ഇത് ആഗ്രഹം സഫലമാക്കുന്ന സ്വർണനാഗമോ? | Fact Check

Mail This Article
അപൂർവമായി കാണപ്പെടുന്ന സ്വർണനാഗത്തിന്‍റെ ചിത്രം ആയില്യം നാളിൽ ഷെയർ ചെയ്താൽ ആഗ്രഹം സഫലമാകും എന്ന തരത്തിൽ സ്വർണനിറമുള്ള ഒരു പാമ്പിന്‍റെ ചിത്രം സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി ഷെയർ ചെയ്യപ്പെടുന്നുണ്ട്. ചിത്രത്തിന്‍റെ സത്യമറിയാം.
∙ അന്വേഷണം
പോസ്റ്റിൽ ഷെയർ ചെയ്ത ചിത്രത്തിന്‍റെ റിവേഴ്സ് ഇമേജ് സെർച്ചിൽ, 2015 ഡിസംബറിൽ ‘വാഫ്ലെസാറ്റ്നൂൺ’wafflesatnoon വെബ്സൈറ്റ് പ്രസിദ്ധീകരിച്ച ഒരു ലേഖനത്തിൽ ഇതേ ചിത്രം കണ്ടെത്തി. ‘വാഫ്ലെസാറ്റ്നൂൺ’ചിത്രം ഡിജിറ്റലായി എഡിറ്റ് ചെയ്തതാണെന്ന് സ്ഥിരീകരിച്ച്, മാൻഡ്രാക് എന്ന ഡിസൈനർക്ക് ചിത്രത്തിന്‍റെ ക്രെഡിറ്റ് നൽകിയിട്ടുണ്ട്. ലിങ്ക് കാണാം
കീവേർഡുകൾ ഉപയോഗിച്ച് കൂടുതൽ വിശദാംശങ്ങൾക്കായി തിരഞ്ഞപ്പോൾ, 'ഡിസൈൻ ക്രൗഡ്' വെബ്‌സൈറ്റിലും ഞങ്ങൾ അതേ ചിത്രം കണ്ടെത്തി. ഡിസൈൻ ക്രൗഡ് വെബ്‌സൈറ്റ് നടത്തുന്ന ഫൊട്ടോഷോപ്പ് കമ്മ്യൂണിറ്റി മത്സരമായ ആൾട്ടർനേറ്റ് മെറ്റീരിയലുകൾ: ഗോൾഡിന്‍റെ ഭാഗമായി ബ്രസീൽ ആസ്ഥാനമായുള്ള ഡിസൈനറായ മാൻഡ്രാക് ഈ ചിത്രം പ്രസിദ്ധീകരിച്ചതായും മത്സരത്തിന്റെ ഭാഗമായി, മത്സരാർത്ഥികളോട് ഏതെങ്കിലും സാധാരണ ചിത്രം സ്വർണനിറമുള്ളതാക്കി മാറ്റാൻ ആവശ്യപ്പെട്ടു. മാൻഡ്രാക് രൂപകൽപ്പന ചെയ്ത സ്വർണ നിറമുള്ള പാമ്പ് മത്സരത്തിൽ രണ്ടാം സ്ഥാനത്തെത്തി. എന്നീ വിവരങ്ങളാണ് വെബ്‌സൈറ്റിൽ നൽകിയിരിക്കുന്നത്. 'ഡിസൈൻ ക്രൗഡ്' വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ച മാൻഡ്രാക്കിന്‍റെ ഔദ്യോഗിക പോർട്ട്ഫോളിയോയും പേജിൽ കാണാം. 2008 ഒാഗസ്റ്റ് എട്ടിനാണ് ഈ ഫൊട്ടോഷോപ്പ് ചിത്രം മാൻഡ്രാക് പ്രസിദ്ധീകരിച്ചത്. ഡിസൈൻ ക്രൗഡ് വെബ്‌സൈറ്റ് ലിങ്ക് കാണാം
ഈ സ്വർണനിറമുള്ള പാമ്പിന്‍റെ ഡിസൈൻ സൃഷ്ടിച്ച യഥാർത്ഥ ചിത്രം ഇവിടെ കാണാം. സ്വർണനിറത്തിൽ ചില ഇഴജന്തുക്കൾ ഉണ്ടെങ്കിലും, പോസ്റ്റിൽ പങ്കുവെച്ച ഫോട്ടോ എഡിറ്റ് ചെയ്ത ചിത്രമാണ് . വസ്തുത പ്രചരിക്കുന്ന സ്വർണനിറമുള്ള പാമ്പിന്‍റെ ചിത്രം ഡിജിറ്റൽ ടൂളുകൾ ഉപയോഗിച്ച് എഡിറ്റ് ചെയ്ത ചിത്രമാണ്. ബ്രസീൽ ആസ്ഥാനമായി പ്രവർത്തിക്കുന്ന മാൻഡ്രാക് എന്ന ഡിസൈനറാണ് ഈ ഗോൾഡൻ പാമ്പിന്‍റെ ഫോട്ടോ സൃഷ്ടിച്ചത്.

∙ വാസ്‌തവം
സ്വർണപാമ്പിനെ കണ്ടാൽ ഭാഗ്യം ലഭിക്കുമെന്നതിന് തെളിവുകളൊന്നുമില്ല. വർഷങ്ങളായി ഓൺലൈനിൽ പ്രചരിക്കുന്ന ഒരു മിഥ്യയാണിത്. ഇതിനെ പിന്തുണയ്ക്കുന്ന ശാസ്ത്രീയ തെളിവുകളൊന്നും ഇല്ല.പോസ്റ്റിലെ അവകാശവാദം തെറ്റാണ്.