ADVERTISEMENT

സിപിഎമ്മിന്റെ സ്വന്തം മദ്യബ്രാന്റ് എന്ന അവകാശവാദത്തോടെ ഒരു ചിത്രം സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ചുവന്ന നിറത്തിലെ പാനീയമുള്ള ചില്ലു കുപ്പിയില്‍ സിപിഎമ്മിന്റെ ചിഹ്നവും Leninade എന്ന ലേബലും കാണാം.

എന്നാല്‍, പ്രചരിക്കുന്ന പോസ്റ്റുകള്‍ തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന്  അന്വേഷണത്തില്‍ കണ്ടെത്തി. വൈറല്‍ ചിത്രത്തിലുള്ളത് മദ്യമല്ല, ഇതിന് സിപിഎമ്മുമായി യാതൊരു ബന്ധവുമില്ല.വാസ്തവമറിയാം 

∙ അന്വേഷണം

പ്രചരിക്കുന്ന പോസ്റ്റ് കാണാം

soda1

പ്രചരിക്കുന്ന ചിത്രം റിവേഴ്‌സ് ഇമേജ് സെര്‍ച്ചിന്റെ സഹായത്തോടെ പരിശോധിച്ചപ്പോള്‍ Leninade  ഒരു സോഡയാണെന്ന് മനസിലാക്കാനായി. ഇത് ഓണ്‍ലൈനായി ലഭ്യമാകുന്ന നിരവധി ലിങ്കുകളും ലഭിച്ചു.  പിന്നീട് ഞങ്ങള്‍ പരിശോധിച്ചത് ഈ സോഡയുടെ നിര്‍മാതാക്കളെ പറ്റിയാണ്. കീവേര്‍ഡ് സെര്‍ച്ച് നടത്തിയപ്പോള്‍ Huffpost.com എന്ന അമേരിക്കന്‍ ന്യൂസ് പോര്‍ട്ടലില്‍ നവംബര്‍ 20ന് ലെനിനേഡ് സോഡയെപ്പറ്റി പ്രസിദ്ധീകരിച്ച ഒരു റിപ്പോര്‍ട്ട് ലഭ്യമായി. ഇതില്‍ പറയുന്നത് 'റിയല്‍ സോഡ' എന്ന കമ്പനി പുറത്തിറക്കിയ സോവിയറ്റ് തീമിലുള്ള സോഡയാണ് ലെനിനേഡ്. 2002 മുതല്‍ ഇത് വിപണിയില്‍ ലഭ്യമാണ്. സാധാരണ സോഡയുടെ ചേരുവകളോടെ ചുവപ്പ്, പിങ്ക് നിറങ്ങളില്‍ തയാറാക്കിയിട്ടുള്ളതാണ് ഈ സോഡയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.  

untitled_design_7_0

ഹഫ് പോസ്റ്റിന്റെ റിപ്പോര്‍ട്ടില്‍ പറയുന്ന റിയല്‍ സോഡ എന്ന കമ്പനിയെപ്പറ്റിയാണ് പിന്നീട് ഞങ്ങള്‍ അന്വേഷിച്ചത്. കമ്പനി വെബ്‌സൈറ്റില്‍ നല്‍കിയിരിക്കുന്ന വിവരം അനുസരിച്ച് അമേരിക്കന്‍ പൗരനായ ഡാനി ഗില്‍ബര്‍ഗാണ് റിയല്‍ സോഡയുടെ ഉടമ. ചില്ലു കുപ്പികളില്‍ വിതരണം ചെയ്യുന്ന നിരവധി വ്യത്യസ്‌ത ബ്രാൻഡുകളുള്ള റിയല്‍ സോഡയുടെ ഭാഗമാണ് ലെനിനേഡ് എന്ന സോവിയറ്റ് തീം സോഡ 

റഷ്യന്‍ ഭാഷ പഠിച്ചിരുന്ന കാലത്ത് ഡാനിയുടെ മനസിലുദിച്ച ആശയമാണ് ലെനിനേഡ് എന്നും സ്വന്തം ഉത്പന്നം ആരംഭിച്ചപ്പോള്‍ അത് പ്രാവര്‍ത്തികമാക്കുകയായിരുന്നുവെന്നും റിയല്‍ സോഡയുടെ വെബ്‌സൈറ്റില്‍ പരാമര്‍ശിച്ചിട്ടുണ്ട്. ഉത്പന്നം ശ്രദ്ധിക്കപ്പെടാനാണ് ഇത്തരമൊരു ബ്രാൻഡ് തുടങ്ങിയത്. ലെനിനേഡ് ബ്രാന്റിനെപ്പറ്റി റിയല്‍ സോഡ വെബ്‌സൈറ്റില്‍ വിശദമായി പരാമര്‍ശിച്ചിട്ടുണ്ട്. വിപ്ലവത്തിന്റെ ചുവപ്പ് നിറം നല്‍കിയതുകൊണ്ടാണ് സോഡയ്ക്ക് ആ പേരിട്ടത്.

untitled_design_6_0

ലെനിനേഡ് മാത്രമല്ല ഹലോവിന്‍ തീമിലുള്ള ഏഴ് വ്യത്യസ്ഥ റിയല്‍ സ്‌കെയറി സോഡകള്‍ ഉള്‍പ്പെടെ നിരവധി ബ്രാൻഡുകളാണ് റിയല്‍ സോഡ പരിചയപ്പെടുത്തിയിട്ടുള്ളത്. ഡാനി ഗില്‍ബര്‍ട്ട് സോഡ മേക്കിങ് ബിസിനസിലേക്ക് എത്തിയതുമായി ബന്ധപ്പെട്ട ചരിത്രം നിരവധി മാധ്യമങ്ങള്‍ പങ്കുവച്ചിട്ടുണ്ട്. 

untitled_design_5_1

ലഭ്യമായ വിവരങ്ങളില്‍ നിന്ന് കലിഫോര്‍ണിയ ആസ്ഥാനമായ റിയല്‍ സോഡ എന്ന കമ്പനിയുടെ ബ്രാൻഡാണ് ലെനിനേഡ് എന്നും ഇതൊരു മദ്യമല്ലെന്നും വ്യക്തമായി.

∙ വാസ്തവം

സിപിഎമ്മിന്റെ ലെനിനേഡ്  മദ്യ ബ്രാന്റിന്റെ ചിത്രം എന്ന അവകാശവാദത്തോടെ പ്രചരിക്കുന്ന ചിത്രത്തിലുള്ളത് മദ്യമല്ല, സോഡയാണ്. കലിഫോര്‍ണിയ ആസ്ഥാനമായ റിയല്‍ സോഡ എന്ന കമ്പനിയുടെ ലെനിനേഡ് എന്ന ഈ ബ്രാൻഡിന് സിപിഎമ്മുമായി ബന്ധമില്ല.

( രാജ്യത്തെ തിരഞ്ഞെടുപ്പുകളിൽ വ്യാജപ്രചാരണങ്ങൾ തടയാൻ രൂപീകരിച്ച ശക്തി കലക്ടീവിന്റെ ഭാഗമായി ഇന്ത്യാ ടുഡേ  പ്രസിദ്ധീകരിച്ച ഫാക്ട്ചെക്കിൽ നിന്ന് )

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com