ADVERTISEMENT

അമ്മാവന്‍ സ്വന്തം മരുമകളെ വിവാഹം കഴിച്ചുവെന്ന അവകാശവാദത്തോടെ ഒരു വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ഇസ്‌ലാമിക രീതിയിലുള്ള തൊപ്പി ധരിച്ച യുവാവും ഹിജാബ് ധരിച്ച ഒരു സ്ത്രീയും ഉൾപ്പെടുന്നതാണ് പ്രചരിക്കുന്ന വീഡിയോ. അടുത്ത രക്തബന്ധമുള്ള ഇരുവരും വിവാഹം കഴിച്ചതിനെ കുടുംബം അംഗീകരിക്കുന്നില്ലെന്നും മറ്റെന്തെങ്കിലും രീതിയിലുള്ള ഇടപെടലുകൾ തടയാൻ വേണ്ടിയാണ് ഇത്തരത്തിൽ വിഡിയോ എടുക്കുന്നതെന്നും ഇതിൽ പറയുന്നു. ഇത്തരം വിവാഹം ഇസ്‌ലാം മതത്തിൽ മാത്രമേ നടക്കൂ എന്നും അവകാശവാദത്തിലുണ്ട്. എന്നാൽ, ഇത് തെറ്റായ പ്രചാരണമാണെന്ന് അന്വേഷണത്തിൽ കണ്ടെത്തി. വാസ്തവമറിയാം

∙ അന്വേഷണം

പ്രചരിക്കുന്ന പോസ്റ്റിലെ അവകാശവാദത്തിന്റെ പരിഭാഷ ഇപ്രകാരമാണ്, 'മൂത്ത സഹോദരന്റെ മകളുമായുള്ള വിവാഹം, ഇത് ഇസ്‌ലാമിൽ മാത്രമേ സാധ്യമാകൂ!'.

വിഡിയോയിൽ നിന്നുള്ള കീഫ്രെയിമുകളെടുത്ത് നടത്തിയ റിവേഴ്സ് ഇമേജ് സെർച്ചിൽ നിന്നും, പ്രചരിക്കുന്ന വിഡിയോയുടെ ദൈർഘ്യമുള്ള പകർപ്പ് ഫേയ്‌സ്ബുക്കിൽ നിന്ന് ലഭിച്ചു. അങ്കിത കരോട്ടിയ എന്ന ഡിജിറ്റൽ ക്രിയേറ്ററുടെ പേജിൽ 2025 ഫെബ്രുവരി 23നാണ് ഇത് പോസ്റ്റ് ചെയ്തിട്ടുള്ളത്. ഇതിൽ 5:59 ആകുമ്പോൾ ഒരു മുന്നറിയിപ്പ് നൽകിയിട്ടുള്ളത് ശ്രദ്ധയിൽപ്പെട്ടു.“This video is purely made for entertainment purposes only. It has no intention to disrespect or defame anyone based on race, colour, ancestry, national origin, ethnic group identification, age, religion, marital or parental status, physical or mental disability, sex, sexual orientation, gender, gender identity, or expression.” എന്നാണ് വിഡിയോയിലെഴുതിയിട്ടുള്ളത്. വിനോദത്തിന് വേണ്ടി മുൻകൂട്ടി തയ്യാറാക്കിയ തിരകഥയനുസരിച്ച് ചിത്രീകരിച്ച വിഡിയോയാണിതെന്ന് ഇതിൽ നിന്നും വ്യക്തമായി. 

ഇവരുടെ യൂട്യൂബ് ചാനലില്‍ ഇതുൾപ്പെടെ നിരവധി വിഡിയോകളുള്ളതായി കണ്ടെത്തി. പരിശോധിച്ചപ്പോൾ, വിഡിയോയിലെ മുസ്‌ലിം വേഷധാരിയായ ആൾ സമാനമായി ഈ ചാനലിലെ നിരവധി വിഡിയോകളിൽ‌ അഭിനയിച്ചിട്ടുണ്ടെന്നും വ്യക്തമായി.

ഇതുപോലുള്ള വിവാഹം ഇസ്‌ലാമിൽ അനുവദിക്കുന്നുണ്ടോ?

ഒസ്മാനിയ സർവകലാശാലയിലെ ഇസ്‌ലാമിക പഠന അസിസ്റ്റന്റ് പ്രൊഫസർ അബ്ദുസ് സമദുമായി സംസാരിച്ചു, ഒരാളുടെ ആദ്യ അമ്മാവനെ (അച്ഛന്റെയോ അമ്മയുടെയോ സഹോദരൻ) വിവാഹം ചെയ്യുന്നത് ഇസ്‌ലാമിൽ നിഷിദ്ധമാണെന്ന് അദ്ദേഹം വ്യക്തമാക്കി. 'ഖുർആനിലെ സൂറ അന്‍ നിസാ (Surah An-Nisa) പ്രകാരം, വിവാഹത്തിന്റെ നിയമങ്ങളും ചട്ടങ്ങളും, ആരെ വിവാഹം കഴിക്കാം, ആരെ വിവാഹം കഴിക്കരുത് എന്നിവ ഉൾപ്പെടെ, ആയത്ത് 23–33ൽ വ്യക്തമായി വിവരിച്ചിട്ടുണ്ട്. ഇസ്‌ലാമിലെ എല്ലാ വിഭാഗങ്ങളിലും പിതാവ്, മകൻ, സഹോദരൻ, പിതൃസഹോദരൻ, മാതൃസഹോദരൻ എന്നിവരുമായുള്ള വിവാഹം കർശനമായി നിരോധിച്ചിരിക്കുന്നുവെന്ന് ഈ നിയമങ്ങൾ പറയുന്നു.' എന്നിരുന്നാലും, അകന്ന ബന്ധുക്കളെ വിവാഹം ചെയ്യുന്നത് അനുവദനീയമാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. നിരവധി ഇസ്‌ലാമിക വെബ്‌സൈറ്റുകളിലും ഇതേ കുറിച്ച് പരിശോധിച്ചു. അച്ഛൻ, മകൻ, സഹോദരൻ, പിതൃസഹോദരൻ, മാതൃസഹോദരൻ, മുത്തച്ഛൻ, ചെറുമകൻ, മരുമക്കള്‍ (സഹോദരന്റെയോ സഹോദരിയുടെയോ മകൻ) പോലുള്ള അടുത്ത ബന്ധുക്കളെ വിവാഹം ചെയ്യുന്നതിന് വിലക്കുണ്ടെന്ന് കണ്ടെത്തി. ഇതിൽ നിന്നും, പ്രചാരണം തെറ്റാണെന്ന് സ്ഥിരീകരിച്ചു.

∙ വാസ്തവം

വിനോദത്തിനായി ചിത്രീകരിച്ച വിഡിയോയാണ് അമ്മാവനെ വിവാഹം കഴിച്ച മരുമകൾ എന്ന അവകാശവാദത്തോടെ പ്രചരിക്കുന്നത്. കൂടാതെ, ഇസ്‌ലാമിൽ ഇത്തരം വിവാഹങ്ങൾ നിരോധിച്ചിട്ടുണ്ട്.

(വ്യാജപ്രചാരണങ്ങൾ തടയാൻ രൂപീകരിച്ച ശക്തി കലക്ടീവിന്റെ ഭാഗമായി ന്യൂസ് മീറ്റർ പ്രസിദ്ധീകരിച്ച ഫാക്ട്ചെക്കിൽ നിന്ന്)

English Summary:

A viral scripted video falsely claims a muslim man married his niece, violating Islamic marriage laws.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com