെ അനുപാതവും നദിയിലുള്ളവരുടെ ശാരീരിക പ്രത്യേകതകളും അസ്വാഭാവികമായി വ്യത്യാസപ്പെട്ടിട്ടുണ്ടെന്നും കണ്ടെത്തി. 

പാലത്തിന് പുറത്ത് ആളുകളും ബൈക്കുകളും നീങ്ങുന്നത് പോലുള്ള ദൃശ്യങ്ങളും വിഡിയോയിലുണ്ട്. 

മഹാകുംഭമേളയ്ക്കിടെ ഇങ്ങനെയൊരു സംഭവം നടന്നിരുന്നെങ്കിൽ അത് വലിയ വാർത്തയാകുമായിരുന്നു. ഇത്തരത്തിൽ വിശ്വസനീയമായ റിപ്പോർട്ടുകളോ തെളിവുകളോ ഞങ്ങൾക്ക് ലഭിച്ചില്ല. എന്നാൽ കുംഭമേളയ്ക്കിടെ പാമ്പിനെ കൈകളിൽ പിടിച്ച് അഭ്യാസം കാണിക്കുന്ന ഒരു സന്യാസിയുടെ വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു.വിഡിയോ കാണാം

ഇതല്ലാതെ നദിയിൽ നിന്ന് മഹാ സർപ്പം ഉയർന്നു വന്നെന്ന തരത്തിലുള്ള വാർത്തകളൊന്നും തന്നെ പുറത്തു വന്നിട്ടില്ല. ഇതിൽ നിന്ന് തന്നെ പ്രചാരണം അടിസ്ഥാനരഹിതമാണെന്ന് വ്യക്തമായി.

സ്ഥിരീകരണത്തിനായി വിവിധ എഐ ടൂളുകൾ ഉപയോഗിച്ച് വൈറൽ വിഡിയോയുടെ സ്ക്രീൻഷോട്ടുകൾ ഞങ്ങൾ പരിശോധിച്ചു. വിഡിയോ  എഐ നിർമിത ടൂളുകളുടെ സഹായത്തോടെ നിർമിച്ചതാണെന്ന ഫലങ്ങളാണ് ലഭിച്ചത്. ലഭ്യമായ വിവരങ്ങളിൽ നിന്ന് മഹാകുംഭമേളയ്ക്കിടെ നദിയിൽ നിന്ന് ഭീമാകാരമായ സർപ്പം ഉയർന്നു വന്നെന്ന അവകാശവാദവുമായി പ്രചരിക്കുന്ന വിഡിയോ എഐ നിർമിതമാണ്.

∙ വാസ്തവം

മഹാകുംഭമേളയ്ക്കിടെ നദിയിൽ നിന്ന് ഭീമാകാരമായ സർപ്പം ഉയർന്നു വന്നെന്ന അവകാശവാദവുമായി പ്രചരിക്കുന്ന വിഡിയോ എഐ നിർമിതമാണ്

English Summary: Viral video claiming a giant Snake emerged from the river during the Maha Kumbh Mela is revealed to be AI-generated

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com