ADVERTISEMENT

ആറാം നൂറ്റാണ്ട് മുതൽ‍ നിലനിന്നിരുന്ന ഒരു പതിവാണ്, പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ ദൈവത്തിന് വിവാഹത്തിനായി സമർപ്പിക്കുന്ന ദേവദാസി സമ്പ്രദായം. 1988ൽ നിയമവിരുദ്ധമാക്കിയതാണെങ്കിലും ചില സംസ്ഥാനങ്ങളിൽ ദേവദാസി പതിവ് ഇപ്പോഴും നിലനിൽക്കുന്നുണ്ടെന്ന് ചില റിപ്പോർട്ടുകളിൽ പറയുന്നു. ഇത്തരത്തിൽ, ദേവദാസി പതിവ് തെക്കൻ സംസ്ഥാനങ്ങളിൽ ഇപ്പോഴും നിലനിൽക്കുന്നു എന്ന അവകാശവാദത്തോടെ ഒരു വിഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. പരമ്പരാഗത ദക്ഷിണേന്ത്യൻ വേഷത്തിൽ പൂമാലകള്‍ അണിഞ്ഞ് ഒരുമിച്ച് ഇരിക്കുന്ന ഒരു പുരുഷനെയും സ്ത്രീയെയും ഈ വിഡിയോയിൽ കാണാം. എന്നാൽ, പ്രചരിക്കുന്ന അവകാശവാദവും വിഡിയോയും തമ്മിൽ ഒരു ബന്ധവുമില്ല എന്ന് അന്വേഷണത്തിൽ കണ്ടെത്തി. വാസ്തവമറിയാം.

പ്രചരിക്കുന്ന ഒരു പോസ്റ്റിന്റെ ആർക്കൈവ് ലിങ്ക്

∙ അന്വേഷണം

പരിശോധിച്ചപ്പോൾ, പ്രധാനമായും വടക്കേന്ത്യയിൽ നിന്നുള്ള സമൂഹമാധ്യമ അക്കൗണ്ടുകളിൽ നിന്നാണ് പ്രചരിക്കുന്ന വിഡിയോ പങ്കുവച്ചിട്ടുള്ളത്. '1950 വരെ ഇന്ത്യയിൽ ഈ പതിവ് നിലനിന്നിരുന്നു; ഇപ്പോഴും തെക്കൻ ഇന്ത്യയിൽ ഇത് നിലനിൽക്കുന്നുണ്ടെന്ന് ആളുകൾ പറയുന്നു! ഇത് കണ്ടാൽ സ്ത്രീകൾ അനുഭവിച്ച ചൂഷണം എത്രത്തോളം ആയിരിക്കാം എന്ന് മനസ്സിലാക്കാം. ദളിത് സ്ത്രീകളെ മാത്രമാണ് ഈ പതിവിലേക്ക് കൊണ്ടുവന്നിരുന്നതെന്നാണ് കേട്ടത്!' എന്നാണ് ഹിന്ദിയിൽ പ്രചരിക്കുന്ന പോസ്റ്റുകളിലെ അടിക്കുറിപ്പിന്റെ മലയാള പരിഭാഷ.

വിഡിയോയില്‍ നിന്നും കീഫ്രെയിമുകളെടുത്തുള്ള റിവേഴ്സ് ഇമേജ് സെർച്ചാണ് ആദ്യം ചെയ്തത്. ലഭിച്ച വിവരങ്ങൾ പ്രകാരം, അഭിനേതാക്കളായ ദിവ്യ ശ്രീധറിന്റെയും ക്രിസ് വേണുഗോപാലിന്റെയും വിവാഹത്തിന്റെ ദൃശ്യങ്ങളാണ് പ്രചരിക്കുന്നതെന്ന് കണ്ടെത്തി. 2024 ഒക്റ്റോബറിൽ ഗുരുവായൂരിൽ വച്ചായിരുന്നു ഇരുവരുടെയും വിവാഹം. ഇവരുടെ വിവാഹത്തെക്കുറിച്ചുള്ള വാർത്തകളും വിഡിയോകളും അന്വേഷണത്തിൽ കണ്ടെത്തി.

ഇതില്‍ നിന്നും, പ്രചരിക്കുന്ന അവകാശവാദം തെറ്റാണെന്നും വിഡിയോയ്ക്ക് അവകാശവാദവുമായി ബന്ധമില്ലെന്നും സ്ഥിരീകരിച്ചു.

∙ വാസ്തവം

പ്രചരിക്കുന്ന അവകാശവാദം തെറ്റാണ്. ദക്ഷിണേന്ത്യയിൽ നടക്കുന്ന ദേവദാസി സമ്പ്രദായത്തിന്റേതെന്ന തരത്തിൽ പ്രചരിക്കുന്നത് മലയാളത്തിലെ അഭിനേതാക്കളുടെ വിവാഹ ദൃശ്യങ്ങളാണ്.

(വ്യാജപ്രചാരണങ്ങൾ തടയാൻ രൂപീകരിച്ച ശക്തി കലക്ടീവിന്റെ  ഭാഗമായി തെലുഗു പോസ്റ്റ് പ്രസിദ്ധീകരിച്ച ഫാക്ട്ചെക്കിൽ നിന്ന്)

English Summary:

Wedding video of Malayalam actors Divya Sreedhar and Kris Venugopal falsely shared as practice of Devadasi system in South India.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com