ADVERTISEMENT

തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ റിപ്പബ്ലിക് ദിന പരേഡ് നടക്കുന്നതിനിടെ സിറ്റി പൊലീസ് കമ്മിഷണര്‍ തോംസൺ ജോസ് കുഴഞ്ഞുവീണ വിഡിയോ വ്യാപകമായി പ്രചരിച്ചിരുന്നു. പരേഡിനെ അഭിസംബോധന ചെയ്ത് ഗവർണർ സംസാരിക്കുന്നതിനിടെ യായിരുന്നു സംഭവം. എന്നാൽ ഇപ്പോൾ തിരുവനന്തപുരം സിറ്റി പൊലീസ് കമ്മിഷണര്‍ തോംസൺ ജോസ് കുഴഞ്ഞു വീണതിന്റെ 45 സെക്കൻഡ് ദൈർഘ്യമുള്ള വിഡിയോ പങ്കുവച്ച് "ഇന്നലെ, തിരുവനന്തപുരം പൊലീസ് കമ്മിഷണര്‍ തോമസ് ജോസ് കുഴഞ്ഞുവീണ് മരിച്ചു" എന്ന തലക്കെട്ടോടെ നിരവധി പോസ്റ്റുകൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. എന്നാൽ ഈ അവകാശവാദങ്ങൾ വ്യാജമാണെന്ന് അന്വേഷണത്തിൽ വ്യക്തമായി. വസ്തുതയറിയാം.

∙ അന്വേഷണം

Thiruvananthapuram City Police Commissioner Thomson Jose unfortunately collapsed and died as part of the Republic Day celebrations yesterday എന്ന കുറിപ്പിനൊപ്പമാണ് ഒരു പോസ്റ്റ്

Today is not yours.This moment is not yours.What the actual hell is going on. Every heart stops reasons pollution food lifestyle...Thiruvananthapuram City Police Commissioner Thomas Kuppakuli has died എന്ന കുറിപ്പാണ് പ്രചരിക്കുന്ന മറ്റൊരു പോസ്റ്റിലുള്ളത്.

Please, young people, who are 20 to 60 years, donate blood once in three or four months. Your hearts will be in safe zone എന്ന മുന്നറിയിപ്പുമായാണ് വേറെ ചില പോസ്റ്റുകള്‍ പ്രചരിക്കുന്നത്

പ്രചരിക്കുന്ന പോസ്റ്റുകൾ പലതും തെലുങ്കിലാണ് . സിറ്റി പൊലീസ് കമ്മീഷണർ ഹൃദയാഘാതം വന്ന് കുഴഞ്ഞു വീണ് മരിച്ചതായാണ് വൈറൽ  പോസ്റ്റുകളിലെ പ്രചാരണം

വൈറൽ വിഡിയോ പരിശോധിച്ചപ്പോൾ വിഡിയോകളുടെയെല്ലാം താഴെയായി ഇടതുവശത്ത് മനോരമ ന്യൂസിന്റെ ലോഗോ കാണാം. ഈ സൂചനയുപയോഗിച്ച്, ഇൻസ്റ്റഗ്രാമിൽ മനോരമ ന്യൂസ് ചാനൽ പങ്കിട്ട യഥാർത്ഥ വിഡിയോ ലഭിച്ചു. "റിപ്പബ്ലിക് ദിനാഘോഷത്തിനിടെ തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണർ തോംസൺ ജോസ് കുഴഞ്ഞുവീണു." എന്ന കുറിപ്പിനൊപ്പമാണ് പോസ്റ്റ്. 

കൂടുതൽ കീവേഡുകളുടെ തിരയലിൽ ഇതുമായി ബന്ധപ്പെട്ട് മനോരമ ന്യൂസ് നൽകിയ വാർത്താ റിപ്പോർട്ട് ലഭിച്ചു.

തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ റിപ്പബ്ലിക് ദിന പരേഡ് നടക്കുന്നതിനിടെ സിറ്റി പൊലീസ് കമ്മിഷണര്‍ കുഴഞ്ഞുവീണു. പരേഡിനെ അഭിസംബോധന ചെയ്ത് ഗവർണർ സംസാരിക്കുന്നതിനിടെയാണ് സംഭവം. സിറ്റി പൊലീസ് കമ്മിഷണർ തോംസൺ ജോസാണ് കുഴഞ്ഞുവീണത്. കമ്മീഷണറെ ഉടന്‍തന്നെ സഹപ്രവർത്തകർ ആംബുലൻസിലേക്ക് മാറ്റി. പ്രാഥമിക ശുശ്രൂഷയ്ക്ക് ശേഷം അദ്ദേഹം തിരിച്ചെത്തി. ഗവർണർ പരേഡ് വീക്ഷിക്കുമ്പോൾ അദ്ദേഹത്തിന്റെ സമീപത്തു നിൽക്കുകയായിരുന്നു കമ്മിഷണർ. വിവിധ സേനാ വിഭാഗങ്ങളുടെ സല്യൂട്ട് സ്വീകരിച്ച ശേഷം ഗവർണർ പ്രസംഗിക്കാനായി വന്ന സമയത്താണ് കമ്മീഷണർ കുഴഞ്ഞുവീണത്. മുന്നിലേക്കു മറിഞ്ഞു വീണ അദ്ദേഹത്തെ, സഹപ്രവർത്തകർ ഓടിയെത്തി ആംബുലൻസിലേക്ക് മാറ്റുകയായിരുന്നു എന്നാണ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്.പ്രാഥമിക ശുശ്രൂഷയ്ക്ക് ശേഷം അദ്ദേഹം തിരിച്ചെത്തിയതായി റിപ്പോർട്ടിൽ എടുത്തു പറയുന്നുണ്ട്.

സംഭവത്തിന്റെ കൂടുതൽ വിശദാംശങ്ങൾക്കായി ഞങ്ങൾ സിറ്റി പോലീസ് കമ്മീഷണറുടെ ഓഫീസുമായി ബന്ധപ്പെട്ടു. രാവിലെ മുതൽ പരേഡ് ഗ്രൗണ്ടിലുണ്ടായിരുന്ന സിറ്റി പൊലീസ് കമ്മിഷണർ രക്തസമ്മർദ്ദം കുറഞ്ഞതിനെ തുടർന്ന് കുഴഞ്ഞുവീഴുകയായിരുന്നു. പ്രഭാതഭക്ഷണം കഴിക്കാതിരുന്നതും കൂടുതൽ ക്ഷീണിതനാക്കി. കുഴഞ്ഞുവീണ അദ്ദേഹത്തിന് പ്രാഥമിക വൈദ്യസഹായം നൽകിയിരുന്നു. പിന്നീട് വീണ്ടും അദ്ദേഹം ചടങ്ങ് നടന്ന വേദിയിലെത്തിയിരുന്നു. അതല്ലാതെ മറ്റ് ഗുരുതര ആരോഗ്യ പ്രശ്നങ്ങളൊന്നും  അദ്ദേഹത്തിനില്ല. വ്യാജ പ്രചാരണങ്ങൾ നടത്തുന്നവർക്കെതിരെ നടപടിയെടുക്കും. ഡ്യൂട്ടിയിൽ സജീവമായി അദ്ദേഹം ഇപ്പോൾ തലസ്ഥാനത്ത് തന്നെയുണ്ട്. ഓഫീസ് വൃത്തങ്ങൾ അറിയിച്ചു.

ലഭ്യമായ വിവരങ്ങളിൽ നിന്ന് തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണർ തോംസൺ ജോസ് റിപ്പബ്ലിക് ദിനാഘോഷ ചടങ്ങിനിടെ കുഴഞ്ഞുവീണതുമായി ബന്ധപ്പെട്ട പ്രചാരണങ്ങളെല്ലാം വ്യാജമാണെന്ന് വ്യക്തമായി.

∙ വാസ്തവം

തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണർ തോംസൺ ജോസ് റിപ്പബ്ലിക് ദിനാഘോഷ ചടങ്ങിനിടെ കുഴഞ്ഞുവീണതുമായി ബന്ധപ്പെട്ട പ്രചാരണങ്ങളെല്ലാം അടിസ്ഥാനരഹിതമാണ്. രക്തസമ്മർദ്ദം കുറഞ്ഞതിനെ തുടർന്നാണ് കമ്മീഷണർ കുഴഞ്ഞുവീണത്. പ്രാഥമിക വൈദ്യസഹായം നേടിയ കമ്മീഷണർ ആരോഗ്യം വീണ്ടെടുത്ത് ഡ്യൂട്ടിയിൽ തിരിച്ചെത്തിയിട്ടുണ്ട്.

English Summary:

Rumors surrounding Thiruvananthapuram City Police Commissioner Thomson Jose collapsing during Republic Day celebrations are baseless. The police commissioner is reportedly in good health

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com