ഭൂകമ്പത്തിൽ നിന്ന് കുഞ്ഞുങ്ങളെ രക്ഷിക്കുന്ന ആ നഴ്‌സുമാരുടെ ദൃശ്യം തായ്‌ലൻഡിൽ നിന്നുള്ളതല്ല | Fact Check

Mail This Article
നവജാത ശിശുക്കളെ സുരക്ഷിതരാക്കുന്ന നഴ്‌സുമാരുടെ ദൃശ്യങ്ങൾ തായ്‌ലൻഡിൽ നടന്ന ഭുകമ്പത്തിൽ നിന്നുള്ളതെന്ന അവകാശവാദത്തോടെ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. വാസ്തവമറിയാം
∙ അന്വേഷണം
തായ്‌ലൻഡിലെ ഭൂകമ്പത്തിൽ ഹോസ്പിറ്റലിൽ കുട്ടികളുടെ വാർഡിലെ ദൃശ്യം എന്ന കുറിപ്പിനൊപ്പമാണ് പോസ്റ്റുകൾ പ്രചരിക്കുന്നത്. പ്രചരിക്കുന്ന പോസ്റ്റ് കാണാം
വൈറൽ വിഡിയോയുടെ സ്ക്രീൻഷോട്ടുകൾ റിവേഴ്സ് ഇമേജ് സെർച്ചിൽ പരിശോധിച്ചപ്പോൾ എൻഡിടിവിയുടെ ഒരു വാർത്താ റിപ്പോർട്ട് ഞങ്ങൾക്ക് ലഭിച്ചു.മ്യാൻമർ ഭൂകമ്പം ചൈനയെ പിടിച്ചു കുലുക്കിയപ്പോൾ ചൈനയിലെ ഒരാശുപത്രിയിൽ കുട്ടികളെ സംരക്ഷിക്കുന്ന നഴ്‌സുമാർ എന്ന തലക്കെട്ടോടെയാണ് വാർത്ത.
ചൈനയിലെ ഒരു ആശുപത്രിയെ ഭൂകമ്പം ശക്തമായി പിടിച്ചുകുലുക്കിയപ്പോൾ നവജാത ശിശുക്കളെ സംരക്ഷിക്കാൻ രണ്ട് നഴ്‌സുമാർ തങ്ങളുടെ ജീവൻ പണയപ്പെടുത്തുന്ന സിസിടിവി ദൃശ്യങ്ങളാണിതെന്ന് റിപ്പോർട്ടിൽ വ്യക്തമാക്കുന്നുണ്ട്.
ഇതേ ദൃശ്യങ്ങളുമായി ബന്ധപ്പെട്ട് ബിബിസി നൽകിയ റിപ്പോർട്ടും ലഭ്യമായി.റിപ്പോർട്ടിലെ വിവരങ്ങൾ പ്രകാരം മാർച്ച് 28–ന് ചൈനയിലെ റുയിലി പ്രവിശ്യയിൽ നടന്ന സംഭവമാണിത്. റുയിലി പ്രവിശ്യ ചൈന–മ്യാന്മർ അതിർത്തിയോട് ചേർന്നാണ് സ്ഥിതി ചെയ്യുന്നത്. മ്യാന്മറിൽ നടന്ന ഭൂകമ്പത്തിന്റെ പ്രഭാവം ഇവിടെയും ഉണ്ടായതാണെന്നും ആർക്കും പരിക്കില്ലെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നുണ്ട്.
സംഭവവുമായി ബന്ധപ്പെട്ട് യുഎസ്എ ടുഡേ പ്രസിദ്ധീകരിച്ച ഒരു വിഡിയോ റിപ്പോർട്ടും ലഭിച്ചു. ലീ ഷാവ് ചാങ് എന്ന നഴ്‌സിന്റെ അഭിമുഖമാണ് വിഡിയോയിലുള്ളത്.
ലഭ്യമായ വിവരങ്ങളിൽ നിന്ന് തായ്‌ലൻഡിൽ നടന്ന ഭുകമ്പത്തിൽ നവജാത ശിശുക്കളെ സംരക്ഷിക്കുന്നത്തിന്റെ ദൃശ്യങ്ങൾ എന്ന അവകാശവാദത്തോടെ പ്രചരിക്കുന്നത് ചൈനയിലെ ആശുപത്രിയിൽ നിന്നുള്ള ദൃശ്യങ്ങളാണ്.
∙ വസ്‌തുത
തായ്‌ലൻഡിൽ നടന്ന ഭുകമ്പത്തിൽ നവജാത ശിശുക്കളെ സംരക്ഷിക്കുന്നത്തിന്റെ ദൃശ്യങ്ങൾ എന്ന അവകാശവാദത്തോടെ പ്രചരിക്കുന്നത് ചൈനയിലെ ആശുപത്രിയിൽ നിന്നുള്ള ദൃശ്യങ്ങളാണ്.