രോഹിത് ശർമയ്ക്ക് പാക്കിസ്ഥാനിൽ നൽകിയ സ്വീകരണം! പ്രചരിക്കുന്ന വിഡിയോയുടെ വാസ്തവമറിയാം | Fact Check
.jpg?w=1120&h=583)
Mail This Article
ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ രോഹിത് ശർമ വിമാനത്തിൽ നിന്ന് ഇറങ്ങുന്നതിന്റെ ഒരു വിഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. പുരുഷന്മാരുടെ ഐസിസി ചാംപ്യൻസ് ട്രോഫിയുമായി ബന്ധപ്പെടുത്തി, രോഹിത് ശർമ്മയെ പാക്കിസ്ഥാന്‍ സ്വാഗതം ചെയ്യുന്നതിന്റേതെന്ന അവകാശവാദത്തോടെയാണിത് പ്രചരിക്കുന്നത്. ഐസിസി പുരുഷന്മാരുടെ ചാമ്പ്യൻസ് ട്രോഫി 2025 ഫെബ്രുവരി 19 മുതൽ മാർച്ച് 9 വരെ പാക്കിസ്ഥാനിലും യുണൈറ്റഡ് അറബ് എമിറേറ്റ്‌സിലും (യുഎഇ) ആയിട്ടാണ് നടക്കുക. എന്നാൽ, പ്രചരിക്കുന്ന അവകാശവാദം തെറ്റാണെന്ന് അന്വേഷണത്തിൽ കണ്ടെത്തി. വാസ്തവമറിയാം.

∙ അന്വേഷണം
'Rohit Sharma Welcome to Pakistan' എന്നെഴുതിയ ഒരു വിഡിയോയാണ് പ്രചരിക്കുന്നത്. ഗൂഗിളിൽ നടത്തിയ റിവേഴ്സ് ഇമേജ് സെർച്ചിൽ നിന്നും 2024 ഒക്‌ടോബറിലും നിരവധി അക്കൗണ്ടുകൾ ഇതേ വിഡിയോ പോസ്റ്റ് ചെയ്തിട്ടുണ്ടെന്ന് കണ്ടെത്തി. 'The grand welcome of boss Rohit Sharma at Rashin Maharashtra' എന്നാണ് 2024 ഒക്റ്റോബർ 3ന് ഇന്‍സ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിട്ടുള്ള ഒരു വിഡിയോയുടെ അടിക്കുറിപ്പ്. എക്സിൽ കണ്ടെത്തിയ ഒരു പോസ്റ്റിലും മഹാരാഷ്ട്രയിൽ നിന്നുള്ളതാണ് ഈ വിഡിയോ എന്നാണ് എഴുതിയിട്ടുള്ളത്.

ശേഷം, കീവേർഡുകള്‍ ഉപയോഗിച്ച് നടത്തിയ അന്വേഷണത്തിൽ നിന്നും പ്രചരിക്കുന്ന വിഡിയോ മാഹാരാഷ്ട്രയിൽ നിന്നുള്ളതാണെന്ന് സ്ഥിരീകരിക്ക തക്ക വാർത്താ റിപ്പോർട്ടുകൾ ലഭിച്ചു. നവഭാരത് ടൈംസിന്റെ വാർത്തയിൽ പറയുന്നത് പ്രകാരം, രോഹിത് ശർമ മഹാരാഷ്ട്രയിലെ റാഷിനിൽ സ്പോർട്ട്സ് കോംപ്ലെക്സിന് തറക്കല്ലിടുന്നതിനായി പോയിട്ടുണ്ടെന്ന് വ്യക്തമായി. ഇപ്പോൾ പ്രചരിക്കുന്ന അതേ വിഡിയോ ഉൾപ്പെടുന്ന ഇവരുടെ എക്സ് പോസ്റ്റും വാർത്തയില്‍ കാണാം.
പാക്കിസ്ഥാനിലും ഇന്ത്യയിലുമായിട്ടാണ് ഐസിസി ചാമ്പ്യൻസ് ട്രോഫി മത്സരങ്ങൾ നടക്കുന്നതെങ്കിലും, രാഷ്ട്രീയ–സുരക്ഷാ പ്രശ്നങ്ങൾ കാരണം ഇന്ത്യയുടെ മത്സരങ്ങൾ ദുബായിൽ മാത്രമാണ് നടത്തുക.
ശേഷം, ദൈനിക് ജാഗരണിന്റെ സ്പോർട്ട്സ് എഡിറ്റർ അഭിഷേക് ത്രിപാഠിയെ ബന്ധപ്പെട്ടു. രോഹിത് ശർമയുടെ പ്രചരിക്കുന്ന വിഡിയോ ഇപ്പോഴത്തേതല്ല എന്നും, ചാമ്പ്യൻസ് ട്രോഫിയിൽ ഇന്ത്യൻ ടീം പാകിസ്ഥാനിൽ കളിക്കുന്നില്ലെന്നും അദ്ദേഹം സ്ഥിരീകരിച്ചു.
∙ വാസ്തവം
2024 ഒക്ടോബർ 3ന് മഹാരാഷ്ട്രയിലെ റാഷിനിൽ ഒരു സ്‌പോർട്‌സ് കോംപ്ലക്‌സിന്റെ തറക്കല്ലിടൽ ചടങ്ങിൽ രോഹിത് ശർമ പങ്കെടുക്കാനെത്തിയതിന്റെ വിഡിയോയാണ് പാക്കിസ്ഥാനിൽ നിന്നുള്ളതെന്ന തരത്തിൽ തെറ്റായി പ്രചരിക്കുന്നത്. മാത്രമല്ല, ചാംപ്യൻസ് ട്രോഫിയിൽ ഇന്ത്യയുടെ എല്ലാ മത്സരങ്ങളും ദുബായിലാണ് കളിക്കുക, പാക്കിസ്ഥാനിൽ അല്ല.
(വ്യാജ പ്രചാരണങ്ങൾ തടയാൻ രൂപീകരിച്ച ശക്തി കലക്ടീവിന്റെ ഭാഗമായി വിശ്വാസ് ന്യൂസ് പ്രസിദ്ധീകരിച്ച ഫാക്ട്ചെക്കിൽ നിന്ന്)