ശിവരാത്രിക്ക് കടുവകള്‍ക്ക് മാംസം വിളമ്പി; എബിവിപിക്കാർ മൃഗശാല ആക്രമിച്ചോ? | Fact Check
.jpg?w=1120&h=583)
Mail This Article
ശിവരാത്രി ദിനത്തിൽ കടുവകൾക്ക് മാംസാഹാരം നൽകിയ മൃഗശാല എബിവിപിക്കാര്‍ ആക്രമിച്ചുവെന്ന അവകാശവാദത്തോടെ ഒരു വാർത്തയുടെ സ്ക്രീന്‍ഷോട്ട് പ്രചരിക്കുന്നുണ്ട്. 'ദ് സവാള വട' എന്നാണ് ചിത്രത്തിലെ പത്രത്തിന്റെ പേര്. കടുവകളെയും, അഞ്ച് മനുഷ്യരെയും ഇതിൽ നൽകിയിരിക്കുന്ന ചിത്രത്തിൽ കാണാം. എന്നാലിത് വ്യാജ പ്രചാരണമാണെന്ന് അന്വേഷണത്തിൽ കണ്ടെത്തി. വാസ്തവമറിയാം.
∙ അന്വേഷണം
'ABVP attacks Zoo for serving non-veg to tigers on Maha Shivaratri' എന്നാണ് പ്രചരിക്കുന്ന വാർത്താ ചിത്രത്തിന്റെ തലക്കെട്ട്. പരിശോധിച്ചപ്പോൾ, നിരവധി പേർ പ്രസ്തുത ചിത്രം പങ്കുവച്ചിട്ടുള്ളതായി കണ്ടെത്തി. ചിത്രം ശ്രദ്ധാപൂർവ്വം വിശകലനം ചെയ്തപ്പോൾ, മുകളിൽ വലത് കോണിൽ 'This Might Be Satire' എന്ന് എഴുതിയിരിക്കുന്നത് കണ്ടെത്തി. ഇത് എടുത്തുകാണിക്കുന്ന ഒരു സ്ക്രീൻഷോട്ട് ചുവടെയുണ്ട്.

ശേഷം,‘The Savala Vada’ എന്ന് പരിശോധിച്ചപ്പോള്‍, അവരുടെ ഇന്‍സ്റ്റാഗ്രാം അക്കൗണ്ട് കണ്ടെത്തി. ഇവരുടെ ബയോയിൽ ‘Satire/parody’ എന്നെഴുതിയിട്ടുണ്ട്. കൂടാതെ, വിനോദത്തിനായി ആക്ഷേപഹാസ്യ ഉള്ളടക്കം പതിവായി പോസ്റ്റ് ചെയ്യുകയും ചെയ്യുന്നതായി കണ്ടെത്തി.

പ്രചരിക്കുന്ന ചിത്രം, 2025 ഫെബ്രുവരി 28ന് ഇവർ പോസ്റ്റ് ചെയ്തിട്ടുണ്ട്. മറ്റൊരു ചിത്രം ഉൾപ്പെടെയാണ് ഇവര്‍ ഇത് പോസ്റ്റ് ചെയ്തിട്ടുള്ളത്. സൗത്ത് ഏഷ്യൻ യൂണിവേഴ്സിറ്റിയുടെ പേര് അഖണ്ഡ് ഭാരത് യൂണിവേഴ്സിറ്റി എന്നാക്കിയെന്നാണ് രണ്ടാമത്തെ ചിത്രത്തിലുള്ളത്. പോസ്റ്റിന്റെ കമന്റുകളില്‍ ഇത് ആക്ഷേപഹാസ്യമാണെന്ന് പറയുന്നുണ്ട്. പതിവായി രാഷ്ട്രീയ ആക്ഷേപഹാസ്യ പോസ്റ്റുകള്‍ പങ്കുവയ്ക്കുന്നവരാണിവർ.

പോസ്റ്റിന്റെ ആധികാരികത പരിശോധിക്കുന്നതിനായി ഗൂഗിളിൽ കീവേർഡ് സെർച്ച് നടത്തി. പ്രചരിക്കുന്ന വാർത്തയിൽ പറയുന്ന കാര്യങ്ങളുമായി ബന്ധപ്പെട്ട റിപ്പോർട്ടുകളൊന്നും ലഭിച്ചില്ല. ഇതിൽ നിന്നും, പ്രചരിക്കുന്നത് യഥാർഥ വാര്‍ത്തയല്ലെന്ന് സ്ഥിരീകരിച്ചു.
∙ വാസ്തവം
ശിവരാത്രി ദിനത്തിൽ കടുവൾക്ക് മാംസാഹാരം നൽകിയ മൃഗശാല എബിവിപിക്കാര്‍ ആക്രമിച്ചുവെന്നത് വ്യാജ പ്രചാരണമാണ്. പ്രചരിക്കുന്നത് യഥാർഥ വാർത്തയല്ല, മറിച്ച് 'ദ് സവാള വട' എന്ന പാരഡി അക്കൗണ്ടിന്റെ ഒരു ആക്ഷേപഹാസ്യ പോസ്റ്റാണ്.
(വ്യാജപ്രചാരണങ്ങൾ തടയാൻ രൂപീകരിച്ച ശക്തി കലക്ടീവിന്റെ ഭാഗമായി പിടിഐ പ്രസിദ്ധീകരിച്ച ഫാക്ട്ചെക്കിൽ നിന്ന്)