ADVERTISEMENT

ബറോസിന്റെ രണ്ടാം ഭാഗം ഉടനെ ഉണ്ടാകുമോയെന്ന ചോദ്യത്തിന്, മോഹൻലാൽ മാധ്യമങ്ങളോട് കയർക്കുന്നു എന്ന അവകാശവാദത്തോടെ ഒരു വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. നിങ്ങൾക്ക് നാണമുണ്ടോ ഇങ്ങനെയുള്ള അനാവശ്യ ചോദ്യങ്ങൾ ചോദിക്കാനെന്ന് മോഹൻലാൽ മാധ്യമങ്ങളോട് ചോദിച്ചെന്നാണ് പ്രചാരണം.

വിഡിയോയുടെ വസ്തുതാ പരിശോധനയ്ക്കായി ഞങ്ങളുടെ ടിപ്‌ലൈനിലും സന്ദേശം ലഭിച്ചു.  പ്രചാരത്തിലുള്ള വിഡിയോ എഡിറ്റഡാണെന്ന് അന്വേഷണത്തിൽ  വ്യക്തമായി. 2018ൽ കന്യാസ്ത്രീകളുടെ സമരത്തെക്കുറിച്ചുള്ള ചോദ്യത്തിനുള്ള മോഹൻലാലിന്റെ മറുപടിയാണ് എഡിറ്റ് ചെയ്ത് തെറ്റായി പ്രചരിപ്പിക്കുന്നത്. വാസ്തവമറിയാം.

∙ അന്വേഷണം

സമൂഹമാധ്യമങ്ങളിൽ നടത്തിയ കീവേർഡ് പരിശോധനയിൽ നിരവധി പേർ ഇതേ വിഡിയോ ഷെയർ ചെയ്തതായി കണ്ടു. "ബറോസ് സെക്കന്റ് പാർട്ടിനെകുറിച്ച് ചോദിച്ചപ്പോൾ പൊട്ടിത്തെറിച്ചു ലാലേട്ടൻ" എന്ന കുറിപ്പിനും 'നാണം ഉണ്ടൊടെ നിങ്ങൾക്ക്' എന്ന തലക്കെട്ടിനുമൊപ്പം   പ്രചരിക്കുന്ന പോസ്റ്റ് കാണാം 

വൈറൽ വിഡിയോയിൽ ഏഷ്യാനെറ്റ് ന്യൂസിന്റെ ലോഗോ കാണാം.  വിഡിയോയിലെ സൂചനകളിൽ നിന്ന്  നടത്തിയ കീവേർഡ് പരിശോധനയിൽ   മനോരമ ഓൺലൈൻ  'ആ ചോദ്യത്തിൽ ക്ഷുഭിതനായി മോഹന്‍ലാൽ; വിഡിയോ' എന്ന തലക്കെട്ടിൽ 2018 സെപ്റ്റംബർ 15ന് പ്രസിദ്ധീകരിച്ച വാർത്താ റിപ്പോർട്ടാണ് ലഭിച്ചത്. ചടങ്ങിന് ശേഷം സംസാരിക്കുന്നതിനിടയിലാണ് മാധ്യമപ്രവര്‍ത്തകരിൽ ഒരാൾ കന്യാസ്ത്രീമാർ നടത്തുന്ന സമരത്തെക്കുറിച്ച് മോഹൻലാലിന്റെ അഭിപ്രായം ചോദിച്ചതെന്നും അതിനാണ് താരം ഇത്തരത്തിലൊരു മറുപടി നൽകിയതെന്നും റിപ്പോർട്ടിൽ വ്യക്തമായി പറയുന്നുണ്ട്. 

ഇതേ ദൃശ്യങ്ങൾ ഉൾപ്പെട്ട ഏഷ്യാനെറ്റ് ന്യൂസിന്റെ യഥാർഥ വിഡിയോയാണ് പിന്നീട് ഞങ്ങൾ തിരഞ്ഞത്. 2018 സെപ്റ്റംബർ 15–ന് "'Aren't you ashamed?': Mohanlal snaps at reporter when asked about Nun Rape case" എന്ന തലക്കെട്ടോടെ ഏഷ്യാനെറ്റ് ന്യൂസ് യൂട്യൂബിൽ പങ്കുവച്ച വിഡിയോ ലഭിച്ചു.   പ്രളയബാധിത പ്രദേശങ്ങളിലേയ്ക്ക് ദുരിതാശ്വാസ സാമഗ്രികളെത്തിക്കാൻ നടൻ മോഹൻലാലും രംഗത്ത്.  വിശ്വശാന്തി ഫൗണ്ടേഷന്റെ സഹായത്തോടെ ദുബായിൽ നിന്ന് ശേഖരിച്ച അവശ്യ വസ്തുക്കൾ പത്തനംതിട്ട, ആലപ്പുഴ മേഖലകളിൽ എത്തിക്കുന്നതിന്റെ ഭാഗമായി താരം കൊച്ചിയിൽ എത്തിയപ്പോൾ മാധ്യമപ്രവർത്തകർ കന്യാസ്ത്രീ സമരത്തെക്കുറിച്ച് ചോദിച്ചപ്പോഴാണ്  ഈ പ്രതികരണമെന്ന് റിപ്പോർട്ടിൽ പറയുന്നുണ്ട്. നല്ലൊരു കാര്യം നടക്കുമ്പോൾ നിങ്ങൾക്ക് നാണമുണ്ടോ ഇങ്ങനെയുള്ള ആവശ്യമില്ലാത്ത കാര്യങ്ങൾ ചോദിക്കാൻ, കന്യാസ്ത്രീ എന്ത് ചെയ്യണം. അതും ഇതുമായിട്ട് എന്താ ബന്ധം" എന്നാണ് മാധ്യമപ്രവർത്തകരോട് മോഹൻലാൽ ചോദിക്കുന്നത്. വിഡിയോ കാണാം.

യഥാർഥ വിഡിയോയിലെ കന്യാസ്ത്രിയെക്കുറിച്ചുള്ള ചോദ്യത്തിന്റെ ഭാഗം ഒഴിവാക്കി അവിടെ ബറോസിന്റെ സെക്കന്റ് പാർട്ട് ഉടനെ ഉണ്ടാകുമോ എന്ന ചോദ്യം എഡിറ്റ് ചെയ്ത് ചേർത്ത് കന്യാസ്ത്രി സമരത്തെക്കുറിച്ച് മറുപടി പറയുന്ന ഭാഗവും യഥാർഥ വിഡിയോയിലെ മറ്റ് ചില ദൃശ്യങ്ങളും കൂട്ടിച്ചേർത്താണ് വൈറൽ വിഡിയോ നിർമിച്ചിരിക്കുന്നത്. 

മാധ്യമപ്രവർത്തകരോട് ക്ഷോഭിച്ച സംഭവത്തിൽ ക്ഷമ ചോദിച്ച് പിന്നീട് മോഹൻലാൽ ഫെയ്‌സ്ബുക്കിൽ ഒരു കുറിപ്പും പങ്കുവച്ചിരുന്നു  ലഭ്യമായ വിവരങ്ങളിൽ നിന്നും ബറോസ് രണ്ടാം ഭാഗത്തെക്കുറിച്ചുള്ള ചോദ്യത്തിന് മോഹൻലാൽ ക്ഷുഭിതനായി എന്ന അവകാശവാദത്തോടെ പ്രചരിക്കുന്ന വിഡിയോ എഡിറ്റ് ചെയ്തതാണ്.

∙ വാസ്തവം

ബറോസ് രണ്ടാം ഭാഗത്തെക്കുറിച്ചുള്ള ചോദ്യത്തിന് മോഹൻലാൽ ക്ഷുഭിതനായി എന്ന അവകാശവാദത്തോടെ പ്രചരിക്കുന്ന വൈറൽ വിഡിയോ എഡിറ്റ് ചെയ്തതാണ്. കന്യാസ്ത്രീകളുടെ സമരത്തെക്കുറിച്ചുള്ള ചോദ്യത്തിന് മോഹൻലാൽ നൽകിയ മറുപടി എഡിറ്റ് ചെയ്താണ് പ്രചരിപ്പിക്കുന്നത്.

English Summary:

A viral video claiming Mohanlal reacted angrily to questions about Barros 2 is fake. The video is an edited version of his response regarding the nun's protest

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com